For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാജൻ സൂര്യയുടെ പേരിൽ പണം തട്ടാൻ ശ്രമം, ചതിയിൽപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകി താരം

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാജൻ സൂര്യ. നാടകത്തിൽ നിന്ന് സീരിയലിൽ എത്തിയ താരം നടനായും വില്ലനായും സ്ക്രീനിൽ തിളങ്ങിയിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ സ്ത്രീ ജന്മം എന്ന പരമ്പരയിലൂടെയാണ് സാജൻ ആദ്യമായി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുന്നത്. പിന്നീട് ഹിറ്റ് പരമ്പരകളുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.

  ഇപ്പോഴിതാ താരത്തിൻ്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്. താരത്തിന്റെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ആരാധകർക്കും മുന്നറിയിപ്പ് നൽകിയാണ് ഇൻസ്റ്റ​ഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് ആളുകളുടെ കയ്യിൽ നിന്ന് പണം തട്ടിയെടുക്കാൻ പല വഴികളും നോക്കുന്നവരുടെ എണ്ണം കൂടുതലാണ്. പരിചയക്കാരാണെന്ന് പറഞ്ഞും സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളായും എല്ലാം പണം തട്ടാൻ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് താരവും പറഞ്ഞിരിക്കുന്നത്.

  അക്കാര്യത്തിൽ എനിക്കൊരു ഐഡിയയുമില്ല, നിങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെ വേണമെന്ന് ജീവ

  ഫേസ്ബുക്കിൽ തന്റെ പേരിൽ ഉള്ള വ്യാജ പ്രൊഫൈലിന് എതിരെ ഇൻസ്റ്റഗ്രാമിലൂടെയാണ് സാജൻ സൂര്യ പ്രതികരിച്ചത്. 'മുന്നറിയിപ്പ്, 'സാജൻ സൂര്യ സൂര്യ' എന്ന എന്റെ പേരിൽ ആരോ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിലൂടെ എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടുെ പണം ആവശ്യപ്പെട്ട് മെസേജുകൾ അയക്കുന്നു. ദയവ് ചെയ്ത് ആരും പറ്റിക്കപ്പെടരുത്, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യരുത്', എന്നാണ് സാജൻ സൂര്യയുടെ പോസ്റ്റ്.

  Sajan soorya

  കൂടാതെ ഈ ഫേക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ആൾ സാജൻ്റെ അടുത്ത സുഹൃത്തുക്കൾക്ക് അയച്ച മെസേജിൻ്റെ സ്ക്രീൻഷോട്ടും നടൻ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

  റോബിൻ്റെ ആർദ്രതയുള്ള ഹൃദയം ഞാനെ കണ്ടിട്ടുള്ളൂ, എൻ്റെ ഗതികേടിനെ ധന്യ തമാശയാക്കിയപ്പോൾ ഞാൻ തളർന്നുപോയെന്ന് എൽ പി

  'എവിടെയാണ് ഉള്ളത്, എനിക്കൊരു സഹായം വേണമായിരുന്നു, ഗൂഗിൾ പേ ഉണ്ടോ, അത്യാവശ്യമായി എന്റെ ഒരു സഹോദരന് കുറച്ച് പണം ട്രാൻസ്ഫർ ചെയ്യാമോ എന്നൊക്കെ ചോദിച്ചുകൊണ്ട് ആണ് സന്ദേശം അയച്ചിരിക്കുന്നത്.'

  കണക്കുകൂട്ടലുകളെല്ലാം തെറ്റി, സർപ്രൈസ് 'വെള്ളത്തിലായി'; പുതിയ വിശേഷങ്ങളുമായി ബഷീറും കുടുംബവും

  മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സാജൻ സൂര്യ. സ്ത്രീജന്മം, കുങ്കുമപ്പൂവ്, ഭാര്യ തുടങ്ങിയ സീരിയലിൽ തിളങ്ങിയ താരം, ഒരു ഇടവേളക്ക് ശേഷം ജീവിത നൗക എന്ന സീരിയലിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു, സീരിയൽ അവസാനിച്ചു എങ്കിലും സാജന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

  Read more about: sajan surya
  English summary
  Serial Actor Sajan Soorya warned to be not cheated about a facebook account by his name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X