For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി, പക്ഷെ ഞാൻ തോൽക്കില്ല, ബീനയ്ക്ക് ഇപ്പോൾ കോൾ‌ ചെന്നുകാണും'; മനോജ് കുമാർ

  |

  സീരിയൽ ലോകത്ത് എല്ലാവർക്കും ഇഷ്ടമുള്ള താരദമ്പതികളാണ് നടി ബീന ആന്റണിയും നടൻ മനോജ് കുമാറും. വർഷങ്ങളായി വിവിധ സീരിയലുകളിലും സിനിമകളിലും അഭിനയിച്ച് ഇരുവരും ആരാധകരെ നേടി കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് നടി ബീനാ ആന്റണിയുമായുള്ള ദാമ്പത്യം 19 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് നടന്‍ മനോജ് കുമാര്‍ എത്തിയത്.

  ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി കുടുംബം മുന്നോട്ടുപോകുന്നുവെന്നും ഈ ജീവിതയാത്രയില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും താരം വിവാഹ വാർഷിക ദിനത്തിൽ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.

  Also Read: ഇന്‍ഡസ്ട്രിയിലെ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ട്, പക്ഷെ അവരാരും പറയുന്നില്ല! തുറന്ന് പറഞ്ഞ് ഗ്രേസ്

  2003ലാണ് മനോജ് കുമാറും ബീനാ ആന്റണിയും വിവാഹിതരായത്. ഇരുവർക്കും ആരോമൽ എന്നൊരു മകനുമുണ്ട്. മാത്രമല്ല താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങളെല്ലാം മനുവിന്റെ യുട്യൂബ് ചാനലായ മനൂസ് വിഷനിലൂടെ അറിയിക്കാറുമുണ്ട്.

  അത്തരത്തിൽ മനോജ് കുമാർ പങ്കുവെച്ച പുതിയ വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. 'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി... പക്ഷെ.... ഞാൻ തോൽക്കില്ല' എന്ന തലക്കെട്ടോടെയാണ് വീഡിയോ മനോജ് കുമാർ പങ്കുവെച്ചിരിക്കുന്നത്.

  Also Read: കുടുംബത്തെ കൂട്ടാതെയുള്ള യാത്ര, സ്ട്രോങായി നിന്ന് സുഹാന, കരച്ചിലടക്കാനാവാതെ മഷൂറ, ബഷീറും ഇമോഷണലായി!

  ഒട്ടനവധി ആരാധകരുള്ള കപ്പിളാണ് ഇരുവരുമെന്നതിനാൽ തന്നെ വീഡിയോ വൈറലാവുകയും ബീനയും മനോജും വിവാഹമോചിതരായോയെന്നും ആരാധകർ ആശങ്കപ്പെട്ടു. എന്നാൽ വീഡിയോയിലെ ട്വിസ്റ്റ് വീഡിയോ പകുതി പിന്നിടുമ്പോഴാണ് പ്രേക്ഷകർക്ക് മനസിലാവുക.

  വീഡിയോയിൽ മനോജ് കുമാർ പറയുന്നത് ഇങ്ങനെയാണ്. 'എന്റെ എന്ത് കാര്യമുണ്ടെങ്കിലും നിങ്ങളെ ഞാൻ അറിയിക്കാറുണ്ട്. ടൈറ്റിലൊക്കെ കണ്ട് നിങ്ങളും ഇപ്പോൾ‌ കൺഫ്യൂഷനിലായിരിക്കും എന്താണ് ഈ വീഡിയോയുടെ അർഥം, പ്രശ്നം എന്നോർത്ത്. അത്ര നിസാരമായ ടൈറ്റിലല്ലോ വീഡിയോയ്ക്ക് നൽ‌കിയിരിക്കുന്നത്.'

  Also Read: 'ആദ്യത്തെ വീഡിയോ കോൾ'; ടോം ആന്റ് ജെറി വീണ്ടും ഒന്നിച്ചപ്പോൾ‌, വൈറലായി റോബിന്റേയും ജാസ്മിന്റേയും വീഡിയോ!

