'റോബിൻ എന്നെ വിളിച്ചു.... എനിയ്ക്ക് തന്ന വാക്ക് പാലിച്ചു... അവന് മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്'; മനോജ് കുമാർ

ബി​ഗ് ബോസ് മലയാളം സീസണിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ നേട്ടങ്ങളുണ്ടാക്കിയ മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ. സീസൺ ഫോർ അവസാനിച്ചിട്ട് ഒരു വർഷത്തോട് അടുക്കാൻ പോകുമ്പോഴും സീസൺ ഫോറിലെ മത്സരാർഥി റോബിൻ രാധാകൃഷ്ണൻ സോഷ്യൽമീഡിയയിൽ തംര​ഗമാണ്. റോബിനെ സ്നേഹിക്കുന്നവർക്ക് പോലും അദ്ദേഹം പരിപാടികളിൽ പങ്കെടുത്ത് അലറുന്നതിനോട് വലിയ യോജിപ്പില്ല.

സീരിയിൽ താരം മനോജ് കുമാറും റോബിന്റെ അലറിലിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ അടുത്തിടെ തന്റെ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ചൊരു വീഡിയോയിൽ റോബിന്‍ ഫാന്‍ എന്ന് വിളിക്കുന്നതിലും ഭേദം തന്നെ വെടിവച്ച് കൊല്ലുന്നതാണ് നല്ലതെന്ന് മനോജ് കുമാർ പറഞ്ഞതും വൈറലായിരുന്നു.

 Actor Manoj Kumar

വീഡിയോയിട്ട് കുറച്ച് സമയത്തിന് ശേഷം വളരെ ക്രൂരമായി വിമർശിച്ചതിൽ മാപ്പ് പറഞ്ഞും മനോജ് എത്തിയിരുന്നു. റോബിനെ കുറിച്ച് പറഞ്ഞ വാക്കുകൾ കടുത്ത് പോയെന്നും അതിൽ മനസ്താപം ഉണ്ടെന്നും മനോജ് കുമാർ തന്റെ യുട്യൂബ് വീഡിയോയിൽ പിന്നീട് പറഞ്ഞു. 'റോബിനാണ് ഞാൻ പറഞ്ഞതെല്ലാം കൊള്ളുക. രാത്രി ഞാൻ ഈ സംഭവം ഓർത്ത് ഉറങ്ങിയിട്ടില്ല.'

'അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചതിൽ മാപ്പ് ചോ​​ദിക്കുന്നത്. മാത്രമല്ല അഖിൽ മാരാരെ ട്രോളി ഞാൻ ഇട്ട വീഡിയോയും ഡിലീറ്റ് ചെയ്തു. തെറ്റ് ആർക്കും പറ്റാമല്ലോ. ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുമ്പോഴല്ലേ മനുഷ്യനെന്ന് പറയാൻ പറ്റുള്ളൂ.'

എന്നാണ് പിന്നീട് മനോജ് കുമാർ റോബിനോട് ചെയ്തതിന് മാപ്പ് പറഞ്ഞ വീഡിയോയിൽ വിശദീകരിച്ചത്. ഇപ്പോഴിത തന്റെ മാപ്പ് പറഞ്ഞുള്ള വീഡിയോ കണ്ടിട്ട് റോബിൻ തന്നെ വിളിച്ചതിനെ കുറിച്ചും സ്നേഹം അറിയി‌ച്ചതിനെ ‌കുറിച്ചും വിവരിച്ച് എത്തിയിരിക്കുകയാണ് മനോജ്. മനോജിന്റെ വാക്കുകൾ ഇതായിരുന്നു.... 'പറഞ്ഞ വാക്കിൽ തെറ്റ് തോന്നി അത് പിൻവലിക്കുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തെറ്റല്ല.'

'ഈ വീഡിയോ റോബിനെ സ്നേഹിക്കുന്നവർ മാത്രം കണ്ടാൽ മതി. റോബിനോട് സോറി പറഞ്ഞ് ഞാൻ വീഡിയോ ഇട്ട് കുറച്ച് മണിക്കൂറിന് ശേഷം റോബിൻ എന്നെ വിളിച്ചു. ഒരുപാട് സന്തോഷമായി ചേട്ടായെന്നൊക്കെ പറഞ്ഞു. മാപ്പ് പറഞ്ഞ് ഞാൻ ഇട്ട വീഡിയോയിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കണ്ണ് നിറയുന്നത് കണ്ട് അവനും സങ്കടവും വന്നുവെന്ന് പറഞ്ഞു. ഇതിനെല്ലാം കാരണമായ ആദ്യത്തെ വീഡിയോ റോബിൻ കണ്ടിട്ടില്ല.'

 Actor Manoj Kumar

'അവൻ എന്നോട് പറഞ്ഞത് ആ ലിങ്ക് കിട്ടിയെന്നും പക്ഷെ വിഷമം വരും എന്നുള്ളതുകൊണ്ട് തുറന്ന് കണ്ടില്ലെന്നുമാണ്. അവൻ അവന്റെ സ്നേഹം എന്നോട് പ്രകടിപ്പിച്ചു. പിന്നെ സംസാരിച്ചപ്പോൾ അവനോട് ഞാൻ പറഞ്ഞു പരിപാടികളിൽ പോകുമ്പോൾ കുറച്ച് കൺട്രോൾഡായി സംസാരിക്കണമെന്നും പെരുമാറണമെന്നും.'

'ഞാൻ പറഞ്ഞതെല്ലാം അവൻ കേട്ടു. പിന്നെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ സ്നേഹം കാണുമ്പോൾ അലറുന്നതാണെന്നും അവൻ പറഞ്ഞു. മാത്രമല്ല അവൻ എന്നോട് പറഞ്ഞ വാക്ക് പാലിച്ചു. കാരണം എന്നെ ഫോൺ ചെയ്ത അടുത്ത ദിവസം കൊട്ടിയത്ത് ഒരു പരിപാടിക്ക് പോയ റോബിൻ വളരെ മിതമായി സംസാരിക്കുകയും പെരുമാറുകയുമാണ് ചെയ്തത്.'

'ആ വീഡിയോ കണ്ടപ്പോൾ‌ എനിക്ക് ഒരുപാട് സന്തോഷം തോന്നി. അവൻ ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്രയും ആളുകളുടെ സ്നേഹം സമ്പാദിച്ചതെന്നും ഡീ​ഗ്രേഡ് നന്നായി നടക്കുന്നുണ്ടെന്നുമെല്ലാം റോബിൻ എന്നോട് പറഞ്ഞു എന്നും' മനോജ് കുമാർ വ്യക്തമാക്കി.

സീസൺ ഫൈവ് ബി​ഗ് ബോസിനെ കുറിച്ചുള്ള തന്റെ അഭിപ്രായവും മനോജ് കുമാർ വീഡിയോയിൽ വ്യക്തമാക്കി. സീസൺ ഫൈവ് തന്നെ സംബന്ധിച്ച് ഡിസപ്പോയിൻമെന്റാണ് സമ്മാനിച്ചതെന്നാണ് മനോജ് പറഞ്ഞത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X