അമ്മയുടെ അനു​ഗ്രഹത്തോടെ സിനിമ സ്റ്റൈൽ പ്രപ്പോസിങ്, കൂട്ടുകാരിയെ ജീവിതസഖിയാക്കാൻ മുടിയൻ, വധു ഡോക്ടറാണ്!

ഉപ്പും മുളകിലെ ബാലുവിന്റെയും നീലുവിന്റെയും മൂത്ത പുത്രൻ മുടിയന്റെ വിവാഹവും അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ സീരിയലിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും മുടിയനൊരു ജീവസഖിയുണ്ടാകാൻ പോകുന്നു. അതേ... മലയാളികൾ മുടിയനെന്ന് സ്നേഹത്തോടെ വിളിക്കുന്ന സിനിമാ-സീരിയൽ താരം റിഷി എസ് കുമാർ വിവാഹിതനാകാൻ പോകുന്നു. അതിന് മുന്നോടിയായി തന്റെ പ്രണയിനിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയും ഒപ്പം കാമുകിയാരാണെന്നും സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിട്ട വീഡിയോയിൽ റിഷി വെളിപ്പെടുത്തി.

യുട്യൂബ് സജീവമായശേഷം സെലിബ്രിറ്റികളെല്ലാം തങ്ങളുടെ വിവാഹം അടുക്കുമ്പോൾ ഇത്തരത്തിലുള്ള പ്രപ്പോസൽ വീഡിയോകൾ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ നിരവധി വീഡിയോകൾ വന്നിട്ടുണ്ടെങ്കിലും വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു റിഷിയു‍ടെ പ്രപ്പോസൽ വീഡിയോ.

Rishi S Kumar

എല്ലാത്തിനും ഒരു സിനിമാ സ്റ്റൈലുണ്ടായിരുന്നു. ഒരുപക്ഷെ ആദ്യമായാകും ഒരു ആൺകുട്ടി അമ്മയുടെ അനുവാദം വാങ്ങി തന്റെ പ്രണയിനിയെ പ്രപ്പോസ് ചെയ്യാൻ പോകുന്നത്. എല്ലാം ആദ്യം അമ്മയോട് പങ്കിടുന്നത് റിഷിയുടെ ശീലമാണ്. ഇതിലും അത് തന്നെ സംഭവിച്ചു. ആദ്യം അമ്മയോട് പറഞ്ഞ് അനു​വാദവും അനു​ഗ്രഹവും വാങ്ങിയിട്ടാണ് പ്രപ്പോസൽ റിങ് വാങ്ങാൻ പോലും റിഷി പോയത്. എന്റെ മോന്റെ ഇഷ്ടം നടക്കട്ടേ... എല്ലാവിധ അനു​ഗ്രഹങ്ങളും എന്നാണ് റിഷി അനു​ഗ്രഹിച്ച് അമ്മ പറഞ്ഞത്.

റിഷിയുടെ കാമുകിയാരാണെന്നല്ലേ... ആറ് വർഷത്തോളമായി റിഷിയുടെ ഉറ്റ സുഹൃത്തായി നിൽക്കുന്ന ഡോക്ടറും ഡാൻസറും നടിയുമെല്ലാമായ ഐശ്വര്യ ഉണ്ണിയാണ് കാമുകി. സീരിയൽ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ മുഖമാണ് ഐശ്വര്യയുടേത്. പാറുവെന്നും ബൂ ബൂവെന്നുമെല്ലാണ് റിഷി ഐശ്വര്യയെ സ്നേഹം കൂടുമ്പോൾ വിളിക്കുന്നത്.

