'രോ​ഗിയെ കാണാൻ വന്ന മനോരോ​ഗി, കൊണ്ടുവന്നതെല്ലാം പകുതിയോളം തിന്ന് തീർത്തു'; ജിഷിനും മനോജിനുമൊപ്പം ബീന ആന്റണി!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികളാണ് മനോജ് കുമാറും ബീനാ ആന്റണിയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വര്‍ഷങ്ങളുടെ അനുഭവ പരിചയവുമായാണ് ഇരുവരും അഭിനയ മേഖലയിലൂടെ കടന്ന് പോകുന്നത്. തങ്ങളുടെ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയിൽ സജീവവുമാണ്.

ബീന ആന്റണി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ കൂടുതലും സീരിയലുകളിലാണ് അഭിനയിക്കുന്നത്. കൂടാതെ നടി തെസ്നി ഖാനൊപ്പം ചേർന്ന് ഒരു യുട്യൂബ് ചാനലും നടത്തി വരുന്നുണ്ട്. മനോജ് കുമാറിനും സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. മനൂസ് വിഷൻ എന്നാണ് യുട്യൂബ് ചാനലിന് പേരിട്ടിരിക്കുന്നത്.

കുറച്ച് നാളുകളെയായുള്ളു ബീന ആന്റണി സോഷ്യൽമീ‍ഡിയയിൽ സജീവമായിട്ട്. മകൻ ആരോമൽ മുതിർന്നപ്പോഴാണ് ഇൻസ്റ്റ​​ഗ്രാം ഹാൻഡിൽ ചെയ്യാനുള്ള വിദ്യകൾ ബീന ആന്റണിക്ക് പഠിപ്പിച്ച് കൊടുത്തത്. അതുകൊണ്ട് ഫോട്ടോഷൂട്ടും തന്റെ മറ്റുള്ള വിശേഷങ്ങളുമെല്ലാം ബീന ആന്റണി വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്.

Beena Antony

ഷൂട്ടിങിനും മറ്റ് തിരക്കുകൾക്കുമിടയിൽ കഴിഞ്ഞ ദിവസമാണ് ബീന ആന്റണി ശാരീരികമായ അവശതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുമയുടെ രൂപത്തിലാണ് അസ്വസ്ഥതകൾ തുടങ്ങിയതെന്നും അതിന് ​ഗൗരവം കൊടുക്കാതെ മുന്നോട്ട് പോയതിനാൽ ചുമ ന്യുമോണിയയായി മാറിയെന്നുമാണ് ബീന ആന്റണി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

തുടരെ ഉള്ള ചുമ ആയിരുന്നുവെന്നും ആശുപത്രിയിൽ വന്ന് സ്കാൻ ചെയ്തപ്പോഴാണ് ന്യുമോണിയ ആണെന്ന് മനസിലായതെന്നുമാണ് ബീന ആന്റണി പറഞ്ഞത്. 'നല്ല മുട്ടൻ പണി കിട്ടി. ചേച്ചി ന്യുമോണിയ ആയിരിക്കും എന്ന് പലരും എനിക്ക് കമന്റ് ചെയ്തിരുന്നു. അപ്പോഴെ ഞാൻ അയ്യോ എന്ന് പറഞ്ഞു.'

'കാരണം നേരത്തെ ന്യുമോണിയ വന്ന ദിവസങ്ങൾ ആലോചിക്കുമ്പോൾ ഭീകരമായിരുന്നു. എന്തായാലും പിന്നെയും ന്യുമോണിയ വില്ലൻ ചെറുതായിട്ടൊന്ന് കടാക്ഷിച്ചിരിക്കയാണ്. അഞ്ച് ദിവസം റെസ്റ്റാണ്. വലിയ കുഴപ്പമൊന്നും ഇല്ല. സ്വയം കുറച്ചുനാൾ ആന്റിബയോട്ടിക്സ് എടുത്തിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ആശുപത്രിയിൽ വന്നത്. ടെസ്റ്റ് ചെയ്ത് നോക്കിയതാണ്.'

'ഉടനെ പ്രശ്നം ആണെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്തു. ഇപ്പോഴത്തെ ചുമ ആരും അങ്ങനെ നിസാരമായി കാണരുത്. സ്വയം പൊടികൈകൾ ചെയ്യാനും നിക്കരുത്. വേ​ഗം തന്നെ ഡോക്ടറെ കാണണം. സിടി സ്കാൻ എടുത്തപ്പോഴാണ് ന്യുമോണിയയുടെ കാര്യം അറിഞ്ഞത്.'

Beena Antony

'എല്ലാവരും ശ്രദ്ധയോടെ ഇരിക്കണം. എന്തായാലും ഞാൻ കുറച്ചുനാൾ റസ്റ്റ് എടുക്കട്ട', എന്നാണ് ബീന ആന്റണി പറഞ്ഞത്. ഇപ്പോഴിതാ തന്നെ കാണാൻ ആശുപത്രിയിൽ വന്നവരെ കൂടി ഉൾപ്പെടുത്തി രസകരമായ വ‍ീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബീന ആന്റണി. രോ​ഗിയെ കാണാൻ വന്ന മനോരോ​ഗി എന്ന തലക്കെട്ട് നൽകിയാണ് ബീന വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്.

മനോജിനൊപ്പം നടൻ ജിഷിൻ ബീന ആന്റണിയെ കാണാൻ ആശുപത്രിയിൽ വന്നിരുന്നു. രോ​ഗിയെ കാണാൻ വന്നപ്പോൾ ജിഷിൻ തന്നെ ഒരു കവർ ഓറഞ്ചും കൊണ്ടുവന്നിരുന്നു. എന്നാൽ രോ​ഗിക്ക് കൊടുക്കാതെ ജിഷിൻ തന്നെ ആശുപത്രിയിൽ ഇരുന്ന് പകുതിയോളം കഴിച്ച് തീർത്തുവെന്നാണ് ബീന ആന്റണി പുതിയ വീഡിയോയിൽ പറയുന്നത്.

രോ​ഗിയെ സന്ദർശിക്കാൻ വന്ന മനോജും ജിഷിനും രോ​ഗിക്കൊപ്പം കൂളിങ് ​ഗ്ലാസ് വെച്ചിരിക്കുന്നത് കാണാനും രസകരമായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ആൾ കൊണ്ട് വന്നത് ആള് തന്നെ തീർക്കുന്നു, ജിഷിൻ എവിടെ ചെന്നാലും സ്വഭാവം മാറ്റരുത്, ഓറഞ്ചിന് ഗുണമേന്മ ഉണ്ടോയെന്ന് ജിഷിൻ പരിശോധിക്കുന്നതാണ് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Read more about: Beena Antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X