എനിക്ക് ഭാര്യ ഇല്ലാതെ ജീവിക്കാൻ പറ്റില്ല, പക്ഷെ ഈ കാര്യങ്ങൾ പേടിയാണെന്ന് രാജീവ് റോഷൻ
ദൂരദർശനിലൂടെ കുടുംബ പ്രക്ഷകർക്ക് മുന്നിലേക്ക് എത്തിയ താരമാണ് രാജീവ്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും ചിലരെയൊക്കെ പ്രേക്ഷകർ ഓർത്തിരിക്കും. അങ്ങൻെ ഓർത്തിരിക്കുന്ന നടന്മാരിൽ ഒരാളാണഅ നടൻ രാജീവ് റോഷൻ. കഴിഞ്ഞ ദിവസം അമൃത ടിവിയിലെ നടി സ്വാസിക അവതാരകയിയട്ട് എത്തുന്ന റെഡ് കാർപ്പെറ്റ് ഷോയിൽ അതിഥി ആയി എത്തിയിരുന്നു. ഷോയിലൂടെ താരം പറഞ്ഞ വിശേഷങ്ങൾ ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന സീരിയിലിലെ കഥാപാത്രമായിരുന്നു ഏറ്റവും കീടുതൽ ശ്രദധ നേടി കൊടുത്തത്. പ്രശാന്തന്‍ എന്ന സീരിയലിലെ കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നടന്‍ അവതരിപ്പിച്ച ഈ കഥാപാത്രം ഇന്നും പ്രേക്ഷകർ തിരിച്ചറിയാറുണ്ട്. ഇപ്പോള്‍ സീ കേരളത്തിലെ അമ്മ മകള്‍ എന്ന സീരിയലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
അഭിനയിക്കുന്ന മിക്ക സീരിയലുകളിലും ഭാര്യയെ ബഹുമാനിക്കുന്ന ഭർത്താവായിട്ടാണ് അവതരിപ്പിക്കാൻ ലഭിക്കുന്നത്. ഭർത്താവിൻ്റെ വേഷമാണ് കൂടുതലും ലഭിക്കുന്നത്. റെഡ് കാർപ്പെറ്റിൽ എത്തുന്ന അതിഥികളോട് ചോദ്യം ചോദിക്കുന്ന സെഗ്മൻ്റ് ഉണ്ട്. കൂടുതൽ ഭർത്താവ് വേഷങ്ങളിൽ എത്തിയിട്ടുള്ളത് കൊണ്ട് തന്നെ റോഷൻ്റെ ഭാര്യയെക്കുറിച്ചായിരുന്നു ചോദ്യങ്ങളും ചോദിച്ചത്.

ജീവിതത്തില്‍ ഏറ്റവും പേടിയുള്ള മൂന്ന് കാര്യങ്ങള്‍ ഏതാണെന്ന് ചോദിച്ചതിന് പിന്നാലെ ഭാര്യയെ പേടിയാണോ എന്ന് സ്വാസിക ചോദിച്ചു, . ഭാര്യയെ പേടിയില്ല.,പക്ഷെ പല്ലി പാറ്റ പോലുള്ള ജീവികളെ പേടി എന്നായിരുന്നു റോഷന്റെ മറുപടി. കൂടാതെ ഗോസിപ്പുകളെയും അസുഖങ്ങളെയും പേടിയാണെന്നും റോഷന്‍ പറഞ്ഞു.
"വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായിൽ ഹോട്ടൽ ആരംഭിച്ചു. കുടുംബമായി അവിടേക്ക് പോയി. പക്ഷേ ആ സമയത്ത് ആഗോളസാമ്പത്തിക മാന്ദ്യം അലയടിച്ച് ബിസിനസ് നഷ്ടത്തിലായി. ഉണ്ടായിരുന്ന സമ്പത്ത് എല്ലാം പോയി. ആ സമയത്ത് കുടുംബവുമായി നാട്ടിലേക്ക് തിരിച്ച് വരേണ്ടി വന്നു. എറണാകുളത്ത് ഒരിക്കല്‍ മൂന്ന് വീടുകള്‍ ഉണ്ടായിരുന്ന ഞാന്‍ വാടക വീട്ടിലേയ്ക്ക് കുടുംബത്തിനൊപ്പം ജീവിച്ചു.
" ഈ അവസ്ഥയില്‍ നിന്നും കരകയറാനാണ് വീണ്ടും അഭിനയ രംഗത്തേയ്ക്ക് വന്നത്. ആ സമയത്ത് കുടുംബം നൽകിയ പിന്തുണയാണ് പ്രതിസന്ധികളിൽനിന്നും കരകയറാൻ താരത്തെ സഹായിച്ചത് എന്ന് റോഷൻ പറയുന്നു.


Click it and Unblock the Notifications