twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഷണ്ടി തനിക്ക് അനുഗ്രഹമാവുകയാണ് ചെയ്തത്; സിനിമയിലേക്ക് വന്നതിന് ശേഷമുള്ള സന്തോഷത്തെ കുറിച്ച് രാജേഷ് ഹെബ്ബാര്‍

    |

    ഫഹദ് ഫാസില്‍ അടക്കമുള്ള ചില നടന്മാരെ ശ്രദ്ധേയരാക്കിയത് അവരുടെ തലയിലെ കഷണ്ടിയാണ്. മറ്റുള്ളവര്‍ക്ക് അതൊരു വലിയ കുറവാണെന്ന് തോന്നുമെങ്കിലും മറ്റ് ചിലര്‍ക്ക് വലിയ ഗുണം ആയി മാറുന്നതാണ് കണ്ട് വരുന്നത്. അത്തരത്തില്‍ കഷണ്ടി കൊണ്ട് സിനിമാ ലോകത്ത് വലിയ നേട്ടങ്ങള്‍ നേടിയ താരമാണ് രാജേഷ് ഹെബ്ബാര്‍. ഒരേസമയം സിനിമയിലും സീരിയലുകളിലും ഒക്കെ രാജേഷ് തിളങ്ങി നിന്നിരുന്നു.

    പല സിനിമകളിലേക്കും തന്നെ വിളിച്ചത് ഈ കഷണ്ടി കണ്ടിട്ടാണെന്ന് നടന്‍ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 20 വര്‍ഷത്തോളം നീണ്ട സിനിമ ജീവിതവുമായി മുന്നോട്ടു പോവുകയാണ് താരം ഇപ്പോഴും. ഇതിനിടെ ആദ്യ സിനിമയില്‍ തന്നെ സംവിധായകന്‍ ക്ഷണിച്ചതിന് കാരണം എന്താണെന്നും സിനിമയോടുള്ള പാഷനെ കുറിച്ചുമൊക്കെ നാന മാഗസിന് നല്‍കിയ പുതിയ അഭിമുഖ്യത്തിലൂടെ നടന്‍ പങ്കുവെക്കുന്നു.

    കഷണ്ടി അനുഗ്രഹമായതെങ്ങനെയാണെന്ന് പറഞ്ഞ് താരം

    സത്യം പറഞ്ഞാല്‍ കഷണ്ടി തനിക്കൊരു അനുഗ്രഹമാണ് എന്നാണ് രാജേഷ് പറയുന്നത്. 30 വയസ്സിന് ശേഷമാണ് കഷണ്ടി വന്നു തുടങ്ങിയത്. തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ മേക്കപ്പ് മാന്‍ എനിക്ക് വിക്ക് വെച്ചു തന്നു. പക്ഷേ സംവിധായകന്‍ സമ്മതിച്ചില്ല. കഷണ്ടിയുള്ള എന്റെ രൂപം കണ്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ എന്നെ തിരഞ്ഞെടുത്തത് എന്നാണ് സംവിധായകന്‍ പറഞ്ഞത്. അതിനു ശേഷം അറുപതോളം സിനിമകളിലും നാല്‍പതിലധികം സീരിയലുകളിലും അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അതെല്ലാം തന്റെ മനോഹരമായ ഈ കഷണ്ടി കാരണം ആണെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നും നടന്‍ പറയുന്നു.

    സ്ഥിരം ഡോക്ടറാവാനുള്ള കാരണം

    നടനായും വില്ലനായിട്ടും കോമഡി കഥാപാത്രങ്ങളുമൊക്കെ രാജേഷ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഡോക്ടറുടെ വേഷം ആയിരിക്കും എന്നതാണ് ശ്രദ്ധേയം. സ്ഥിരമായി സിനിമയിലും സീരിയലുകളിലും ഒക്കെ ഡോക്ടര്‍ വേഷം തന്നെ ലഭിക്കുന്നതിനെ കുറിച്ചും താരം അഭിപ്രായപ്പെട്ടിരുന്നു. 'ശരിക്കും പറഞ്ഞാല്‍ അതൊരു നിയോഗമാണ് എന്നാണ് എന്റെ അഭിപ്രായം. താന്‍ പോലും വിചാരിക്കാതെ ആണ് ഡോക്ടര്‍ വേഷങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. മംഗലാപുരം ഉടുപ്പിലെ ബ്രാഹ്മിന്‍സ് ഫാമിലി ആണ് തന്റേത്. മുത്തച്ഛന്‍ ഡോക്ടര്‍ കെ പി രാമ ഹെബ്ബാര്‍. അച്ഛന്‍ ഡോക്ടര്‍ രമേശ്. 73 വയസ്സിലും അച്ഛന്‍ ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുണ്ട്.

