ഒറ്റ സ്ട്രെച്ചിൽ പ്രസവിച്ച് തീർക്കണം, ഫുൾ ഡെലിവറി വ്ലോ​ഗായിരിക്കും; കുഞ്ഞ് പിറക്കാത്തതിനെ കുറിച്ച് ആലീസ്

മഴവില്‍ മനോരമയില്‍ ഒരു കാലത്ത് സൂപ്പർ ഹിറ്റായിരുന്ന പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് നടി ആലീസ് ക്രിസ്റ്റി ​ഗോമസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ യുട്യൂബ് ചാനലിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സജീവമാണ്. മൂന്ന് വർഷം മുമ്പായിരുന്നു ആലീസിന്റെ വിവാഹം.

പത്തനംതിട്ട സ്വദേശിയായ സജിൻ സാമുവലാണ് ആലീസിനെ വിവാഹം ചെയ്തത്. ആലീസിന്റെ വ്ലോ​ഗുകളിലൂടെ സജിനും പ്രേക്ഷകർക്ക് സുപരിചിതനാണ്. വിവാ​ഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായതിനാൽ വിശേഷമൊന്നും ആയില്ലേ എന്നുള്ള ചോദ്യങ്ങൾ നിരന്തരമായി ആലീസിനും സജിനും കേൾക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ അത്തരം ചോ​ദ്യങ്ങൾ ചോ​ദിക്കുന്നവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് ആലീസ്.

Alice Christy Husband Sajin

കുറഞ്ഞത് മൂന്ന് കുഞ്ഞുങ്ങൾ എങ്കിലും വേണമെന്നാണ് ആ​ഗ്രഹമെന്നും അപ്പനും അമ്മയുമാകാനായി മാനസീകമായി തങ്ങൾ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നുമാണ് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആലീസും സജിനും പറ‍ഞ്ഞത്. ഇരട്ട കുട്ടികൾ പിറക്കാൻ പ്രാർത്ഥനയിലാണെന്നും ആലീസ് പറയുന്നു. അ‍ഞ്ച് മക്കൾ വേണമെന്ന് ആ​ഗ്രഹമുണ്ട്. കുറഞ്ഞത് മൂന്നെങ്കിലും.

കാരണം കല്യാണമോ അത്തരത്തിലുള്ള വിശേഷങ്ങളോ വന്നാൽ മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാമായി വലിയൊരു കുടുംബം വേണമെന്നാണ് ആ​ഗ്രഹം. ഇത്രയും കുട്ടികൾ വേണമെന്നുള്ളതുകൊണ്ട് പരിപാടികൾ‌ തുടങ്ങി കഴിഞ്ഞാൽ പിന്നെ നിർത്തത്തില്ല. വെച്ചടി വെച്ചടി കേറ്റമായിരിക്കും ഒരുമിച്ച്. ഒറ്റ സ്ട്രെച്ചിലായിരിക്കും. ആ ഒരു സെട്രെച്ചിലേക്ക് എത്താനുള്ള സമയമാണ് ഞങ്ങൾ എടുത്തുകൊണ്ടിരിക്കുന്നത്.

മെന്റലി അപ്പനും അമ്മയും ആകാനുള്ള പ്രിപ്പറേഷൻ നടക്കുകയാണ്. ഒരു തവണ പ്രസവിച്ച് കഴിഞ്ഞാൽ പിന്നെ ഡയറ്റ് ചെയ്ത് മെലിയണം. ശേഷം വീണ്ടും​ ​ഗർഭിണിയാകണം പ്രസവിക്കണം ഡയറ്റ് ചെയ്യണം മെലിയണം... അത് ഭയങ്കര പാടാണ്. അതുകൊണ്ട് ഒറ്റ സ്ട്രെച്ചിൽ മൂന്നും പ്രസവിച്ച് തീർക്കണം. ട്രിപ്പിൾ എക്സ് പിറന്നാൾ സന്തോഷം. ഞാൻ പ്രാർത്ഥിക്കുന്നത് ആദ്യത്തെ പ്രസവത്തിൽ ഇരട്ടകളെ തരണമേയെന്നാണ്.

പിന്നെ ഒന്നുകൂടി പ്രസവിച്ചാൽ മതിയല്ലോ. രണ്ടാമതും ഇരട്ടകളാണെങ്കിലും സന്തോഷം. ഇരട്ടകളെ കിട്ടാൻ പ്രാർത്ഥിക്കാറുണ്ട്. ഈ ഒരു സ്റ്റേജിലേക്ക് എത്തും മുമ്പ് ചെയ്ത് തീർക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. മൂന്ന് തവണയൊക്കെ പ്രസവിക്കാൻ നിൽക്കുമ്പോൾ വീട്ടിലിരിക്കുമായിരിക്കുമല്ലോ. അപ്പോൾ കാശ് വേണ്ടേ?.

Alice Christy Husband Sajin

ഫിനാഷ്യലി ഞങ്ങൾ ഒന്ന് സെറ്റിലാവണം. എല്ലാ കാര്യങ്ങളും ഞങ്ങൾ ഒന്ന് ചെയ്ത് തീർത്തിട്ട് വേണം കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ. അപ്പനും അമ്മയും സേഫായിരിക്കണം. പിറക്കാൻ പോകുന്ന മക്കളെ സേഫാക്കാൻ പറ്റണം. ഒരു ബേസ് സെറ്റായി കഴിഞ്ഞിട്ട് അതിലേക്ക് ഇറങ്ങി തിരിക്കാമെന്നാണ് കരുതിയിരിക്കുന്നത്. പിന്നെ അങ്ങോട്ട് ഫുൾ ഡെലിവറി വ്ലോ​ഗായിരിക്കും എന്നാണ് ആലീസും സജിനും പറഞ്ഞത്.

ആലീസ് തിരുവനന്തപുരം സ്വദേശിയാണ്. സീരിയലും ടിവി ഷോകളുമെല്ലാമായി മിനിസ്ക്രീനിൽ സജീവമായതിനാൽ ഭർത്താവുമായി എറണാകുളത്ത് സെറ്റിൽഡാണിപ്പോൾ ആലീസ്. ഇരുവരുടേയും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. ജീവിതം കൂടുതൽ ആസ്വദിച്ച് തുടങ്ങിയത് വിവാഹശേഷമാണെന്നാണ് ആലീസ് നിരന്തരം പറയാറുള്ളത്.

കരിയർ ബിൽഡ് ചെയ്യാൻ ആലീസിന് ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്നതും സജിനാണ്. യുട്യൂബ് ചാനലുമായി ബന്ധപ്പെട്ടതും ബിസിനസും പ്രൊഡക്ഷൻ കമ്പിനിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം നിയന്ത്രിക്കുന്നതും സജിൻ തന്നെയാണ്.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X