എനിക്കും ബീനയ്ക്കും മാത്രമല്ല സീരിയലിലെ ഭാര്യയ്ക്കും കിട്ടി; ജീവിതത്തിലെ വലിയ ഭാഗ്യത്തെ കുറിച്ച് മനോജ് കുമാര്‍

പ്രണയിച്ച് വിവാഹിതരായി ഇന്നും പരസ്പരം താങ്ങും തണലുമായി നില്‍ക്കുന്ന താരദമ്പതിമാരാണ് ബീന ആന്റണിയും മനോജ് കുമാറും. സിനിമകളെക്കാളും സീരിയലുകളിലാണ് താരങ്ങള്‍ സജീവമായിരിക്കുന്നത്. ബീനയെ കുറിച്ചോ മനോജിനെ കുറിച്ചോ ഉള്ള വാര്‍ത്തകള്‍ വലിയ രീതിയിലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുള്ളതും.

അതേ സമയം തങ്ങളുടെ ജീവിതത്തിലേക്ക് ഒരുമിച്ച് കടന്ന് വന്ന സന്തോഷത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മനോജ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒന്നിച്ച് പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മനോജ് പറയുന്നത്. ഒപ്പം താന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലിനെ പറ്റിയും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നടന്‍ നന്ദി പറയുകയാണ്.

manojs

പ്രിയരേ.. 2022 തീരാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് ദൈവം തന്ന ഒരു ഇരട്ടിമധുരത്തിന്റെ സന്തോഷം നിങ്ങളുമായി പങ്കിടുന്നു. മലയാള സിനിമയുടെ എക്കാലത്തേയും അഭിമാനമായ, ഇന്ത്യന്‍ സിനിമയുടെ ആദരണീയനായ ചലച്ചിത്രകാരന്‍ ശ്രീ രാമു കാര്യാട്ട് സാറിന്റെ പേരിലുള്ള പുരസ്‌കാരങ്ങളാണ് ഞങ്ങളേ തേടിയെത്തിയത്. ഇത് ഞങ്ങളേ സംബന്ധിച്ച് വലിയൊരു ഭാഗ്യവും അഭിമാനവുമാണ്...

2021 - 22 ല്‍ ഞാന്‍ അഭിനയിച്ച 'നാമം ജപിക്കുന്ന വീട് ' (മഴവില്‍ മനോരമ) എന്ന സീരിയലില്‍ ഭാര്യയേയും മക്കളേയും ചേര്‍ത്ത് പിടിച്ച് ജീവിക്കുന്ന സത്യസന്ധനായ തഹസീല്‍ദാര്‍ രമേശന്‍ നായര്‍, ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ്. ഇതേ സമയം തന്നെ ഇന്ദുലേഖ (സൂര്യ ടിവി) എന്ന സീരിയലിലെ കൊടും ക്രൂരനായ മാളിയേക്കല്‍ ത്രിവിക്രമന്‍ എന്ന ദുഷ്ട കഥാപാത്രത്തേയും ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു.

ഇപ്പോള്‍ അഭിനയിക്കുന്ന 'ഭാഗ്യലക്ഷ്മി' (സീ കേരളം) യിലെ ഭാര്യയുടേയും മക്കളുടേയും വെറുപ്പ് നേടി പണത്തിന് വേണ്ടി എന്ത് ദുഷ്ടതയും ചെയ്യുന്ന അഡ്വ: വിജയകുമാര്‍ എന്ന കഥാപാത്രവും ഞാന്‍ ഒരു പാട് ആസ്വദിച്ച് ചെയ്യുന്നു. ഈ മൂന്ന് സീരിയലുകളേ മുന്‍നിര്‍ത്തിയാണ് എനിക്ക് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം അവാര്‍ഡ് ജൂറി കമ്മിറ്റി നല്‍കിയത്. നന്ദി ഒരുപാട് നന്ദി...

manojs

ഈ മൂന്ന് ചാനലുകളോടും എന്റെ സീരിയലില്‍ പ്രവര്‍ത്തിച്ചഏവരോടുമുള്ള നന്ദിയും സ്‌നേഹവും ഞാന്‍ രേഖപ്പെടുത്തുന്നു. ബീനയ്ക്ക് ജനപ്രിയ നടി പുരസ്‌കാരമാണ് ലഭിച്ചത്. തീര്‍ച്ചയായും എന്റെ ഭാര്യയാണെങ്കിലും ഒരു അഭിനേത്രി എന്ന നിലയില്‍ അവള്‍ക്ക് ജനങ്ങളില്‍ നിന്ന് നിറഞ്ഞ സ്‌നേഹ വായ്പ്പുകള്‍ കിട്ടുമ്പോള്‍ ഈ പുരസ്‌കാരത്തിന് അവള്‍ തീര്‍ച്ചയായും അര്‍ഹയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒപ്പം 'ഭാഗ്യലക്ഷ്മി' സീരിയലില്‍ എന്റെ ഭാര്യയായി അഭിനയിക്കുന്ന രശ്മി സോമന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതും വളരെയധികം സന്തോഷവും അഭിമാനവും നല്‍കുന്നു. ഞങ്ങള്‍ക്കൊപ്പം ഈ പുരസ്‌കാരത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട വിവിധ മേഖലയിലുള്ള ഞങ്ങളുടെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും നിറഞ്ഞ അഭിനന്ദനങ്ങള്‍.

എല്ലാത്തിനും സര്‍വ്വേശ്വരനോട് നന്ദി. പിന്നെ ഞങ്ങളുടെ എല്ലാ സന്തോഷത്തിലും വിഷമഘട്ടങ്ങളിലും നിറഞ്ഞ സ്‌നേഹവും പ്രാര്‍ത്ഥനകളുമായി ഞങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തരോടും ഞങ്ങളുടെ ഹൃദയത്തില്‍ തൊട്ട കൂപ്പുകൈ. 2023 നമ്മള്‍ക്കെല്ലാവര്‍ക്കും ഒരു അനുഗ്രഹവര്‍ഷമാവട്ടേ എന്ന പ്രാര്‍ത്ഥനയോടെ, നിര്‍ത്തുന്നു.

സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം മനോജ് - ബീന

(ഡിസംബര്‍ 30 ന് വൈകീട്ട് ചാവക്കാട് ബീച്ച് ഫെസ്റ്റില്‍ വച്ചാണ് അവാര്‍ഡ് വിതരണം. വരാന്‍ കഴിയുന്നവര്‍ വരണേ. നമുക്കവിടെ വച്ച് കാണാം).. എന്നും പറഞ്ഞാണ് മനോജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

manojs

ചെറിയ പ്രായത്തിലെ അഭിനയത്തിലേക്ക് എത്തിയ ബീന ആന്റണി മനോജിനെ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടപ്പെടുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോട് കൂടി 2003 ലാണ് ഇരുവരും വിവാഹതിരാവുന്നത്. ആരോമല്‍ എന്നൊരു മകനും ദമ്പതിമാര്‍ക്കുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും തങ്ങളുടെ ജീവിതത്തെ മനോഹരമായി മുന്നോട്ട് കൊണ്ട് പോകാനാണ് ഇരുവരും ശ്രമിക്കുന്നത്.

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇരുവരും കടന്ന് പോയത്. ഈ വര്‍ഷം ബീനയ്ക്ക് കൊവിഡ് വന്ന് ആശുപത്രിയിലായതും മനോജിന് മുഖം കോടി പോകുന്ന അസുഖം വന്നതുമൊക്കെ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതുപോലെയുള്ള സന്തോഷത്തിലൂടെ അതെല്ലാം അവസാനിച്ചിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X