For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ, എന്റെ ശക്തി അമ്മയായിരുന്നു'; നടൻ യദു കൃഷ്ണൻ

  |

  സിനിമകളിലൂടെയും സീരിയലുകളിലൂടെയും മുപ്പത്തിയാറ് വർഷത്തോളം മലയാളിക്ക് പരിചിതനാണ് നടൻ യദു കൃഷ്ണനെ. 1986ലാണ് യദു കൃഷ്ണൻ എന്ന നടൻ ബാല താരമായി മലയാളികളുടെ മനസിലേക്ക് കയറിയത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലെ ഇതിലെ ആയിരുന്നു ആദ്യ ചിത്രം.

  പക്ഷെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്മനസുള്ളവക്ക് സമാധാനത്തിൽ ലാലേട്ടനെ പോടാ എന്ന് വിളിച്ച് ഓടിപ്പോകുന്ന ബാലനെയാണ് മലയാളികളിൽ മിക്കവരും യദു കൃഷ്ണനെ കാണുമ്പോൾ ആദ്യം ഓർക്കുന്നത്.

  'ദാരിദ്ര്യമായിരുന്നു, ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലം, അമ്മയുടെ വീട്ടിലാണ് വളർന്നത്'; ഷോബി തിലകൻ

  ഒരു പിടി മലയാള സിനിമയിൽ അഭിനയിച്ച് കഴിഞ്ഞു യദു കൃഷ്ണൻ. ടെലിവിഷൻ സീരിയലുകളിലേക്ക് ചുവട് മാറ്റിയപ്പോൾ മുതലാണ് കുടുംബപ്രേക്ഷകരുടേയും പ്രിയ അഭിനേതാവായി യദു കൃഷ്ണൻ മാറിയത്. സീരിയലുകളുടെ അഭിവാജ്യഘടകമാണ് ഇന്ന് താരം.

  സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാതയെന്ന സീരിയലിലും യദു കൃഷ്ണൻ ഇപ്പോൾ അഭിനയിച്ച് വരികയാണ്. അടുത്തിടെ താരത്തിന്റെ അമ്മ അന്തരിച്ചിരുന്നു. അമ്മയുടെ വേർപാടിനെ കുറിച്ച് യദു കൃഷ്ണൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

  'അതൊരു പാവം കുഞ്ഞാണ്... ദ്രോഹിക്കരുത്, അവൾക്ക് വായിക്കാനൊക്കെ അറിയാം മോളെ'; പാപ്പുവിനെ കുറിച്ച് ​ഗ്രാന്റ്മ!

  തന്റെ ശക്തി അമ്മയായിരുന്നുവെന്നാണ് യദു കൃഷ്ണൻ പറയുന്നത്. 'എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് അ‍ഞ്ച് ദിവസമായി. അറിവായകാലം മുതൽ എന്റെ ശാരീരികവും മനസീകവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ.'

  'യാത്ര പോകുമ്പോൾ ഒരുമണിക്കൂർ ഇടവിട്ട് വരുന്ന ആ കോൾ... എവിടെ എത്തി മോനെ എന്ന ചോദ്യം. നീ വല്ലതും കഴിച്ചോ എന്ന കരുതൽ... ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഊർജം.'

  'ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും അത് പോലീസുകാർ വന്ന് കൊണ്ടുപോകും'; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ ദിലീപ്!

  'എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമീപ്യം അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ.... അമ്മ പറയാറുള്ളതുപോലെ... മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസവും. അമ്മക്ക് ഒരായിരം ഉമ്മ... ആത്മാവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം' യദു കൃഷ്ണൻ കുറിച്ചു. ഒപ്പം അമ്മയ്ക്കൊപ്പമുള്ള പഴയ കാല ചിത്രങ്ങളും യദു കൃഷ്ണൻ പങ്കുവെച്ചു.

  താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകരാണ് താരത്തെ ആശ്വസിപ്പിച്ച് എത്തിയത്. 'അമ്മയ്ക്ക് ചേട്ടനെ പിരിയാനാവില്ല... ചേട്ടന് അമ്മയേയും... കൂടെയുണ്ടാവും... ഉറപ്പ്.... '

  'അമ്മാ.. ദാ ഉടനെ ഇറങ്ങും... ഞാനും ആ അമ്മയുടെ വാത്സല്യത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നായിരുന്നു' മറ്റൊരാൾ കമന്റ് ചെയ്തത്. അമ്മേ.... പ്രണാമം എന്നായിരുന്നു അഞ്ജു അരവിന്ദ് കമന്റ് ചെയ്തത്. ഞാനും ആ അമ്മയുടെ മകനോടുള്ള വാത്സല്യത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

  അമ്മേ ദേ ഞാൻ ഇപ്പോൾ എത്തുമെന്ന് യദുച്ചേട്ടന്റെ മറുപടി ഞാൻ ഇപ്പോഴും ഓർക്കുന്നുവെന്നായിരുന്നു വേറൊരാളുടെ കമന്റ്. സന്തോഷ് വിശ്വനാഥന്റെ ആദ്യ സിനിമ വൺ ആണ് യദു കൃഷ്ണന്റേതായി അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും ശ്രദ്ധ നേടിയ സിനിമ.

  മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായത്. അതിൽ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് യദു കൃഷ്ണൻ ചെയ്തത്. മുഖ്യമന്ത്രിയുടെ വേഷമായിരുന്നു യദു കൃഷ്ണന്. പെരുമഴക്കാലം അടക്കമുള്ള സിനിമകളിലെ യദു കൃഷ്ണന്റെ കഥാപാത്രം പ്രേക്ഷകർ ഏറെ സ്വീകരിച്ച ഒന്നായിരുന്നു.

  സ്വന്തം സുജാതയിൽ ചന്ദ്ര ലക്ഷ്മൺ, ടോഷ് ക്രിസ്റ്റി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന കാർത്തിക ദീപം എന്ന സീരിയലിലും യദു കൃഷ്ണൻ ശ്രദ്ധേയ വേഷം ചെയ്തിരുന്നു.

  Read more about: actor
  English summary
  serial actor Yadhu Krishnan emotional write up about his mother demise, post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X