ആ നടിയോട് ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു; അവസാനം മായയുടെ അടുത്തേക്ക് ഞാൻ തിരിച്ചെത്തി; ദീപൻ മുരളി
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ദീപൻ മുരളി. നടൻ എന്നതിനൊപ്പം അവതാരകനായും ദീപൻ മുരളി ശ്രദ്ധിക്കപ്പെട്ടു. പരിണയം എന്ന സീരിയലിലൂടെയാണ് ദീപൻ മുരളി മിനിസ്ക്രീൻ രംഗത്തേക്ക് കടന്ന് വരുന്നത്. ബിഗ് ബോസ് മലയാളം ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥിയായും ദീപൻ മുരളിയെത്തി. മായ എന്നാണ് ദീപന്റെ ഭാര്യയുടെ പേര്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ദീപന്റെയും മായയുടെയും വിവാഹം. മായയുമായുള്ള വിവാഹത്തെക്കുറിച്ച് ദീപൻ മുമ്പ് ബിഗ് ബോസിൽ സംസാരിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് ദീപൻ ബിഗ് ബോസ് വീട്ടിലെത്തിയത്. തന്റെ വിവാഹത്തിന് മുമ്പ് അമ്മ മരിച്ച ദുഃഖമാണ് ദീപൻ ബിഗ് ബോസ് വീട്ടിൽ പങ്കുവെച്ചത്. സീരിയൽ ടുഡേയുമായുള്ള അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹത്തിന് മുമ്പ് തോന്നിയിരുന്ന പ്രണയത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ദീപൻ. അക്കാദമിയിൽ ജോലി ചെയ്യുന്ന കാലത്താണ് മായയെ പരിചയപ്പെടുന്നത്. മായക്ക് തന്നോട് ഇഷ്ടമുണ്ടെന്നറിഞ്ഞു.
പ്രണയത്തിലായ നാളുകൾക്കിടെ ഇടയ്ക്ക് രണ്ട് വർഷത്തോളം തങ്ങൾ ബ്രേക്കപ്പിലായിരുന്നെന്നും ദീപൻ മുരളി പറഞ്ഞു. ഈ ബ്രേക്കപ്പ് സമയത്ത് സീരിയൽ രംഗത്തെ ഒരു നടിയോട് ഇഷ്ടം തോന്നിയതിനെക്കുറിച്ചും ദീപൻ മുരളി സംസാരിച്ചു. പന്ത്രണ്ട് വർഷത്തോളമായി സീരിയൽ രംഗത്തുള്ളതിനാൽ എല്ലാവരും സുഹൃത്തുക്കളെ പോലെയാണെന്ന് ദീപൻ മുരളി പറയുന്നു.

'ഒരു സീരിയലിൽ വർക്ക് ചെയ്ത് കഴിഞ്ഞാൽ ആ സീരിയൽ കഴിഞ്ഞാലും അവരുമായി കണക്ഷൻ ഉണ്ടാവും. അങ്ങനെ ക്രഷ് എന്നൊന്നും തോന്നാറില്ല. പക്ഷെ ഒരു പരിചയവുമില്ലാതെ സീരിയൽ രംഗത്തേക്ക് കടന്ന് വന്നപ്പോൾ ഒരു ക്രഷ് തോന്നിയിരുന്നു. ആ ഇഷ്ടം പറഞ്ഞിട്ടുണ്ട്. പക്ഷെ അത് നടന്നില്ല. മായയുമായി രണ്ട് വർഷം ബ്രേക്കപ്പ് ആയ സമയത്തായിരുന്നു. പക്ഷെ അവസാനം മായയിലേക്ക് തന്നെ തിരിച്ചു വന്നു. അതിന് ശേഷം സീരിയലിൽ ക്രഷ് തോന്നിയിട്ടില്ല'
'ഡിഗ്രിക്ക് പഠിക്കുമ്പോൾ കൂടെ പഠിച്ച കുട്ടിയെ ഇഷ്ടമായിരുന്നു. പ്രണയമാണെന്ന് തോന്നുന്നില്ല, ഒരു ആകർഷണം. പക്ഷെ അത്രയും ആഴത്തിൽ തോന്നിയ ഇഷ്ടം കുട്ടിക്കാലത്ത് സ്കൂളിൽ പഠിച്ചിരുന്ന കുട്ടിയോടാണ്. ഇന്നും എനിക്കാ കുട്ടി എവിടെയാണെന്നറിയില്ല. പകുതി ക്ലാസ് കഴിഞ്ഞപ്പോഴേക്കും ആ കുട്ടി പോയി'

'ഒരു മുസ്ലിം കുട്ടിയായിരുന്നു. ബിഗ് ബോസിൽ ഈ കഥ പറഞ്ഞിരുന്നു. എന്നെങ്കിലും ആ കുട്ടിയെ കാണണമെന്ന് ആഗ്രഹമുണ്ട്. എന്റെ കൂടെ പഠിച്ച എല്ലാവരുമായും സോഷ്യൽ മീഡിയയിൽ കണക്ഷൻ വന്ന ശേഷം എല്ലാവരോടും ഞാൻ ചോദിക്കാറുണ്ട് ഈ കുട്ടിയുമായി ആർക്കെങ്കിലും കണക്ഷൻ ഉണ്ടോയെന്ന്, ദീപൻ മുരളി പറഞ്ഞു'
ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. അമ്മ മായയെ വീട്ടിലേക്ക് വിളിച്ചു. അമ്മ കൈ പിടിച്ച് കയറ്റി ചായ ഇട്ട് കൊടുക്കുകയും ചെയ്തു. അന്നാണ് തന്റെ വിവാഹം നടന്നതെന്ന് കരുതുന്നെന്നും ദീപൻ മുരളി പറഞ്ഞു. രണ്ട് മക്കളാണ് മായക്കും ദീപനുമുള്ളത്. സീരയലുകളിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളാണ് ദീപൻ മുരളി കൂടുതലും ചെയ്തത്.


Click it and Unblock the Notifications