'ഓവര്‍ മേക്കപ്പും അവിഹിതബന്ധങ്ങളുടെ കഥയുമാണ് ഇന്ന് സീരിയലുകളില്‍'; നല്ല തിരക്കഥകള്‍ ഇല്ലാതായെന്നും മധു മോഹന്‍
ഒരു കാലത്ത് ദൂരദര്‍ശനിലെ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മധു മോഹന്‍. അഭിനയം, നിര്‍മ്മാണം, തിരക്കഥ, സംഭാഷണം തുടങ്ങിയ സീരിയല്‍ രംഗത്തെ എല്ലാ മേഖലകളിലും മധുമോഹന്‍ കഴിവ് തെളിയിച്ചിരുന്നു. സ്വകാര്യ ചാനലുകള്‍ മിനിസ്‌ക്രീന്‍ രംഗത്ത് ചുവടുറപ്പിക്കുന്നത് വരെ മധു മോഹന്‍ ഈ മേഖലയില്‍ സജീവമായുണ്ടായിരുന്നു.
സീരിയല്‍ ലോകത്തെ ആദ്യ സൂപ്പര്‍ ഹീറോ എന്നാണ് മധു മോഹനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാള ടെലിവിഷന്‍ രംഗത്ത് നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കുന്ന മധു മോഹന്‍ തമിഴ് സീരിയലുകളില്‍ സജീവമാണ്. എന്തുകൊണ്ടാണ് താന്‍ മലയാള സീരിയലുകളില്‍ ഇപ്പോള്‍ അഭിനയിക്കാത്തത് എന്നതിന് കാരണം പറയുകയാണ് ഇപ്പോള്‍ താരം.
മഴവില്‍ മനോരമയില്‍ ജഗദീഷ് അവതാരകനായെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് മധു മോഹന്‍ മനസ്സുതുറന്നത്.

മധു മോഹന്റെ വാക്കുകളില്‍ നിന്നും:' മലയാളത്തിലെ സീരിയലുകളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അത് ഉണ്ടായാല്‍ മലയാളത്തില്‍ ഇനിയും പ്രോജക്ടുകള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. ഇപ്പോള്‍ വെറും ഡയലോഗും മേക്കപ്പും അവിഹിതവും മാത്രമാണ് മലയാളത്തില്‍ കാണുന്നത്. അത് മാറണം.
ഇത്രയും കാലം സീരിയലുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടും ഇതുവരെ എന്റെ സീരിയലുകളില്‍ ഒരു അവിഹിതം പറഞ്ഞിട്ടില്ല. അഭിനയിക്കുന്ന സീരിയലുകളില്‍ ഉണ്ടാകാം. പക്ഷെ അത് എന്റെ നിയന്ത്രണത്തില്‍ ഉള്ളതല്ല, ഞാന്‍ എടുക്കുന്ന സീരിയലുകളില്‍ അത് ഉണ്ടാവില്ല. മലയാളത്തില്‍ ഇപ്പോള്‍ അവിഹിതം ഇല്ലാത്ത സീരിയലുകളില്ല.

രണ്ടാമത്തെ കാര്യം നെടുനീളന്‍ ഡയലോഗുകളാണ്. വേറുതേ ദേഷ്യപ്പെട്ട് കുറേ നേരം സംസാരിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ച് അഭിനയിക്കാന്‍ ഒന്നും ഇപ്പോള്‍ മലയാളം സീരിയലില്‍ ഇല്ല. നല്ല ഇമോഷന്‍സും അഭിനയവും ഒന്നുമില്ല. വെറുതേ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഡയലോഗുകള്‍ പറഞ്ഞ് എപ്പിസോഡുകള്‍ നീട്ടുകയാണ്. നല്ല ഒരു സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ എത്രയോ നന്നായി സീരിയലുകള്‍ ചെയ്യാം.
പുട്ടിയിട്ട് അഭിനയിക്കുന്ന നടീനടന്മാരാണ് ഇപ്പോഴുള്ളത്. അമിതമായ മേക്കപ്പ് കാഴ്ചക്കാരില്‍ എത്തിയ്ക്കുന്നത് തെറ്റായ സന്ദേശമാണ്. ഉറങ്ങുമ്പോള്‍ പോലും മേക്കപ്പ് കാണും. ഇട്ടാല്‍ മാഞ്ഞുപോകാത്ത മേക്കപ്പും ഇപ്പോള്‍ ഉണ്ട്. സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ മേക്കപ്പ് ഇടരുതെന്ന് ഞാന്‍ പറയില്ല. പക്ഷെ, കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന വിധം ആയിരിയ്ക്കണം.

നല്ല തിരക്കഥ ഇല്ല എന്നതും ഒരു കാരണമാണ്. ഒരു തിരക്കഥ കയ്യില്‍ കിട്ടിയാല്‍, സംവിധായകന്‍ അതില്‍ വീണ്ടും വീണ്ടും റീവര്‍ക്ക് ചെയ്യും. അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ഒക്കെ സീരിയലുകള്‍ ചെയ്ത സംവിധായകരാണ്. വളരെ പ്രഗത്ഭരാണ് മുന്‍പ് സീരിയലുകള്‍ സംവിധാനം ചെയ്തിരുന്നത്.
ഇപ്പോഴുള്ള സംവിധായകര്‍ എഴുത്തുകാര്‍ എന്താണോ എഴുതി വെച്ചിരിക്കുന്നത് അത് അതേപോലെ സംവിധാനം ചെയ്യുകയാണ്. പ്രേക്ഷകര്‍ക്ക് മെഗാ സീരിയലുകള്‍ മടുക്കാന്‍ കാരണം എഴുത്തുകാരും സംവിധായകരും തന്നെയാണ്.' മലയാളത്തിലെ ആദ്യ മെഗാസീരിയല്‍ ആയ മാനസിയുടെ സ്രഷ്ടാവ് മധു മോഹന്‍ പറയുന്നു.

മലയാളത്തില്‍ അന്‍പതിലധികം സീരിയലുകള്‍ മധു മോഹന്‍ സംവിധാനം ചെയ്തിട്ടുണ്ട്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പുരട്ചി തലൈവര്‍ എംജിആറിന്റെ വളര്‍ത്തുമകള്‍ ഗീതയെയാണ് മധു മോഹന്‍ വിവാഹം ചെയ്തിരിക്കുന്നത്. ചെന്നൈ രാമപുരത്തെ എംജിആര്‍ ഗാര്‍ഡന്‍സ് എന്ന വീട്ടിലാണ് മധു മോഹന്‍ ഇപ്പോള്‍ താമസിക്കുന്നത്. മകന്‍ ആനന്ദ് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നു.


Click it and Unblock the Notifications











