For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിലെ വളർച്ചയുള്ളൂ ടെലിവിഷനിൽ വളർച്ചയില്ല, പക്ഷെ നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരമുണ്ടെന്ന് യദു കൃഷ്ണൻ

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് യധു കൃഷ്ണൻ. ബിഗ് സ്ക്രീനിൽ നിന്നാണ് താരം മിനി സ്ക്രീനിലേക്ക് എത്തിത്. ബാലതാരമായി എത്തിയ താരം 35 വർഷത്തോളമായി അഭിനയ മേഖലയിൽ എത്തിയിട്ട്. കുറച്ച് സിനിമകളിൽ മാത്രമേ യധു അഭിനയിച്ചിട്ടുള്ളവെങ്കിലും പ്രേക്ഷകർക്കിടയിൽ താരത്തിൻ്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. 1986 ൽ ബാലചന്ദ്ര മേനോൻ സവിധാനം ചെയ്ത 'വിവാഹിതരേ ഇതിലെ ഇതിലെ' എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

  നടൻ, വില്ലൻ എന്നിങ്ങനെ പരമ്പരകളിൽ ഒട്ടുമിക്ക കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് താരത്തിന് അധികവും താൽപര്യം. സീ ചാനലിലെ കാർത്തികദീപം എന്ന പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രമാണ് ഇപ്പോൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. പുതിയ ഒരു സീരിയിൽ വരാനുണ്ടെന്നും താരം പറഞ്ഞു. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  സിനിമയിലെയും ടെലിവിഷനിലെയും അവസരങ്ങളെക്കുറിച്ചും യദു പറഞ്ഞു. സിനിമയിലെ ഒരു നടന് വളർച്ചയുള്ളൂ. ടെലിവിഷനിൽ ആ വളർച്ചയുണ്ടാവില്ല. പക്ഷെ നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്യും. സീരിയൽ വലിയ സാധ്യത തരുന്ന ഒരിടമാണ്. അഭിനയത്തിന് വലിയ സാധ്യതയുമുണ്ട്.

  പിന്നെ ഒരു കഥാപാത്രത്തെ തന്നെ ഒരുപാട് നാൾ അഭിനയിക്കാൻ കഴിയുന്നു. സിനിമ ഒരു ചരിത്രമാണ്. അതിൽ അഭിനയിച്ചാൽ ആളുകൾ നമ്മളെ ഓർത്തിരിക്കും. ഇപ്പോഴും എന്റെ സിനിമയിലെ കഥാപാത്രങ്ങളാണ് പ്രേക്ഷകർക്കു ആദ്യം ഓർമ്മയിൽ വരിക. അഭിനയമാണ് നമ്മുടെ തൊഴിൽ.

  Also Read: 'അഭിമാന നിമിഷം', പതിനാറ് വർഷങ്ങൾക്ക് മുമ്പ് കണ്ണ് നിറഞ്ഞ് പടിയറങ്ങിയ അതേ സകൂളിൽ മാസ്സ് ആയി റോബിൻ എത്തി

  സിനിമ ആവുമ്പോൾ ഒറ്റ ഇരുപ്പിന് നമ്മൾ കാണും. എന്നാൽ സീരിയൽ ആണെങ്കിൽ കാണുന്നതിനൊപ്പം പല ജോലികളും കൂടെ ചെയ്യാറുണ്ട്. സിനിമയിലെ കഥാപത്രങ്ങൾ എല്ലാവരും ഓർത്തിരിക്കും സീരിയലിൽ നിന്ന് അതുണ്ടാകില്ല. എന്റെ കൂടെ പഠിച്ച ഒരു സുഹൃത്തുക്കൾ പോലും സീരിയലിലെ എൻ്റെ അഭിനയം കണ്ടിട്ട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

  Also Read: 'ഭർത്താവിൻ്റെ കാശ് നോക്കിയപ്പോൾ സൗന്ദര്യം നോക്കിയില്ല', നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് പരിഹാസ കമൻ്റുകൾ

  എന്നാൽ അടുത്തിടെ സമൂഹ മാധ്യമങ്ങളി‍ൽ നേരം പോക്കിനായി റീൽസ് ചെയ്തിട്ടിരുന്നു. അതിന് അവർ കമൻ്റ് പറഞ്ഞ് വിളിച്ചിട്ടുണ്ട്.

  സിനിമയിൽ നിന്ന് മാറി നിന്നത് ഒന്നുമല്ല, സിനിമയിൽ ഒരോ ​ഗ്രൂപ്പുകളുണ്ട് . ആ​ ഗ്രൂപ്പുകളിലൂടെയാണ് ഓരോ സിനിമയും ഉണ്ടാവുന്നത്. അപ്പോൾ അതിൽ ഉള്ളവർക്ക് ചാൻസ് കിട്ടുന്നു എന്നുള്ളതേയുള്ളൂ.

  Also Read: 'മരണം വരെയും നമ്മൾ സുഹൃത്തുക്കൾ ആയിരിക്കും', പിന്നീട് ചിലരെ ടാർജെറ്റ് ചെയ്യാം, റോബിനെ ആണോയെന്ന് ആരാധകർ

  യാത്രകൾ ഒക്കെ ഒരുപാട് ഇഷ്ടമാണ്. നമ്മുടെ കേരളത്തിൽ തന്നെ വളരെ നല്ല സ്ഥലങ്ങളുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് ആളുകൾ എത്തി മനോഹരമാണെന്ന് പറയുമ്പോൾ നമ്മളും അങ്ങോട്ട് പോകും. ഞങ്ങളുടേത് ഒരു കൂട്ട് കുടുംബമാണ്.

  അച്ഛനും അമ്മയും എൻ്റെ ഭാര്യ മകൾ, അനിയൻ്റെ കുടുംബവും എന്നിവർ ചേർന്നാണ് താമസം. മകൾ ആറാം ക്ലാസിൽ പഠിക്കുന്നു. അഭിനയവും അവിടുത്തെ തിരക്ക് കഴിയുമ്പോൾ വീട്ടിലേക്ക് വരും. ഇത്രയും നാൾ തന്ന പിന്തുണ ഇനിയും ഉണ്ടാകണം, യദു പറഞ്ഞു.

  Read more about: actor
  English summary
  Serial actor Yadu Krishnan Opens up About the difference between film industry and serial industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X