'തല്ലിയെന്ന് ബിനു ചേട്ടൻ സമ്മതിച്ചിരുന്നുവെങ്കിൽ ചേട്ടനൊപ്പം കുറച്ചുപേർ നിന്നേനെ, ദുർബല നിമിഷങ്ങളുണ്ടാവും'

മിമിക്രി താരവും നടനുമായ ബിനു അടിമാലി തന്നെ ആക്രമിക്കുകയും ക്യാമറ തകർക്കുകയും ചെയ്തെന്ന ഫൊട്ടോഗ്രഫറും ബിനുവിന്റെ മുൻ സോഷ്യൽ മീഡിയ മാനേജരു‌മായ ജിനേഷിന്റെ ആരോപണം വലിയ രീതിയിൽ കുറച്ച് നാളുകൾക്ക് മുമ്പ് ചർച്ച ചെയ്യപ്പെടുകയും വാർത്തകളിൽ നിറയുകയും ചെയ്ത ഒന്നായിരുന്നു. എന്നാൽ ജിനേഷിനെ ഒരിക്കൽപോലും താൻ ഉപദ്രവിച്ചിട്ടില്ലെന്നും അന്നം തരുന്ന ക്യാമറ തല്ലിപ്പൊട്ടിക്കില്ലെന്നുമായിരുന്നു തന്റെ ഭാ​ഗം വിശദീകരിച്ച് പിന്നീട് ബിനു അടിമാലി പറഞ്ഞത്. ബിനു തന്നെ റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ച് വരുത്തി ക്യാമറ തല്ലിത്തകർക്കുകയും മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തുവെന്നായിരുന്നു ജിനേഷിന്റെ ആരോപണം.

ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ജിനേഷ് രംഗത്തെത്തിയത്. ഫേസ്ബുക്ക് പേജ് ജിനേഷ് ഹാക്ക് ചെയ്തുവെന്നാരോപിച്ച് റിയാലിറ്റി ഷോയുടെ സെറ്റിൽ വിളിച്ച് വരുത്തി അടച്ചിട്ടിരുന്ന വാതിൽ ചവിട്ടിപൊളിച്ച് കയറി ബിനു അടിമാലി ദേഹോപദ്രവം ഏൽപ്പിക്കുകയും ക്യാമറ തല്ലിപൊളിക്കുകയും ചെയ്തതെന്നായിരുന്നു ആരോപണം.

Jishin Mohan  Binu Adimali

പൊളിഞ്ഞ വാതിലിന്റെ വീഡിയോ അടക്കമുള്ള രേഖകൾ ജിനേഷ് ഒരു യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. വീഡിയോയുടെ അവസാനം ബിനു അടിമാലിയുടെ ഭീഷണി വോയ്സ് മെസേജും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ തല്ലിയെന്നത് ബിനു സമ്മതിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തോടൊപ്പം അന്ന് കുറച്ചുപേർ നിൽക്കുമായിരുന്നുവെന്ന് പറയുകയാണ് സീരിയൽ താരം ജിഷിൻ മോഹൻ ഇപ്പോൾ. സ്റ്റാർ മാജിക്കിൽ ബിനുവിനെപോലെ തന്നെ തിളങ്ങുന്ന താരമാണ് ജിഷിനും.

മൂവി വേൾഡ് മീഡിയ​ ​ഗ്ലോബലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിഷിൻ. ഒരാളെയും മുഷുപ്പിച്ച് സംസാരിക്കുന്നയാളല്ല ബിനു അടിമാലി ചേട്ടൻ. പുള്ളി വളരെ കഷ്ടപ്പെട്ട് പല സ്റ്റേജുകളിലൂടെ കേറി വന്നയാളാണ്.

ആ സംഭവത്തോടെ പുള്ളിയെ ആളുകൾ നെ​ഗറ്റീവായി എടുത്തു. അത് വല്ലാത്തൊരു അവസ്ഥയാണ്. എല്ലാവരും പുണ്യവാന്മാരോ തല്ലാത്തവരോ ഒന്നുമല്ലല്ലോ. ആരെങ്കിലും നമ്മളോട് തെണ്ടിത്തരം കാണിച്ചാൽ നമ്മൾ തല്ലും. അങ്ങനെ തല്ലിയെന്നത് ബിനു ചേട്ടൻ സമ്മതിച്ചാൽ മതിയായിരുന്നു. അവൻ മോശം കാണിച്ചിട്ടാണ് തല്ലിയതെന്ന് പറയാം. അല്ലാതെ ഞാൻ ചെയ്തിട്ടില്ലെന്ന് പറയുമ്പോഴാണ് പ്രശ്നമാകുന്നത്. ഒന്നാമത് ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ നിൽക്കുകയാണ്.

ഇനി പുതിയ പ്രശ്നം വേണ്ടെന്ന് കരുതിയാകും പുള്ളി തല്ലിയത് സമ്മതിക്കാതിരുന്നത്. പുള്ളി പ്രതിരോധിച്ചു പാവം. തല്ലിയെന്ന് തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ ബിനു ചേട്ടന്റെ ഭാ​ഗത്ത് കുറച്ചുപേർ നിൽക്കുമായിരുന്നു. ആ പ്രശ്നം പുള്ളിയെ വല്ലാതെ തളർത്തി. ഇപ്പോൾ വീണ്ടും പുള്ളി സ്റ്റാർ മാജിക്കിൽ വന്ന് തുടങ്ങി.

Jishin Mohan  Binu Adimali

പക്ഷെ ഈ പ്രശ്നങ്ങളെല്ലാം ഫ്ലോറിൽ വന്ന് കഴിഞ്ഞാൽ പുള്ളി മറക്കും. പിന്നെ ഫുൾ പവറിലാണ്. പുള്ളി തെറ്റ് ചെയ്തതുകൊണ്ടാണോ മാറ്റി നിർത്തിയതെന്ന് എനിക്ക് അറിയില്ല. എന്റെ അറിവിൽ ബിനു ചേട്ടൻ ഇത്തരം പ്രശ്നങ്ങൾക്കൊന്നും പോവാത്തയാളാണ്.

പിന്നെ ആർക്കായാലും ചില ദുർബല നിമിഷങ്ങൾ ഉണ്ടാവില്ലേ. അതുകൊണ്ട് ഇത്തരം വിഷയങ്ങൾ പർവതവൽക്കരിക്കേണ്ട കാര്യമില്ല. പുള്ളിയെ ഇടിച്ച് താഴ്ത്തേണ്ട കാര്യവുമില്ല. അതുപോലെ നെൽസൺ ചേട്ടൻ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാത്ത കക്ഷിയാണ്.

പക്ഷെ പുള്ളിയുടെ മൂഡ് എപ്പോഴാണ് മാറുകയെന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ നമ്മൾ തമാശയ്ക്ക് പറയുന്നത് പുള്ളി സീരിയസായി എടുക്കും. പുള്ളിക്ക് നമ്മളെ എത്ര വേണമെങ്കിലും കളിയാക്കാം. നമ്മൾ അങ്ങോട്ട് കളിയാക്കുമ്പോൾ ചിലപ്പോൾ സ്വീകരിച്ചെന്ന് വരില്ലെന്നും ജിഷിൻ പറഞ്ഞു.

Read more about: serial actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X