For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മിസ്റ്റർ ഹിറ്റ്ലറിൽ നിന്നും പിന്മാറിയത് സീതയുടെ രണ്ടാം ഭാ​​ഗത്തിന് വേണ്ടി'; കാരണം വ്യക്തമാക്കി നടൻ ഷാനവാസ്!

  |

  സീരിയലുകൾക്ക് മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. അതിനാൽ തന്നെ സിനിമാ താരങ്ങളെക്കാൾ കുടുംബപ്രേക്ഷകർക്ക് കൂടുതൽ സുപരിചിതരും പ്രിയപ്പെട്ടവരും സീരിയൽ താരങ്ങൾ തന്നെയാണ്. സീരിയൽ അവസാനിച്ചാൽ പോലും എപ്പോഴും പ്രേക്ഷക മനസിൽ താരങ്ങളുടെ മുഖങ്ങൾ തങ്ങി നിൽക്കുകയും ചെയ്യും. അക്കൂട്ടത്തിൽ ഒറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറി കൂടിയ നടനാണ് ഷാനവാസ്. വില്ലനായിട്ടായിരുന്നു ഷാനവാസിന്റെ സീരിയൽ തുടക്കം. കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രമാണ് ഷാനവാസിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.

  തന്റെ ശരീരത്തിലെ ഏറ്റവും ഭം​ഗിയുള്ള ഭാ​ഗത്തെ കുറിച്ച് നടി ജുവൽ മേരി പറയുന്നു!

  കുങ്കുമപ്പൂവ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലുകളിൽ ഏറ്റവും ജനപ്രീതി നേടിയ സീരിയൽ കൂടിയായിരുന്നു. ആശാ ശരത്ത്, സാജൻ സൂര്യ, ജി.കെ പിള്ള, ഷെല്ലി കിഷോർ, അശ്വതി തുടങ്ങിയവരാണ് സീരിയലിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുങ്കുമപ്പൂവിന് ശേഷം മാലാഖമാർ, സത്യമേവ ജയതേ, വാസ്തവം, മായാമോഹിനി, മിഴി രണ്ടിലും തുടങ്ങിയ സീരിയലുകളുടേയും ഭാ​ഗമായി ഷാനവാസ്. കുങ്കുമപ്പൂവിന് ശേഷം അത്രത്തോളം തന്നെ ശ്രദ്ധിക്കപ്പെട്ട വേഷം ഷാനവാസിന് ലഭിച്ചത് സീത എന്ന ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത സീരിയലിലൂടെയായിരുന്നു.

  'ഭാര്യ വീട്ടിൽ പരമസുഖമായിരിക്കും എന്ന് ആരാ പറഞ്ഞേ?'; വിജയ് മാധവന്റെ അവസ്ഥ ഇതാണ്!

  ചിത്രത്തിൽ സ്വാസിക വിജയ് ആയിരുന്നു ടൈറ്റിൽ റോളിൽ എത്തിയത്. തുടക്കത്തിൽ സീരിയലിൽ വില്ലനായിരുന്നു ഷാനവാസിന്റെ ഇന്ദ്രൻ. എന്നാൽ പിന്നീട് സീതയുമായി പ്രണയത്തിലാകുന്നതോടെ ഇന്ദ്രൻ സീതയുടെ ഇന്ദ്രട്ടനായി സീത സീരിയലിന്റെ ജീവാന്മാവായി മാറുകയായിരുന്നു. 2017ൽ ആണ് സീത സീരിയലിന്റെ സംപ്രേഷണം ഫ്ലവേഴ്സിൽ ആരംഭിച്ചത്. 2019 ആ​ഗസ്റ്റിലാണ് സീരിയൽ അവസാനിച്ചത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സീത-ഇന്ദ്രൻ ജോഡിയുടെ വൈറൽ ക്ലിപ്പുകളും ഇരുവരുടേയും ഫാൻസ് ​ഗ്രൂപ്പുകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. സീരിയൽ അവസാനിച്ചത് പ്രേക്ഷകരിൽ വലിയ നിരാശ ഉണ്ടാക്കിയിരുന്നു. സീതയ്ക്ക് ശേഷം അല്ലിയാമ്പൽ, അരയന്നങ്ങളുടെ വീട്, താമരതുമ്പി, കൂടത്തായി തുടങ്ങിയ സീരിയലുകളുടേയും ഭാ​ഗമായി ഷാനവാസ്.

  ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്ലർ എന്ന സീരിയലിലാണ്. മേഘ്ന വിൻസന്റാണ് സീരിയലിൽ നായിക. സീരിയലിൽ ദേവ് കൃഷ്ണ എന്ന ഡികെ എന്ന കഥാപാത്രത്തെയാണ് ഷാനവാസ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇനി മുതൽ ഡികെആയി മിസ്റ്റർ ഹിറ്റ്ലറിൽ ഉണ്ടാകില്ലെന്ന് ഷാനവാസ് അറിയിച്ചിരുന്നു. 'ഡികെയുടെ കോട്ട് അഴിച്ചുവെച്ച് ഹിറ്റ്ലറിൽ നിന്നും പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വില കല്പിച്ച് നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടിൽ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയർത്തി നിൽക്കാം. എന്നിൽ വിശ്വാസം അർപ്പിച്ച് ഡികെ എന്ന കഥാപാത്രത്തെ എന്റെ കയ്യിൽ ഏൽപ്പിച്ച സീ കേരളം ചാനലിന് 100 ൽ 110 ശതമാനം വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാൻ പറ്റി എന്ന അഭിമാനത്തോടും ചരുതാർഥ്യത്തോടും കൂടി ഞാൻ ഹിറ്റ്ലറിനോട് സലാം പറയുന്നു' എന്നാണ് ഷാനവാസ് സോഷ്യൽമീഡിയയിൽ കുറിച്ചത്. ഷാനവാസിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കാരണം തിരക്കി രം​ഗത്തെത്തിയിരുന്നു.

  Recommended Video

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മിസ്റ്റർ ഹിറ്റ്ലറിൽ നിന്നും പിന്മാറാനുള്ള യഥാർഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഷാനവാസ്. 'ഞാനും സ്വാസികയും ഒന്നിച്ച സീതയുടെ രണ്ടാം ഭാഗം വരുന്നു. അതിന് വേണ്ടിയാണ് മിസ്റ്റർ ഹിറ്റ്ലറിൽ നിന്ന് പിന്മാറുന്നത്. രണ്ടും ഒന്നിച്ച് കൊണ്ടുപോകണമെന്നായിരുന്നു താൽപര്യം. ആദ്യം അങ്ങനെയായിരുന്നു പ്ലാൻ. പിന്നീട് അതിലെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഹിറ്റ്ലറിന്റെ ടീം വ്യക്തമാക്കിയപ്പോൾ പിന്മാറാം എന്ന് തീരുമാനിക്കുകയായിരുന്നു. സീതയുടെ രണ്ടാം ഭാഗത്തിന് ഞാൻ നേരത്തേ വാക്ക് കൊടുത്തിരുന്നതാണ്. ഞാൻ പിൻമാറിയാൽ ചിലപ്പോൾ ആ പ്രൊജക്ട് മുടങ്ങും. ഒടുവിൽ ഡി.കെയെ കൈവിടാൻ തീരുമാനിച്ചു. അതിലപ്പുറം മറ്റ് യാതൊരു പ്രശ്നങ്ങളുമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ വെറുതെയിരിക്കുകയെന്നത് ചിന്തിക്കാനാകില്ല. മാസത്തിൽ മുപ്പത് ദിവസവും വർക്ക് ചെയ്യണമെന്നാണ് ആഗ്രഹം. നല്ല പ്രായമല്ലേ. ഇപ്പോഴല്ലേ ഓടി നടന്ന് പണിയെടുക്കാൻ പറ്റൂ. കുട്ടികൾ വളരുകയാണ്. ചിലവ് കൂടി. അപ്പോൾ വരുമാനവും അതിനനുസരിച്ച് വർധിക്കണം. ഞാനിപ്പോൾ ചിന്തിക്കുന്നത് പരമാവധി പ്രൊജക്ടുകളുടെ ഭാഗമാകാനാണ്. സ്ക്രീനിൽ മുഖം വരാനുള്ള കൊതിയൊക്കെ എന്നോ അവസാനിച്ചു. ഇപ്പോൾ ജീവിതോപാധിയാണിത്. കൊറോണക്കാലത്ത് കാര്യങ്ങൾ കൂടുതൽ കുഴപ്പമാണ്' ഷാനവാസ് കൂട്ടിച്ചേർത്തു.

  Read more about: shanavas
  English summary
  serial actor Shanavas reveled why he quit Mrs Hitler serial, details inside
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X