For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  18 വയസിന് മുകളിലുള്ളവര്‍ മാത്രം കാണുക; ആലീസിൻ്റെ പുതിയ വീഡിയോ ഇടുന്നതിനെ കുറിച്ച് ഭർത്താവിൻ്റെ കൗണ്ടർ

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. നടിയുടെ വിവാഹത്തോട് അനുബന്ധിച്ചാണ് ആലീസിന്റെ വിശേഷങ്ങള്‍ പുറത്ത് വരുന്നത്. വിവാഹത്തിന് തൊട്ട് മുന്‍പ് യൂട്യൂബ് ചാനല്‍ ആരംഭിച്ച നടി തന്റെ വിശേഷങ്ങള്‍ അതിലൂടെ പങ്കുവെച്ച് തുടങ്ങി. ഒപ്പം കൂട്ടിന് ഭര്‍ത്താവ് സജിനും ഉണ്ടായിരുന്നു.

  പുതിയൊരു ഫ്‌ളാറ്റിലേക്ക് താമസം മാറിയ ആലീസും ഭര്‍ത്താവും സ്വന്തമായി പാചകം ചെയ്യുന്ന വീഡിയോസൊക്കെ പുറത്ത് വിടാറുണ്ട്. ഏറ്റവും പുതിയതായി ഓണാഘോഷത്തിന് മുന്നോടിയായിട്ടുള്ള വീഡിയോയുമായിട്ടാണ് താരദമ്പതിമാരെത്തിയത്. എന്നാല്‍ ഇത് പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ കാണരുതെന്ന മുന്നറിയിപ്പാണ് അവസാനം സജിന്‍ നല്‍കിയിരിക്കുന്നത്. വിശദമായി വായിക്കാം..

  ഓണം ആഘോഷിക്കുന്നതിന് മുന്‍പായി വീട്ടിലെ വിശേഷങ്ങളാണ് ആലീസ് പങ്കുവെച്ചത്. സെറ്റ് സാരി ഉടുത്ത് മേക്കപ്പ് ചെയ്യുന്നതടക്കം വീഡിയോയുടെ തുടക്കത്തില്‍ കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താനിന്ന് പായസം ഉണ്ടാക്കാന്‍ പോവകുയാണെന്ന് ആലീസ് പറഞ്ഞത്. സാധാരണ പോലൊരു പാചകം മാത്രമാണ് ആരാധകരും പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്തവണ വേറിട്ട രീതിയില്‍ കപ്പ കൊണ്ടാണ് നടി പായസം ഉണ്ടാക്കിയത്.

  Also Read: ആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർ

  നല്ല രീതിയില്‍ പായസം ഉണ്ടാക്കി വന്നെങ്കിലും അവസാനം എല്ലാം കുളമായി. മുന്‍പ് ഉണ്ടാക്കി വിജയിച്ചതാണെന്ന ഉറപ്പിലാണ് ആലീസ് കുക്കിങ് തുടങ്ങിയത്. എന്നാല്‍ പായസം വിചാരിച്ചത് പോലെ റെഡിയായില്ല. ഒടുവില്‍ പാലും മില്‍ക്ക്‌മേയിഡുമൊക്കെ കൂടുതലൊഴിച്ച് ഒരുവിധത്തില്‍ ഒപ്പിച്ച് വെച്ചു. ടേസ്റ്റ് ചെയ്യാനുള്ള അവസരം ഭര്‍ത്താവിനും കൂട്ടുകാരനുമാണ് നടി നല്‍കിയത്. അവര്‍ കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും ഈ വീഡിയോ പുറത്ത് വിടുന്നതിന് മുന്‍പ് മറ്റൊരു കാര്യം ശ്രദ്ധിക്കണമെന്നായി സജിന്‍.

  Also Read: 'മികച്ച റോൾ മോഡലാണ്, ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്'; പൊതുവേദിയിൽ കണ്ണീർ മറയ്ക്കാൻ പാടുപെട്ട് ഭാവന!

  പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ ഇത് കാണരുതെന്ന് പ്രത്യേകം എഴുതണം. എന്നിട്ടേ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പാടുള്ളു. കാരണം ഇത് കണ്ട് ഉണ്ടാക്കി, ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പം വന്നാല്‍ പ്രശ്‌നമാവുമെന്ന് തമാശരൂപേണ സജിന്‍ പറയുന്നു. മറ്റ് എവിടേലും പോയി അതിന്റെ റെസിപ്പി എടുത്തതിന് ശേഷം മാത്രമേ എല്ലാവരും ഇത് പരീക്ഷിക്കാവൂ... എന്നും സജിന്‍ പറഞ്ഞു.

  Also Read: രണ്ടര വർഷം കണ്ടകശനി ആയിരുന്നു, അതുകൊണ്ട് നല്ല പേര് പോയി; മോഹൻലാലിന്റെ ബെസ്റ്റ് ജാതകം: രജിത് കുമാർ

  എന്തായാലും ആലീസ് പായസം ഉണ്ടാക്കാന്‍ തോന്നിയ മനസുണ്ടല്ലോ അതാണ് അതിലേറെ സൂപ്പര്‍. അതുപോലെ സജിന്‍ ചേട്ടന്‍ എല്ലാം സത്യസന്ധമായി തന്നെ പറയുന്നുണ്ട്. അത് വലിയ കാര്യമാണ്. രണ്ടാളുടെയും കോംബോ മനോഹരമാണ്. വീഡിയോ കണ്ടിട്ട് ചിരിക്കാനേ സമയം ഉണ്ടായിരുന്നുള്ളു. എന്തായാലും ഇതുപോലെ തന്നെ മനോഹരമായി കുടുംബജീവിതം മുന്നോട്ട് പോവട്ടെ എന്നൊക്കെയാണ് സജിനും ആലീസിനും ആരാധകരില്‍ നിന്നുള്ള ആശംസകള്‍.

  Read more about: alice christy
  English summary
  Serial Actress Alice Christy Gomez And Hubby Sajin's Funny Moments In Latest Vlog
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X