'റോബിന്റെ ഫാനെന്ന് എന്നെ വിളിക്കുന്നതിലും ഭേദം വെടിവെച്ച് കൊല്ലുന്നതാണ്, എനിക്ക് അതൊരു അപമാനമാണ്'; മനോജ്

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് വലിയ വിജയമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. പതിനെട്ട് മത്സരാർഥികളാണ് ഇപ്പോൾ ഹൗസിനുള്ളിലുള്ളത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം മത്സരാർഥികളാണ്. ഒപ്പം പ്രേക്ഷകർക്കിടയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു കോമണറുമുണ്ട്. സീസൺ ഫോറിന്റെ വൻ വിജയത്തിന് ശേഷമാണ് സീസൺ ഫൈവ് ആരംഭിച്ചിരിക്കുന്നത്.

മുംബൈയിലാണ് ഷോ നടക്കുന്നത്. ബി​ഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനും ഷോയെ കുറിച്ച് റിവ്യൂസ് പങ്കുവെക്കുകയും ചെയ്യാറുള്ള വ്യക്തിയാണ് സീരിയൽ താരം മനോജ് കുമാർ. മനൂസ് വിഷൻ എന്ന തന്റെ ചാനൽ വഴിയാണ് അഭിപ്രായങ്ങൾ മനോജ് കുമാർ പങ്കുവെക്കാറുള്ളത്.

Manoj Kumar

ദിവസവും ബി​ഗ് ബോസ് റിവ്യു പങ്കിടാറില്ലെങ്കിലും മനോജിന്റെ റിവ്യുവിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിത സീസൺ ഫോറിലെ മത്സരാർഥി റോബിനെ കുറിച്ചും സീസൺ ഫൈവിലെ മത്സരാർഥി അഖിൽ മാരാരെ കുറിച്ചും മനോജ് കുമാർ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബി​ഗ് ബോസ് ഷോയോട് പുച്ഛമാണെന്ന് പറഞ്ഞിട്ടും അഖിൽ മാരാർ ഷോയിലേക്ക് പോയതിനേയും ലാലേട്ടനോട് നടത്തിയ ചില പരാമർശങ്ങളും മനോജ് കുമാർ വിമർശിച്ചു.

'പലരും റിവ്യു ഇടാത്തത് എന്താണെന്ന് ചോദിച്ചു. ഞാൻ പഠിക്കുകയായിരുന്നു. ഈ സീസണിലെ ഏറെയും ആളുകളെ എനിക്ക് പരിചയമില്ല. പേരുകൾ തന്നെ പഠിച്ച് വരുന്നതേയുള്ളു. സീസൺ ഫൈവ് കാക്കക്കൂട്ടിൽ കല്ലിട്ടപോലെ സ്ഫോടനവും വിസ്ഫോടനവുമാണല്ലോ. ഞാൻ കഴിഞ്ഞ ദിവസം അഖിൽ മാരാരെ കുറിച്ച് ഒരു ട്രോൾ ഇട്ടിരുന്നു. അദ്ദേഹത്തോടുള്ള വെറുപ്പ് കൊണ്ട് ഇട്ടതല്ല.'

'അഖിലിന്റെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. ബി​ഗ് ബോസ് ഷോയോട് പുച്ഛമാണെന്ന് പറയുന്നുണ്ട് ആ വീഡിയോയിൽ. ഇന്ററസ്റ്റ് തോന്നിയില്ല. പോകാൻ താൽപര്യമില്ലെന്നൊക്കെ മയത്തിൽ പറയാമായിരുന്നു. തനിക്ക് വെറുപ്പുള്ള പരിപാടിയാണെന്ന് പറഞ്ഞിട്ടും അഖിൽ മാരാർ വീണ്ടും ബി​ഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ പോയത് നിലപാടില്ലായ്മ കാണിക്കുന്നുണ്ട്.'

'പുച്ഛമാണെന്ന് പറഞ്ഞിട്ടും അഖിൽ മാരാർ പോയത് ശരിയല്ലെന്ന് തോന്നി. മാത്രമല്ല ഇൻഡ്രൊടക്ഷൻ സമയത്തെ അദ്ദേഹത്തിന്റെ ഓവർ സ്മാർട്നസ് കണ്ട് എന്റെ കിളിപോയി. കാരണം ലാലേട്ടനോട് പറയുന്നുണ്ട് സംവിധായകനെ നടൻ വഴക്ക് പറയുന്നതായി താൻ എടുക്കില്ല. തന്നെ ലാലേട്ടന് വഴക്ക് പറയാമെന്ന്. അത് എങ്ങനെ അഖിലിന് പറയാൻ തോന്നി.'

Manoj Kumar

'ലാലേട്ടൻ ഇന്ത്യ കണ്ട മഹാനടന്മാരിൽ ഒരാൾ അല്ലേ....?. എനിക്ക് അത് ഒട്ടും ദഹിച്ചില്ല. പിന്നെ അഖിൽ മാരാർ നന്നായി കളിച്ചാലും ഓഡിയൻസ് എന്ന രീതിയിൽ മാരാർ എന്നെ തൃപ്തിപ്പെടുത്തിയാൽ ഞാൻ‌ അദ്ദേ​ഹത്തെ സപ്പോർട്ട് ചെയ്യും.' മനോജ് കുമാർ വ്യക്തമാക്കി. അഖിൽ മാരാർ വിഷയത്തിൽ സംസാരിക്കുന്നതോടൊപ്പം താൻ റോബിൻ ഫാനാണെന്ന് കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയും മനോജ് കുമാർ നൽകി.

'റോബിനെ ന്യായീകരിച്ച് അല്ല ഞാൻ അന്ന് റോബിനെ തെറി പറയൂ പ്രശസ്തരാകൂവെന്ന വീഡിയോ ഇട്ടത്. പലരും യുട്യൂബ് ചാനൽ തുടങ്ങുന്നത് തന്നെ റോബിൻ വിഷയം വെച്ചാണ് അത് കണ്ടിട്ടാണ് ഞാൻ അങ്ങനെ ഒരു വീ‍ഡിയോ ഇട്ടത്.'

'പിന്നെ പലരും പറയുന്നത് കേട്ടു ഞാൻ റോബിൻ ഫാനാണെന്ന്. ഒരിക്കലുമല്ല. റോബിന്റെ ഫാനാണ് ഞാനെന്ന് നിങ്ങൾ എന്നെ പറയുകയാണെങ്കിൽ അതിനേക്കാൾ ഭേദം എന്നെ വെടിവെച്ച് കൊല്ലുകയാണ്. റോബിന്റെ ഫാനാണ് ഞാൻ എന്ന് കേൾക്കുന്നത് എനിക്ക് അപമാനമാണ്. റോബിനെ താഴ്ത്തി പറയുന്നതല്ല. റോബിൻ എന്റെ ആരാധന മൂർത്തിയാകാൻ അദ്ദേഹം ഒരു നടനല്ല, പാട്ടുകാരനല്ല, സ്പോർ‌ട്സ്മാനല്ല ഒന്നുമല്ല.'

'റോബിൻ ഒരു ബി​ഗ് ബോസ് കണ്ടസ്റ്റന്റും ‍ഡോക്ടറും മാത്രമാണ്. റോബിനുമായി എനിക്ക് ഒരു കമ്യൂണിക്കേഷനുമില്ല. റോബിൻ എന്ത് പേക്കൂത്ത് കാണിച്ചാലും ഞാൻ സപ്പോർ‍ട്ട് ചെയ്യുന്നുമില്ല' മനോജ് കുമാർ പറഞ്ഞു.

More from Filmibeat

Read more about: manoj kumar bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X