twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അനുശ്രീയുമായി വിവാഹം കഴിഞ്ഞതല്ലേ?, ആരതി പൊടി ആരാ?, റെയ്ജൻ നല്ലൊരു കിസ്സറാണ്'; റെയ്ജനും ശിൽപയും

    |

    ആത്മസഖി, തിങ്കള്‍ക്കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജന്‍. റെയ്ജനെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുള്ളത്. അടുത്തിടെ താരം വിവാഹിതനായിരുന്നു. ലളിതമായ ചടങ്ങോടെയാണ് വിവാഹം നടന്നത്.

    റെയ്ജനും ശില്‍പയും ആര്‍ഭാടമൊന്നുമില്ലാതെ വളരെ സിംപിളായാണ് എത്തിയത്. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റെയ്ജന് ആശംസകള്‍ അറിയിച്ച് നിരവധി സഹപ്രവര്‍ത്തകരാണ് എത്തിയത്.

    'എന്നെ ആരും ഉപദേശിക്കാറില്ല, ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല'; മൈഥിലി പറയുന്നു!'എന്നെ ആരും ഉപദേശിക്കാറില്ല, ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല'; മൈഥിലി പറയുന്നു!

    ആത്മസഖി എന്ന സീരിയലിലെ സത്യ എന്ന പോലീസ് കഥാപാത്രമാണ് റെയ്ജനെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനാക്കിയത്. പിന്നീട് സിനിമയിലും താരം വേഷമിട്ടിരുന്നു. സ്വന്തം യുട്യൂബ് ചാനലില്‍ റെയ്ജന്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

    മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്നാണ് ചിലര്‍ റെയ്ജാനെ വിളിക്കുന്നത്. ഇപ്പോഴിത വിവാഹശേഷമുള്ള വിശേഷങ്ങൾ ബിഹൈൻവു‍ഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് റെയ്ജനും ഭാര്യ ശിൽപയും. റെയ്ജനും ശിൽപയും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു.

    'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!

    അനുശ്രീയുമായി വിവാഹം കഴിഞ്ഞതല്ലേ?

    'പിന്നീട് ആ സൗഹൃ​ദം പ്രണയമായി മാറുകയായിരുന്നു. വിവാഹം കഴിഞ്ഞ സമയത്ത് വീഡിയോകൾ വൈറലായപ്പോൾ പലരും കമന്റിട്ടത് കണ്ടിരുന്നു.... റോബിൻ രാധാകൃഷ്ണന്റെ ​ഗേൾഫ്രണ്ട് ആരതി പൊടിയുടെ ഛായയുണ്ടെന്ന്.'

    'വിവാഹ ദിവസം ഫോൺ നോക്കാനുള്ള സമയം കിട്ടിയിരുന്നില്ല. ഇങ്ങനെ സാമ്യതകൾ ആളുകൾ കമന്റ് ചെയ്തിരുന്നുവെന്ന് പിന്നീടാണ് കണ്ടത്.'

    'പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ആരതി മെലിഞ്ഞിട്ടാണല്ലോ അതുകൊണ്ടാകും എനിക്ക് ആരതിയുമായി സാമ്യമുള്ളതായി തോന്നിയില്ല. ചിലപ്പോൾ മുഖഷേയ്പ്പായിരിക്കും ആളുകൾ ഉദ്ദേശിച്ചത്' ശിൽപ പറഞ്ഞു.

    ആരതി പൊടി ആരാ?

    'കമന്റ് വായിച്ച ശേഷം ശിൽപ ആരതിയുടെ വീഡിയോ എടുത്ത് ഛായയുണ്ടോയെന്ന് നോക്കുമായിരുന്നു. ആദ്യം ഇ‌വൾക്ക് ആരതി പൊടിയെ അറിയില്ലായിരുന്നു. ആരതി പൊടി ആരാണെന്ന് ചോദിച്ചിരുന്നു' റെയ്ജൻ പറഞ്ഞു. 'റെയ്ജനെ കുറിച്ച് ഏറ്റവും കൂടുതൽ ​ഗോസിപ്പ് കേട്ടിട്ടുള്ളത് നടി അനുശ്രീയുടെ പേരിനൊപ്പമാണ്.'

