'ദിലീപ് അഭിനയിക്കാൻ അറിയാത്ത നടനല്ല... ഉദയകൃഷ്ണ എഴുത്ത് അറിയാത്ത ആളുമല്ല, തേജോവധം ചെയ്യരുത്'; മനോജ് കുമാർ!

മലയാള സിനിമയുടെ ഏറ്റവും വലിയ പരാജയം റിലീസിന് ശേഷം ഉടനടി പ്രത്യക്ഷപ്പെടുന്ന ഓൺലൈൻ റിവ്യൂകളാണെന്ന അഭിപ്രായമുള്ള ഒരു വിഭാ​ഗം മലയാള സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽമീഡിയയുടെ വരവോടെയും ലോക സിനിമകൾ കാണാൻ തുടങ്ങിയതോടെയും പ്രേക്ഷകരുടെ ആസ്വാദന ശൈലിയും കാഴ്ചപ്പാടുകളും ഒരുപാട് മാറി.

അതുകൊണ്ട് തന്നെ എത്രയൊക്കെ പബ്ലിസിറ്റി കൊടുത്താലും കോടികൾ മുടക്കി സിനിമ നിർമിച്ചാലും പ്രതീക്ഷിച്ച ക്വാളിറ്റി ലഭിച്ചില്ലെങ്കിൽ തിയേറ്ററുകളിലേക്ക് ആളുകൾ കയറില്ല.

റിവ്യു ബോംബിങിന് തടയിട്ടാൽ മാത്രമെ സിനിമാ വ്യവസായത്തിന് നിലനിൽപ്പുണ്ടാകൂവെന്നാണ് ഒരു വിഭാ​ഗം സിനിമാക്കാരുടെ പക്ഷം. അഠുത്തിടെ പുറത്തിറങ്ങിയ ബി​ഗ് ബജറ്റ് സിനിമയാണ് ബാന്ദ്ര. ദിലീപ് നായകനായ സിനിമ വലിയ ഹൈപ്പിലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ കണ്ട് പഴകിയ ഉള്ളടക്കമാണെന്നും യാതൊരു വിധ പുതുമയും ഈ സിനിമയ്ക്ക് അവകാശപ്പെടാനില്ലെന്നുമാണ് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടത്.

Manoj Kumar

അശ്വന്ത് കോക്ക് അടക്കമുള്ള റിവ്യൂവർമാർക്കെതിരെ രൂക്ഷമായ വിമർശനം കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാമേഖലയിൽ നിന്നും ഉണ്ടാകുന്നുണ്ട്. ബാന്ദ്ര സിനിമയെ കുറിച്ചും അശ്വന്ത് കോക്ക് സിനിമ കണ്ടിറങ്ങിയ ശേഷം അഭിപ്രായം പറഞ്ഞിരുന്നു. പതിവ് ശൈലിയിലുള്ള റിവ്യൂവുമായി എത്തിയ അശ്വന്ത് കോക്ക് രൂക്ഷമായ പരിഹാസവും ചിത്രത്തിനെതിരെ നടത്തി.

കൂടാതെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ പരിഹസിച്ചുകൊണ്ട് ഉസിയു അഥവാ ഉദയകൃഷ്ണ സിനിമാറ്റിക് യുണിവേഴ്സ് എന്നൊരു പ്രയോഗവും അശ്വന്ത് മുന്നോട്ട് വെച്ചു. അത് വളരെ വേ​ഗത്തിൽ ട്രെന്റിങ് ആവുകയും ചെയ്തു. എന്നാൽ അശ്വന്ത് കോക്കിന്റെ റിവ്യൂസ് ആളുകളെ തേജോവധം ചെയ്യുന്ന തരത്തിലുള്ളതാണെന്ന് പറയുകയാണ് സീരിയൽ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മനോജ് കുമാർ.

