ആൺ കുഞ്ഞ് വേണമെന്നാണ് യുവക്ക് ആഗ്രഹം, എന്നാൽ കുട്ടി ഏതായാലും അച്ഛനും അമ്മയും നല്ലതായിരിക്കണം എന്ന് യുവ

നടൻ യുവ കൃഷ്ണയും നടി മൃദുലയും തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. തങ്ങളുടെ വാവ രണ്ട് മാസം കൂടി കഴിഞ്ഞാൽ എത്തുമെന്ന് ആരാധകരോട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജൂലൈ പത്തിനായിരുന്നു ഇരുവരുടെയും ഒന്നാം വിവാഹവാർഷികം. വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും യുവ മൃദുലക്ക് നൽകിയ പാദസരം വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റ​ഗ്രാമിലൂടെയുമാണ് പങ്കുവെക്കാറുള്ളത്.

വിവാഹ വാർഷികത്തിന് പിറ്റേന്ന് ആയിരുന്നു മൃദുലയുടെ ബേബി ഷവർ ചടങ്ങ് നടത്തിയിരുന്നത്. ചടങ്ങിൻ്റെ വിശേഷങ്ങൾ ഇരുവരുടെയും യൂട്യൂബ് ചാനലായ മൃദ്വയിൽ പോസ്റ്റ് ചെയ്തിട്ടിണ്ട്. തനിക്ക് ആൺ കുഞ്ഞ് ജനിക്കാനാണ് ആഗ്രഹം എന്ന് ആദ്യം യുവ പറഞ്ഞെങ്കിലും പിന്നീട് അത് തിരുത്തി, ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞ് ജനിയ്ക്കുക എന്നതാണ് പ്രധാനം എന്ന് പറഞ്ഞു.

പിന്നീട് പരിപാടിയിൽ എത്തിയ ബന്ധുക്കളുടെ വോട്ടിം​ഗ് ആരുന്നു. ബേബി ​ഗേൾ അല്ലെങ്കിൽ ബേബി ബോയി എന്ന പേരിൽ യുവക്ക് മൃദുലക്കും ഊഴം വന്നപ്പോൾ കുട്ടി ഏതായാലും തങ്ങൾക്ക് അച്ഛനും അമ്മയും ആയാൽ മതി, അവർ നന്നാവണം എന്നും യുവ പറഞ്ഞു.

Yuva Mridula

ചേച്ചിയ്ക്കും ഒരു പെൺകുഞ്ഞ് ജനിക്കണം എന്നാണ് മൃദുലയുടെ അനിയത്തിയും നടിയുമായ പാർവ്വതിയുടെ ആഗ്രഹം. പാർവ്വതിയ്ക്കും പെൺ കുഞ്ഞ് ആണ് ജനിച്ചത്. മൃദുലയുടെ അമ്മയുടെ ആഗ്രഹം ഒരു ആൺ കുഞ്ഞ് വേണമെന്നാണ്. തനിയ്ക്ക് ഉള്ളത് രണ്ട് പെൺകുട്ടികളാണ്, അവർക്ക് ജനിയ്ക്കുന്നതിൽ ഒരു ആൺകുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ എന്നാണ് അമ്മ നേരത്തെയും ആ​ഗ്രഹം പറഞ്ഞിരുന്നത്.

മൃദുല 2015 മുതൽ അഭിനയ രം​ഗത്ത് സജീവമായി ഉണ്ടെങ്കിലും ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെയുാണ് താരം തിളങ്ങിയത്. തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല ഏറ്റവും അവസാനം അഭിനയിച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമാകുന്നത്.

mridva

ജീവിതത്തിലേക്ക് പുതിയ ഒരാൾ വരുന്നു എന്ന വാർത്ത അപ്രതീക്ഷതമായിരുന്നു, അതുകൊണ്ടുതന്നെ മൃദുല ഗർഭിണിയണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നും അടുത്തിടെ യുവ വെളിപ്പെടുത്തിയിരുന്നു. ​ഗർഭിണിയായ ശേഷം മൃദുലക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന വീഡ‍ിയോയും ആരാധകർക്കിടയിൽ വൈറലായിരുന്നു. ​ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും മൃദുല ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചത് കാരണം സീരിയലിൽ നിന്നും നടി പിന്മാറുന്നു എന്ന് താരം അറിയിച്ചിരുന്നു.

തങ്ങളുടെ വാവ വന്ന്എട്ട് ഒമ്പത് മാസങ്ങൾക്ക് ശേഷം വീണ്ടും തിരിച്ച് അഭിനയത്തിലേക്ക് വരുമെന്നും ആരാധകരോട് പറഞ്ഞിട്ടുണ്ട്. സീരിയലിൽ സജീവമായില്ലെങ്കിൽ എല്ലാ വിശേഷങ്ങൾ എത്രയും പെട്ടെന്ന് തന്നെ താരദമ്പതികൾ പങ്കുവെക്കാറുണ്ട്. ബേബി ഷവർ പരിപാടിയിൽ വളരെ അടുത്ത ബന്ദുക്കൾ മാത്രമാണ് പങ്കെടുത്തത്. വളരെ ചെറിയ ഒരു പരിപാടിയായിരുന്നു.

പ്രധാനമായും ഫോട്ടോ ഷൂട്ടിന് വേണ്ടി കൂടിയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തിയത്. ട്രെഡീഷണൽ മോഡേൺ ലുക്കിലാണ് മൃദുല ഒരുങ്ങിയത്. അതായത് ഫോട്ടോ എടുക്കുന്നതിന് മുന്നേ വരെ ട്രെഡീഷണലും ഫോട്ടോയ്ക്കായി ഒരുങ്ങുമ്പോൾ മോഡേണും. ബേബി ഷവർ ഫോട്ടോസ് ഒക്കെ ഇരുവരുടെ ഇൻസ്റ്റ പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X