    'പക്ഷെ അതൊന്നും കേട്ടപ്പോഴും എനിക്കൊന്നും തോന്നിയിരുന്നില്ല' ശിൽപ പറഞ്ഞു. 'ഞങ്ങളുടെ വിവാ​ഹം കഴിഞ്ഞ സമയത്തും അനുശ്രീയുമായി ബന്ധപ്പെട്ട് കമന്റുകൾ വന്നിരുന്നു. ഇയാള് നേരത്തെ അനുശ്രീയെ വിവാഹം കഴിച്ചതല്ലേ? എന്നൊക്കെ... ‍ഞങ്ങൾ ഹണിമൂണിന് പോയിയെന്ന് വരെ ​ഗോസിപ്പ് വന്നിരുന്നു' റെയ്ജൻ പറഞ്ഞു.

    റെയ്ജൻ നല്ലൊരു കിസ്സറാണ്

    'തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് വീട്ടുകാര്‍ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു. പെട്ടന്നൊരു സുപ്രഭാതത്തിലായിരുന്നു ചേട്ടന്‍ വീട്ടിലേക്ക് വന്നതെന്ന്' ശില്‍പ പറയുന്നു. 'അഭിമുഖങ്ങളിലേക്കൊന്നും വരില്ല.. ഒറ്റയ്ക്ക് തന്നെ ഇന്റര്‍വ്യൂ കൊടുത്താല്‍ മതിയെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന്' ശില്‍പ പറയുന്നു.

    'ക്യാമറയെ അഭിമുഖീകരിച്ച് പരിചയമില്ല... അതുകൊണ്ടാണ്. സെലിബ്രിറ്റിയെ കല്യാണം കഴിച്ചതിലുള്ള ബുദ്ധിമുട്ട് അറിയുന്നത് ഇപ്പോഴാണെന്നും' ശില്‍പ പറഞ്ഞു. 'കുക്കിംഗ് നല്ല ഇഷ്ടമാണ്... ബിരിയാണിയൊക്കെ ഉണ്ടാക്കാറുണ്ട്. ചേട്ടന്‍ നല്ല കെയറിങാണ്, ലവബിളാണ്, എല്ലാ സിറ്റുവേഷനും മനസിലാക്കി നില്‍ക്കുന്നയാളാണ് എന്നായിരുന്നു റെയ്ജനെക്കുറിച്ച്' ശില്‍പ പറഞ്ഞത്.

    വിവാഹശേഷം റെയ്ജനും ശിൽപയും

    'ശില്‍പ്പ ഓവര്‍ സൈലന്റാണ്, അതേപോലെ ചെറിയ കാര്യങ്ങള്‍ക്ക് പോലും നന്നായി ടെന്‍ഷനടിക്കുന്ന പ്രകൃതമാണെന്നായിരുന്നു' റെയ്ജന്‍ പറഞ്ഞത്. 'കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചതിന് ശേഷം ശില്‍പ്പയ്ക്ക് പിറന്നാള്‍ ദിനത്തില്‍ നല്ലൊരു സര്‍പ്രൈസ് കൊടുത്തിരുന്നു.'

    'കോട്ടയത്ത് ലൊക്കേഷനിലേക്ക് പോവുകയാണ് എന്നായിരുന്നു പറഞ്ഞത്. പിന്നീടാണ് ഇങ്ങോട്ടേക്ക് വന്നത്. അത് മറക്കാനാവാത്ത സര്‍പ്രൈസായിരുന്നുവെന്നും' ശില്‍പ പറയുന്നു.

    'കൊവിഡ് കാലത്തായിരുന്നു ജോലി രാജിവെച്ചത്. കല്യാണത്തിരക്കുകളൊക്കെ കഴിഞ്ഞ് വീണ്ടും ജോലിക്ക് പോവണം. അതിനായി ശ്രമിക്കുമെന്നും' ശില്‍പ പറഞ്ഞു. 'റെയ്ജനാണ് നല്ല കിസ്സറെന്നും' ശിൽപ പറഞ്ഞു.

    Read more about: serial
    English summary
    serial actor rayjan and wife shilpa open up about their after marriage life, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X