സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ

തമിഴ് ടെലിവിഷൻ രം​ഗത്ത് അടുത്തിടെ വലിയ ചർച്ച ആയിരുന്നു സീരിയൽ നടൻ അർണവും നടി ദിവ്യ ശ്രീധറും തമ്മിലുള്ള പ്രശ്നം. അർണവ് തന്നെ വിവാഹം കഴിച്ച് ​ഗർഭിണി ആക്കിയ ശേഷം വഞ്ചിച്ചെന്നാരോപിച്ച് ദിവ്യ രം​ഗത്തെത്തിയോടെ ആണ് പ്രശ്നങ്ങൾ ഉടലെടുത്തത്. കർണാടകക്കാരിയായ ദിവ്യയുടെ ആരോപണം കോളിളക്കം ഉണ്ടാക്കി.

നിയമ നടപടികളിലേക്ക് വരെ കാര്യങ്ങളെത്തി. അർണവിന് വേണ്ടി കുടുംബത്തെ വരെ താൻ എതിർത്തെന്നും ​ഗർഭിണി ആയ ശേഷം മറ്റൊരു നടിയുമായി ബന്ധം വെച്ചെന്നുമാണ് നടി ഉന്നയിച്ച ആരോപണം. പിന്നാലെ ആരോപണം തള്ളി അർണവും രം​ഗത്തെത്തി.

തെറ്റിദ്ധാരണ മൂലമാണ് ഇത്തരം ആരോപണങ്ങൾ ദിവ്യ ഉന്നയിക്കുന്നതെന്നും താൻ നിരപരാധി ആണെന്നും അർണവ് പറഞ്ഞു. താൻ കടുത്ത മാനസിക സംഘർഷത്തിലൂടെ ആണ് കടന്ന് പോവുന്നതെന്നും നടൻ വ്യക്തമാക്കിയിരുന്നു.

മുസ്ലിം മതസ്ഥനായ അർണവ് വീട്ടുകാരുടെ എതിർപ്പ് മൂലമാണെന്ന് തന്നെ ഉപേക്ഷിച്ചതെന്നും ദിവ്യ ശ്രീ ആരോപിച്ചു. ആരോപണ പ്രത്യാരോപണങ്ങൾ പതിയെ അവസാനിച്ചു. ദിവ്യയും അർണവും കരിയർ തിരക്കുകളുമായി രണ്ട് ഭാ​ഗത്തേക്ക് നീങ്ങി.

Arnav

ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസമാണ് ദിവ്യ ശ്രീധർ അഭിനയിക്കുന്ന സെവന്തി സീരിയലിന്റെ ടീം നടിക്ക് ബേബി ഷവർ നടത്തിയത്. ഇതിന്റെ വീഡിയോ ദിവ്യ ശ്രീധർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.

നിങ്ങളുടെ സ്നേഹം എന്റെ കണ്ണ് നിറയിച്ചെന്ന് കുറിപ്പോടെ ആണ് ദിവ്യ ശ്രീധർ
വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടി മഹാലക്ഷ്മി രവീന്ദർ ദിവ്യയെ വളകൾ അണിയിക്കുന്നതും വീഡിയോയിൽ കാണാം. പ്രശ്നങ്ങൾ മറന്ന് നടി ഒറ്റയ്ക്ക് തന്റെ ജീവിതം നയിക്കുകയാണെന്നാണ് വിവരം.

മറുവശത്ത് അർണവും കരിയറിന്റെ തിരക്കുകളിലാണ്. അർണവ് എസ്എസ് മ്യൂസിക് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താൻ പ്രശ്നങ്ങൾ എല്ലാം ഉപേക്ഷിച്ച് പോസിറ്റീവ് ആയി മുന്നോട്ട് പോവുകയാണെന്നും കരിയറിന്റെ തിരക്കുകളിൽ ആണെന്നും അർണവ് പറയുന്നു. ദിവ്യ ശ്രീധറെ പറ്റി പേരെടുത്ത് ഒന്നും അഭിമുഖത്തിൽ പറയുന്നില്ല.

Arnav

'തെറ്റ് ചെയ്താലാണ് വിഷമം തോന്നേണ്ടത്. തെറ്റ് ചെയ്യാത്ത ആൾ എന്തിനാണ് തല കുനിക്കുന്നത്. ഞാൻ തല ഉയർത്തിയാണ് നടക്കുന്നത്. ദൈവം എന്നൊരാൾ ഉണ്ട് അവർക്കറിയാം സത്യം. അതുകൊണ്ടാണ് എനിക്ക് കരിയറിൽ സക്സസ്ഫുളായി പോവാൻ പറ്റുന്നത്. എന്റെ പ്രൊജക്ടുകൾ നന്നായി പോവുന്നു. 2023 വേറെ ലെവലിൽ പോവുന്നു. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം. തെറ്റ് ചെയ്യാത്തവർ എന്തിന് അനുഭവിക്കണം'

'പ്രശ്നങ്ങൾ വന്ന സമയത്ത് സുഹൃത്തുക്കൾ ശത്രുക്കൾ ആയി. ആരെയും പെട്ടെന്ന് വിശ്വസിക്കരുതെന്ന് പറയും. പക്ഷെ അത് ഞാൻ യഥാർത്ഥത്തിൽ അനുഭവിച്ചത് അപ്പോഴാണ്. എന്റെ വ്യക്തി ജീവിതത്തിൽ ഇടപെടുന്നതിന് ആർക്കും അവകാശം ഇല്ല'

'പുതു വർഷത്തിൽ പുതിയ ലക്ഷ്യങ്ങൾ ഉണ്ട്. ഫോക്കസ് മുഴുവൻ കരിയറിൽ ആണ്. ഒരു സിനിമയുടെ ചർച്ച നടക്കുന്നു, എന്റെ ബിസിനസ് ഒരു വശത്ത് കൂടെ പോവുന്നു. പ്രശ്നങ്ങൾ നടന്ന സമയത്ത് കുടുംബം ആശങ്കപ്പെട്ടിരുന്നു. ഇപ്പോൾ ഹാപ്പി ആണ്,' അർണവ് പറഞ്ഞു.

വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുകളുമായി വരുന്നുണ്ട്. കർമ്മഫലം നിങ്ങൾ അനുഭവിക്കുമെന്നും അധിക നാൾ ഈ സന്തോഷം നീണ്ടു നിൽക്കില്ലെന്നുമാണ് വീഡിയോയ്ത്ത് താഴെ വന്നിരിക്കുന്ന ചില കമന്റുകൾ.

More from Filmibeat

Read more about: actors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X