വിമർശനം ചെയ്യുന്നതിൽ കുഴപ്പമില്ലെന്നും തേജോവധം ചെയ്യുന്ന രീതിയിലേക്ക് മാറാതിരുന്നാൽ മതിയെന്നുമാണ് മനോജ് കുമാർ യുട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞത്. ദിലീപ് അഭിനയിക്കാൻ അറിയാത്ത നടനല്ലെന്നും ഉദയകൃഷ്ണ എഴുത്ത് അറിയാത്ത ആളുമല്ലെന്നും ചില പരീക്ഷണങ്ങൾ പരാജയപ്പെടുമ്പോൾ ഇത്രത്തോളം പരഹസിക്കേണ്ടതില്ലെന്നുമാണ് അശ്വന്ത് കോക്കിനോട് ഒരു അപേക്ഷ എന്ന തലക്കെട്ടിൽ പങ്കുവെച്ച വീഡിയോയിൽ മനോജ് കുമാർ പറഞ്ഞത്.

റിവ്യു കണ്ട് സിനിമ കാണാൻ പോകാതിരിക്കരുതെന്നും നമ്മുടെ ടേസ്റ്റ് വ്യത്യസ്തമായിരിക്കുമെന്നും മനോജ് പറയുന്നു. ബാന്ദ്ര സിനിമ താൻ കണ്ടിട്ടില്ലെന്നും എന്തെങ്കിലും കമ്മിറ്റ്മെന്റിന്റെ പേരിലല്ല വീഡിയോ ചെയ്യുന്നതെന്നും താരം പറഞ്ഞു.

Manoj Kumar

എല്ലാവരും കുറ്റപ്പെടുത്തിയ ദുൽഖർ സൽമാന്റെ കൊത്ത സിനിമ തനിക്കും കുടുംബത്തിനും വളരെ അധികം ഇഷ്ടപ്പെട്ടുവെന്നും താരം പറയുന്നു. 'അശ്വന്ത് കോക്ക് യാതൊരു ദാക്ഷണ്യവുമില്ലാതെ ക്രൂശിക്കുന്നു. ആ ഒരു രീതിയോട് എനിക്ക് വിയോജിപ്പുണ്ട്. തേജോവധം ചെയ്യരുത്. ദിലീപ് വർഷങ്ങളായി മലയാള സിനിമയിലുണ്ട്. തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് അഭിനയിക്കുന്ന വ്യക്തിയാണ്.'

'ദിലീപ് ചെയ്തപോലുള്ള കോമഡി ഇന്ത്യൻ സിനിമയിൽ ആർക്കും ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു നടന്റെ എല്ലാ സിനിമയും വിജയിക്കില്ലല്ലോ. അതുകൊണ്ട് കഴിവില്ലെന്ന് പറഞ്ഞ് കീറി മുറിക്കാനാവില്ല. ഞാൻ ബാന്ദ്ര കണ്ടിട്ടില്ല. സിനിമ നല്ലതാണോ മോശമാണോ എന്ന് എനിക്ക് അറിയില്ല. മോശമാണെങ്കിൽ തന്നെ ദിലീപ് കോപ്രായം കാണിക്കുന്ന നടനായി മാറുമോ?.'

'എല്ലാ സിനിമയും ഒരു പരീക്ഷണമല്ലേ. അതുപോലെ ഉദയകൃഷ്ണയെ കോക്ക് വല്ലാതെ തേജോവധം ചെയ്യുന്നു. അദ്ദേഹം എഴുത്ത് അറിയാത്ത മനുഷ്യനല്ലല്ലോ. അദ്ദേഹം ഒട്ടനവധി സൂപ്പർ ഹിറ്റുകൾ തന്ന വ്യക്തിയല്ലേ. ട്വന്റി ട്വന്റി അടക്കമുള്ള സിനിമകളുടെ തിരക്കഥാകൃത്തല്ലേ. എഴുത്ത് നിസാരമായ ഒന്നല്ലല്ലോ. അതുകൊണ്ട് തന്നെ ചില സിനിമകൾ പരാജയപ്പെട്ടാൽ കരിയർ കഴിഞ്ഞുവെന്ന് പറഞ്ഞ് തേജോവധം ചെയ്യരുതെന്നാണ്', വീഡിയോ പങ്കുവെച്ച് മനോജ് കുമാർ പറഞ്ഞത്.

More from Filmibeat

Read more about: manoj kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X