'റോബിനെ പച്ചത്തെറി പറയൂ... പെട്ടെന്ന് പ്രശസ്തരാകൂ, നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ'; മനോജ് കുമാർ!
ഹേറ്റേഴ്സ് പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രകോപിതനാകാതെ ചിരിയോടെ നേരിട്ട് മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് വീഡിയോയിലൂടെ മനോജ് റോബിനോട് പറഞ്ഞു
പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ബീന ആന്‍റണിയും മനോജ് കുമാറും. പ്രണയിച്ച് ഒന്നായവരായ ഇവർ മിനിസ്ക്രീനിലും സോഷ്യൽമീഡിയയിലും ഏറെ സജീവമാണ്. മാതൃകാപൂർണ്ണമായ ദാമ്പത്യം നയിക്കുന്ന ഇവർ സോഷ്യൽ മീഡിയയിലും സജീവമാണ്.
മനൂസ് വിഷൻ എന്ന സ്വന്തം യൂട്യൂബ് ചാനലും മനോജ് കുമാറിനുണ്ട്. ഇടയ്ക്കിടെ ഇതിലൂടെ വീഡിയോകള്‍ താരം പങ്കുവയ്ക്കാറുമുണ്ട്. ബിഗ് ബോസ് സീസണുകൾ തുടങ്ങുമ്പോൾ നിഷ്പക്ഷമായ എപ്പിസോഡുകൾ വിലയിരുത്തി സംസാരിച്ച് മനോജ് എത്താറുണ്ട്.
ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ചാനലിലൂടെ മനോജ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

ബിഗ് ബോസ് സീസൺ ഫോർ ഫെയിം റോബിൻ രാധാകൃഷ്ണനെ കുറിച്ചുള്ളതാണ് മനോജിന്റെ വീഡിയോ. പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ റോബിൻ അലറി വിളിച്ച് സംസാരിക്കുന്നതിനെതിരെ സോഷ്യൽമീഡിയയിൽ വ്യപകമായ വിമർശനം നടക്കുന്നുണ്ട്.
ഡോക്ടർ എന്ന പദവിയുടെ പേരിലുള്ള പക്വത പോലും റോബിന് ഇല്ലെന്നും ഡോ. റോബിനെ ഇപ്പോൾ മറ്റൊരു ഡോക്ടർക്ക് മുമ്പിൽ ചികിത്സയ്ക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണെന്നുമെല്ലാം വിമർശനം വന്നിരുന്നു.
മാത്രമല്ല റോബിന്റെ സുഹൃത്തുക്കളായിരുന്ന ശാലു പേയാട്, ആരവ് തുടങ്ങിയവർ താരത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും വൈറലായിരുന്നു.
റോബിൻ ഫ്രോഡാണ് എന്ന തരത്തിലാണ് ശാലു പേയാട് അടക്കമുള്ളവർ സംസാരിച്ചത്. ഇവരുടെയെല്ലാം വീഡിയോകൾ വൈറലായതോടെയാണ് നടൻ മനോജ് റോബിൻ വിഷയത്തിൽ പ്രതികരിച്ച് എത്തിയത്.
പ്രശസ്തിയിലേക്ക് വരാനുള്ള ഇപ്പോഴത്തെ മാർഗമായി പലരും റോബിനെ തെറി പറയുകയാണ് ചെയ്യുന്നതെന്നും ഇതൊക്കെ കാണുമ്പോൾ നാണം തോന്നുകയാണെന്നുമാണ് മനോജ് പറഞ്ഞത്.
നിങ്ങളുടെ വീട്ടിൽ വന്ന് റോബിൻ കൂവാത്തപക്ഷം അവനെ അവന്റെ വഴിക്ക് വിടൂവെന്നും മനോജ് പുതിയ വീഡിയോയിൽ പറഞ്ഞു. മനോജിന്റെ വാക്കുകളിലൂടെ വായിക്കാം... 'ഇങ്ങനൊരു വീഡിയോ ഇടണമെന്ന് വിചാരിച്ചതല്ല.'
'റോബിന്റെ അലർച്ച അതാണ് കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധി. ബിഗ് ബോസിൽ വെച്ചുള്ള റോബിന്റെ പെരുമാറ്റം കണ്ടപ്പോൾ ഞാനുമായി സാമ്യം തോന്നി.'
'അതുകൊണ്ടാണ് റോബിൻ എനിക്ക് അനിയനെപ്പോലെയാണെന്ന് അന്ന് ഞാൻ പറഞ്ഞത്. റോബിൻ ബിഗ് ബോസിൽ നിന്നും വന്ന ശേഷം റോബിൻ എന്നെ വന്ന് കണ്ടിരുന്നു. എല്ലാവരും റോബിൻ എന്ന പേര് വെച്ച് മത്സരിച്ച് വീഡിയോ ഇട്ടുകൊണ്ടിരിക്കുകയാണ്.'
'ഞാൻ റോബിന്റെ ശമ്പളക്കാരനല്ലാത്തത് കൊണ്ട് റോബിൻ മന്ത്രം ജപിച്ച് എനിക്ക് ഇരിക്കാൻ പറ്റില്ല. ഞാൻ അവസാനമായി റോബിനോട് സംസാരിച്ചത് 2022 ഡിംസബറിലാണ്. ഗൾഫിലെ വില്ല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അതിന്റെ ഓണർ യാക്കൂബ് ഞാൻ വഴിയാണ് റോബിനെ സമീപിച്ചത്.'
'അന്ന് ആ കാര്യത്തിന് വേണ്ടി റോബിനോട് സംസാരിച്ചിരുന്നു. ഇന്ന് എല്ലാവരും റോബിനെ ട്രോളുന്നത് അവന്റെ അലർച്ചയുടെ പേരിലാണ്. റോബിന്റെ അംബീഷ്യൻ പ്രശസ്തനാകണമെന്നായിരുന്നു' മനോജ് റോബിനെ കുറിച്ച് സംസാരിച്ച് പറഞ്ഞു.
'നമുക്കും പോരായ്മകൾ ഉള്ളതിനാൽ റോബിനെ പുറകെ നടന്ന് വേട്ടയാടുന്നത് നല്ലതല്ലെന്നും മനോജ് പറഞ്ഞു. അതിന് വേണ്ടിയാണ് അവൻ ബിഗ് ബോസിൽ പോയത്. ജയിക്കണമെന്ന് ആഗ്രഹിച്ചു പക്ഷെ നടന്നില്ല.'
'ഒരു മനുഷ്യരും അറിയാതിരുന്ന ആളുകൾ വരെ ഇന്ന് റോബിനെ വിമർശിച്ച് പ്രശസ്തരായി. റോബിനെ നാല് തെറി പറയുന്നവനും ഇന്ന് പ്രശസ്തനാണ്. റോബിനെ റോബിന്റെ വഴിക്ക് വിട്ടേക്ക്. ഓരോരുത്തർക്കും ഓരോ ക്യാരക്ടറല്ല.'
'നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ. അവനെ ക്ഷണിക്കുന്ന പരിപാടികളിൽ പോയിട്ടല്ലേ അവൻ അലറുന്നത്. അവൻ അങ്ങനെ അലറുമ്പോൾ സംഘാടകർക്കും കുഴപ്പമില്ല. അവിടെ അത് കാണാനെത്തിയവർക്കും കുഴപ്പമില്ല.'
'പിന്നെ മറ്റുള്ളവർക്ക് എന്തിനാണ് എത്ര വേദന. നമുക്കും പോരായ്മകൾ ഇല്ലേ. പുറകെ നടന്ന് ഒരാളെ വേട്ടയാടരുതല്ലോ. അതുപോലെ തന്നെ റോബിനും വേഗത്തിൽ പ്രകോപിതനാകും.'