  'ശരിയാണ് എന്റെ ഭാര്യ എന്നെ ഇട്ടിട്ടുപോയി. നമ്മൾ ഒന്ന് ആ​ഗ്രഹിക്കുന്നു. ദൈവം ഒന്ന് നടപ്പിലാക്കുന്നു. ആള് നമ്മളെ ഇട്ടിട്ട് പോയി. ആ വേദനയുമുണ്ട്. പറഞ്ഞിട്ട് കാര്യമില്ലല്ലോ. നിൽക്കാൻ നിർവാഹമില്ല. നമ്മളെ ആര് ഉപേക്ഷിച്ചാലും നമുക്ക് മുന്നോട്ട് ജീവിച്ചല്ലേ പറ്റു.'

  'നമ്മളെ ഒരാൾ ഉപേക്ഷിച്ചാൽ‌‍ മറ്റൊരാൾ സ്വീകരിക്കാൻ വരുമല്ലോ. ആരേലും തോൽപ്പിക്കാൻ നോക്കിയാൽ തോറ്റ് കൊടുക്കില്ല. അതുകൊണ്ട് ഞാൻ പുതിയ ആളെ കണ്ടെത്തി. അതിൽ ഒളിക്കാനും പിടിക്കാനുമൊന്നുമില്ല.'

  'ആ ആളെ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. ഇത്രയും നാളും എനിക്ക് വേണ്ടി പ്രാർഥിച്ച നിങ്ങൾ ഇനിയും എനിക്ക് വേണ്ടി പ്രാർഥിക്കണം' എന്നാണ് മനോജ് പറഞ്ഞത്.

  ശേഷം നടി രശ്മി സോമൻ മനോജിനൊപ്പം വീ‍ഡിയോയിൽ പ്രത്യക്ഷപ്പെട്ടു. ശേഷം മനോജ് പറഞ്ഞത് ഇങ്ങനെയാണ്. 'പ്രിയമുള്ളവരെ നിങ്ങൾ ഞെട്ടിത്തരിച്ചിരിക്കുകയായിരിക്കും എന്താണ് സംഭവിച്ചത് എന്നൊക്കെയോർ‌ത്ത്. ഇത് ഇനി മറ്റേതാണോ എന്നൊക്കെ വിചാരിച്ചിട്ടുണ്ടാവും.'

  'അങ്ങനൊന്നും വിചാരിക്കല്ലേ... ഇത് അതൊന്നുമല്ല. അങ്ങനൊന്നും മനസിൽ പോലും ചിന്തിച്ചിട്ടില്ല. എന്റെ ഭാര്യ എന്ന് ഞാൻ ഉദ്ദേശിച്ചത് എന്റെ ഭാ​ഗ്യലക്ഷ്മി എന്ന സീരിയലിൽ എന്റെ ഭാര്യ വേഷം ചെയ്ത സോണിയയെയാണ്. സോണിയ ചില തിരക്കുകൾ മൂലം ഭാ​ഗ്യലക്ഷ്മി സീരിയലിൽ‌ നിന്നും വിട്ടുനിൽക്കുകയാണ്.'

  'ഇനി ആ വേഷം ചെയ്യാൻ പോകുന്നത് രശ്മി സോമനാണ്. ഷൂട്ടിങ് ലൊക്കേഷനിലാണ് ഞങ്ങൾ ഉള്ളത്. സീരിയലിൽ രശ്മിയും ചേർന്നപ്പോൾ അത് പറയാൻ വേണ്ടിയാണ് വീഡിയോ ചെയ്തത്. തമ്പ് കണ്ട് ആരും ചീത്ത പറയരുത്. നല്ല റേറ്റിങിലുള്ള സീരിയലാണ് ഭാ​ഗ്യലക്ഷ്മി.'

  'തുടർന്നും നിങ്ങളുടെ പിന്തുണയുണ്ടാകണം. ബീനയോട് പറഞ്ഞിട്ടില്ല ഈ വീഡിയോയുടെ കാര്യം. ഇപ്പോൾ തമ്പ്നെയിൽ കണ്ട് ബീനയ്ക്ക് കോളുപോയിട്ടുണ്ടാവും' മനോജ് കുമാർ പറഞ്ഞു.

  Read more about: Beena Antony
  English summary
  serial actor manoj kumar latest video with unexpected twist, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X