റിഷിയുടെ അമ്മയ്ക്കും സഹോദരങ്ങൾക്കുമെല്ലാം ഐശ്വര്യ സുപരിചിതയാണ്. അതുകൊണ്ട് തന്നെ ഐശ്വര്യയെ പ്രപ്പോസ് ചെയ്യാൻ എല്ലാവിധ ഒരുക്കങ്ങളും നടത്താനും സഹോദരങ്ങളുടെ പിന്തുണയും സഹായവും ഉടനീളം റിഷിക്ക് ലഭിച്ചു. ഡയമണ്ടിന്റെ മനോഹരമായ ഒരു റിങ്ങാണ് കാമുകിക്കായി താരം വാങ്ങിയത്. ശേഷം ഐശ്വര്യയ്ക്ക് ഒരു കുട്ടി ടാസ്ക്കൊക്കെ നൽകിയാണ് പ്രപ്പോസിങിനായി ഒരുക്കിയ സ്ഥലത്തേക്ക് എത്തിച്ചത്.

അതിനിടയിൽ റിഷി നൽകാറുള്ള സമ്മാനങ്ങളെ കുറിച്ചെല്ലാം ഐശ്വര്യ സംസാരിച്ചു. പൂക്കൾ നിറച്ച ബൊക്ക സമ്മാനിച്ച് മോതിരം നീട്ടി റിഷി പ്രപ്പോസ് ചെയ്തപ്പോൾ മറിച്ചൊന്ന് ആലോചിക്കാൻ പോലും നിൽക്കാതെ ഐശ്വര്യ സമ്മതം അറിയിച്ചു. സംഭവം കലക്കിയെന്ന് മാത്രമല്ല ഐശ്വര്യയ്ക്ക് വളരെ അധികം സന്തോഷമാവുകയും ചെയ്തു.

Rishi S Kumar

ശേഷം കാമുകിയെ ചുംബിച്ചും റിഷി തന്റെ സന്തോഷം പ്രകടിപ്പിച്ചു. പ്രപ്പോസൽ വീഡിയോ ട്രെന്റിങിൽ കയറി. നല്ല കൊച്ചാണ്... ഓവർ റിയാക്ഷൻ ഇല്ല. ഇതുപോലെ പ്രപ്പോസ് വേറെ ആരുടേയും കണ്ടിട്ടില്ല... യുണീക്ക്റിയലിസ്റ്റിക് ആയിരുന്നു. ജീവിതത്തിൽ ആദ്യം ആയിട്ടാണ് വീട്ടിൽ അനുവാദം വാങ്ങി പ്രപ്പോസൽ ചെയ്യാൻ ഒരാൾ പോകുന്ന കാണുന്നേ, ആദ്യമായിട്ടാണ് ഇത്രയും ബോറടി ഇല്ലാതെ ഒരു പ്രപ്പോസിങ് കണ്ടത് എന്നിങ്ങനെ ഒരായിരം കമന്റുകളിലൂടെയാണ് ആരാധകർ പുത്തൻ വീഡിയോ ഏറ്റെടുത്തതും ഇരുവർക്കും ആശംസകൾ നേർന്നതും.

വിവാഹം ഉടനെ ഉണ്ടാകുമോ ഇല്ലയോ എന്നത് സംബന്ധിച്ചൊന്നും ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പ്രപ്പോസിങ് വീഡിയോയുടെ ടീസർ റിഷി പങ്കിട്ടപ്പോൾ തന്നെ ആരാധകർ ആളാരായിരിക്കുമെന്ന് ഊഹിച്ചിരുന്നു. അതിപ്പോൾ ശരിയായി.

ഡോക്ടറായ ഐശ്വര്യ പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട ഒരു മോഡൽ കൂടിയാണ്. ഐശ്വര്യ റിഷിക്കൊപ്പം പങ്കിടുന്ന ഡാൻസ് വീഡിയോസിനെല്ലാം നല്ല റീച്ചാണ് ലഭിക്കാറുള്ളത്. അഭിനയത്തിൽ സജീവമായ ഐശ്വര്യയുടെ വരാൻ പോകുന്ന പ്രോജക്ട് നമുക്ക് കോടതിയിൽ കാണാമാണ്. സുഖമോ ദേവിയെന്ന പരമ്പരയിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: rishi s kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X