For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആശുപത്രി മുറിയിൽ ഭാര്യയ്ക്ക് സർപ്രൈസുമായി യുവ; എൻ്റെ പിറന്നാളിന് പറ്റിയ സമ്മാനം നമ്മുടെ കുഞ്ഞാണെന്ന് മൃദുലയും

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. രണ്ട് ദിവസം മുമ്പാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്. യുവയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് മൃദുലയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

  അലീന പടിക്കൽ, അഞ്ജലി അമീർ, ഷിയാസ് കരിം, അർച്ചന സുശീലൻ, സൗപർണിക സുഭാഷ്, ആതിര മാധവ്, ഉമ നായർ, പ്രീത പ്രദീപ്, ലിന്റു റോണി, ശ്രിനീഷ് അരവിന്ദ്, ഷഫ്‌ന നിസാം, ദിയ മേനോൻ തുടങ്ങി വലിയൊരു താരനിര തന്നെ മൃദുലയുടെ പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മൃദുലയുടെ പിറന്നാൾ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് യുവ.

  കുഞ്ഞ് വന്നതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളിന് ഇരട്ടി മധുരമാണ്. ഡെലിവറി കഴിഞ്ഞ ശേഷം ഇപ്പഴും ആശുപത്രിയിലാണ് മൃദുലയും കുഞ്ഞുമുള്ളത്. പിറന്നാളിൻ്റെ അന്ന് രാത്രി മൃദുലക്ക് സർപ്രൈസായി മധുരവും സമ്മാനങ്ങളും നൽകുന്നതുമാണ് വീഡിയോയിൽ കാണുന്നത്. മുദുലയെ പിറന്നാൾ വിഷ് ചെയ്തു കൊണ്ട് യുവ ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു.

  'എനിക്കറിയാം നിൻ്റെ ജീവിതത്തിലെ ഏറ്റവും മെമ്മറബിൾ ആയിട്ടുള്ള പിറന്നാളായിരിക്കും ഇത്. എന്നോടൊപ്പം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയട്ടെ' എന്നുമാണ് യുവ ഇൻസ്റ്റയിൽ കുറിച്ചത്.

  യുവയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് മറുപടിയായി എൻ്റെ പിറന്നാളിന് പറ്റിയ സമ്മാനം നമ്മുടെ കുഞ്ഞിനെ ഏട്ടൻ തന്നില്ലേ എന്നാണ് മൃദുല പങ്കുെവച്ചത്. ഡെലിവറിക്ക് ശേഷം ആദ്യമായാണ് മൃദുല വീഡിയോയ്ക്ക് മുന്നിൽ വരുന്നത്. മറ്റു വിശേഷങ്ങളൊന്നും ഇതുവരെ പങ്കുവെച്ചിട്ടില്ല. ഇവരുടെ ആരാധകർ വിശേഷങ്ങൾ അറിയാൻ വെയിറ്റിം​ഗ് ആണ്.

  Also Read: റോബിൻ ഇനി എൻ്റേത് മാത്രമെന്ന് ആരതി, പ്രണയം നിറച്ച് റോബിൻ്റെ റൊമാൻസ്

  ഗർഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങൾ യുവയും മൃദുലയും പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. തുടർന്ന് ഗർഭകാലത്ത് ഉണ്ടായ ആഗ്രഹങ്ങളെ കുറിച്ചും, ചെക്കപ്പ് വിവരങ്ങളും എല്ലാം മൃദുല നിരന്തരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബേബി ഷവർ ഫോട്ടോഷൂട്ടും ചടങ്ങുകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആൺ കുഞ്ഞിനെയാണോ പെൺ കുഞ്ഞിനെയാണോ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് വാവയെ കിട്ടിയാൽ മതി എന്നാണ് യുവയും മൃദുലയും പറഞ്ഞത്.

  Also Read: വീട്ടിലെ വിശേഷങ്ങളുമായി ബഷീറിൻ്റെ ഭാര്യ; സുഹാന നിങ്ങളൊരു ശക്തയായ സ്വതന്ത്രയായ സ്ത്രീയെന്ന് ആരാധകർ

  ഗർഭിണി ആയതിന് ശേഷം സീരിയലുകളിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ് മൃദുല. പ്രസവ ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുമെന്നും മ‍‍ൃദുല തൻ്റെ പ്രേക്ഷകരോട് അറിയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ 'തുമ്പപ്പൂ' എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സീരിയലിൽ നിന്ന് ഒരിടവേള എടുത്തത്. അതിന് മുമ്പ് 'പൂക്കാലം വരവായ്' എന്ന പരമ്പരയിലും അഭിനയിച്ച് മൃദുല ശ്രദ്ധ നേടിയിരുന്നു.

  Also Read: ഉറക്കമില്ലാത്ത രാത്രികൾ, അച്ഛൻ പണി ആരംഭിച്ചു; ഉറക്കമിളച്ച് കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി മൃദുല

  മഴവിൽ മനോരമയിലെ 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയ താരമായത്. അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. ഇരുവരും കഴിഞ്ഞ വർഷം ജൂലൈയിലാണ് വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  Read more about: mridula vijay
  English summary
  Serial Actor Yuva Krishna birthday Wishes to his Wife after her delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X