    നമ്മുടെ വീടുകളിലും ഇതുപോലെ ഒരുപാട് കുട്ടിയമ്മമാര്‍ ഉണ്ട് എന്നത് ഒട്ടും ചിരിയില്ലാത്ത സത്യമാണ്; കുറിപ്പ് വൈറൽനമ്മുടെ വീടുകളിലും ഇതുപോലെ ഒരുപാട് കുട്ടിയമ്മമാര്‍ ഉണ്ട് എന്നത് ഒട്ടും ചിരിയില്ലാത്ത സത്യമാണ്; കുറിപ്പ് വൈറൽ

    തലമുറകളിലെല്ലാവരും ഡോക്ടർമാരാണ്

    അച്ഛനും മുത്തച്ഛനുമൊക്കെ ഡോക്ടര്‍മാര്‍ ആയിരുന്നെങ്കിലും ഞാന്‍ മാത്രം ഡോക്ടര്‍ ആയില്ല. അഭിനയം തന്റെ പാഷനാണ് എന്ന് അറിഞ്ഞതോട് കൂടി അച്ഛന്‍ എന്നെ ഡോക്ടറാക്കാന്‍ ശ്രമിച്ചില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ അല്ലെങ്കിലും സിനിമയിലും സീരിയലുകളിലുമൊക്കെ എനിക്ക് ഡോക്ടര്‍ ആയി അഭിനയിക്കാന്‍ കഴിഞ്ഞു. ചെറുപ്പം മുതലേ സിനിമ പാഷനായി കൊണ്ടു നടന്ന തനിക്ക് ഇപ്പോള്‍ നിറഞ്ഞ സംതൃപ്തിയുണ്ടെന്നും രാജേഷ് പറയുന്നു. സിനിമയിലെത്തിയിട്ട് 20 വര്‍ഷം പോയതറിഞ്ഞില്ല. കരിയറില്‍ നല്ല കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു എന്നതിലുള്ള സന്തോഷവും രാജേഷ് ഹെബ്ബാര്‍ പങ്കുവെക്കുന്നു.

    അങ്ങനെ അല്ലെങ്കില്‍ പിന്നെ പ്രണയമേ വേണ്ട; വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സീരിയല്‍ നടി സാന്ദ്ര പറയുന്നുഅങ്ങനെ അല്ലെങ്കില്‍ പിന്നെ പ്രണയമേ വേണ്ട; വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സീരിയല്‍ നടി സാന്ദ്ര പറയുന്നു

    രാജേഷിനെ ജനകീയനാക്കിയ സിനിമകൾ ഇതാണ്

    മനസിനക്കര, ഇന്നത്തെ ചിന്താവിഷയം എന്നിങ്ങനെയുള്ള സിനിമകളിലെ പ്രകടനമാണ് രാജേഷ് ഹെബ്ബാറിന് ജനപ്രീതി നേടി കൊടുത്തത്. ഇന്നത്തെ ചിന്താവിഷയത്തില്‍ വളരെ ചെറിയൊരു വേഷം ആണെങ്കിലും പ്രേക്ഷകരെ ചിരിപ്പിച്ച സീനുകളാണ് നടന് ഉണ്ടായിരുന്നത്. പിന്നീട് ശക്തമായ വില്ലന്‍ വേഷങ്ങളും തന്മയത്വത്തോടെ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്.

    സത്യം പറഞ്ഞാല്‍ പ്രണയിച്ചിട്ടുണ്ട്; മനുഷ്യരെ ഒരുമിപ്പിക്കാനും നശിപ്പിക്കാനും അതിന് സാധിക്കുമെന്ന് നടി അന്‍ഷിതസത്യം പറഞ്ഞാല്‍ പ്രണയിച്ചിട്ടുണ്ട്; മനുഷ്യരെ ഒരുമിപ്പിക്കാനും നശിപ്പിക്കാനും അതിന് സാധിക്കുമെന്ന് നടി അന്‍ഷിത

    Read more about: rajesh hebbar
    English summary
    Serial Actor Rajesh Hebbar Opens Up About His Hair Style And Bald Head
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X