'ഹേറ്റേഴ്സ് പ്രകോപിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രകോപിതനാകാതെ ചിരിയോടെ നേരിട്ട് മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന്' വീഡിയോയിലൂടെ മനോജ് റോബിനോട് പറഞ്ഞു.
'അപഹാസ്യനാവരുതെന്ന് അവനോട് പറയണമെന്ന് കരുതുന്നുണ്ട്. അവന്റെ സിനിമ ഇറങ്ങും മുമ്പ് മനപൂർവം തേജോവധം ചെയ്യേണ്ടതില്ലല്ലോ. ചിരിച്ചുകൊണ്ട് എതിരാളികളെ നേരിടാനാണ് എനിക്ക് റോബിനോട് പറയാറുള്ളത്.'
'പ്രശസ്തിയിലേക്ക് വരാനുള്ള ഇപ്പോഴത്തെ മാർഗം റോബിനെ തെറി പറയുക എന്നതാണ്. ഇതൊക്കെ കാണുമ്പോൾ നാണം തോന്നുകയാണ്. ബിബി ഫൈവ് തുടങ്ങുമ്പോഴെങ്കിലും റോബിനെ വെറുതെ വിടൂ. നമ്മുടെ വീടുകളിൽ വന്ന് അവൻ ശല്യം ചെയ്യുന്നില്ലല്ലോ.'
'എന്തോരം നിങ്ങൾ അവനെ കല്ലെറിയുന്നുവോ അത്രത്തോളം അവന് പരിപാടികൾ കിട്ടുന്നുണ്ട്. എഴുപത് ദിവസം കൊണ്ട് അവന് കിട്ടിയ ജനപ്രീതി അവൻ ആഘോഷിക്കുകയാണ്. അത് അതിന്റെ വഴിക്ക് വിട്ടേക്ക്.'
'റോബിൻ അലറിയതുകൊണ്ടല്ലല്ലോ ബ്രഹ്മപുരം കത്തിയത്. തെരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയക്കാർ അലറുന്നില്ലേ. അത്രത്തോളം വരില്ലല്ലോ' മനോജ് പറഞ്ഞ് അവസാനിപ്പിച്ചു. ബിഗ് ബോസിൽ നിന്നും പുറത്ത് വന്നുള്ള കുറച്ച് മാസം റോബിന് വൻ സ്വീകാര്യതയുണ്ടായിരുന്നു.
ഇപ്പോൾ ആരാധകരുടെ അത്രത്തോളം തന്നെ ഹേറ്റേഴ്സും റോബിനുണ്ട്. താരത്തിന്റെ പെരുമാറ്റവും സോഷ്യൽമീഡിയ കുറിപ്പുകളുമാണ് കാരണം.


Click it and Unblock the Notifications











