അന്ന് കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, എല്ലാം പൊളിച്ച് പണിയുന്നു, കുഞ്ഞ് വന്ന് കഴിയുമ്പോൾ മാറ്റങ്ങൾ വരുത്തും; ആലീസ്

മിനിസ്ക്രീനും സോഷ്യൽമീഡിയയുമാണ് ആലീസ് ക്രിസ്റ്റിയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. ബാലതാരമായി സീരിയലുകളിൽ അഭിനയിച്ച് തുടങ്ങിയ ആലീസ് ഇപ്പോൾ സീരിയലുകളും ടിവി ഷോകളിലും യുട്യൂബ് ചാനലുമായുമെല്ലാം സജീവമാണ്. മൂന്ന് വർഷം മുമ്പായിരുന്നു ആലീസിന്റെ വിവാഹം. പത്തനംതിട്ട സ്വദേശിയായ സജിനാണ് ആലീസിനെ വിവാഹം ചെയ്തത്. ആലീസിനെപ്പോലെ തന്നെ സജിനും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

സോഷ്യൽമീഡിയയിൽ ആക്ടീവായിരുന്നുവെങ്കിലും യുട്യൂബ് ചാനലെന്ന ആശയം ആലീസ് വിവാഹം ഉറപ്പിച്ചശേഷമാണ് ആരംഭിച്ചത്. ആദ്യം പങ്കുവെച്ചത് സേവ് ദി ഡേറ്റ് വിശേഷങ്ങളും വരന്റെ വിശേഷങ്ങളുമായിരുന്നു. വിവാഹശേഷം എല്ലാ വിശേഷങ്ങളും ഒന്നുപോലും വിടാതെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള ആലീസ് യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Serial Actress Alice Christy

അടുത്തിടെ വാങ്ങിയ ഫ്ലാറ്റുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് ഇരുവരും പുതിയ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയൊരു ഫ്ലാറ്റ് വാങ്ങി എന്നല്ലാതെ അതുമായി ബന്ധപ്പെട്ട മറ്റൊരു വിവരവും പിന്നീട് ആലീസ് പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ അതിനെല്ലാമുള്ള കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആലീസ്.

പുതിയ ഫ്ലാറ്റിൽ ചില മാറ്റങ്ങൾ വരുത്തി പതുക്കി പണിയുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് ഇരുവരും. തുടക്കത്തിൽ ഇഷ്ടപ്പെടാതെ പോയ ഫ്ലാറ്റാണ് ഇരുവരും പിന്നീട് വന്ന് സ്വന്തമാക്കിയത്. മുറികളെല്ലാം ഇടുങ്ങിയ രീതിയിലായതുകൊണ്ടും മനസിന് ഇണങ്ങുന്ന രീതിയിൽ ചില മാറ്റങ്ങൾ വരുത്താനുമാണ് ആലീസും സജിനും പുതിയ ഫ്ലാറ്റിൽ വീണ്ടും അറ്റകുറ്റ പണികൾ നടത്തുന്നത്.

ആലീസ് ഷൂട്ടിങും മറ്റുമായി കൂടുതൽ സമയവും കൊച്ചിയിലാണ് ചിലവഴിക്കുന്നത്. അതിനാലാണ് ഇരുവരും കാക്കനാട് തന്നെ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയത്. അറ്റകുറ്റ പണികളുടെ വിശദ വിവരങ്ങളാണ് പുതിയ വീഡിയോയിൽ ആലീസും സജിനും വിശദീകരിച്ചത്. ഫ്ലാറ്റിന്റെ അറ്റകുറ്റ പണികൾ തുടങ്ങിയിട്ട് രണ്ട് മാസമായി. എന്നും തട്ടും മുട്ടുമാണല്ലോ എന്താ പണി തീരാത്തതെന്ന് അയക്കാരായവർ ചോദിച്ച് തുടങ്ങി.

മുഴുവനായി പൊളിച്ച് പണിയുന്നതിന് സമാനമായാണ് ഞങ്ങൾ പുതുക്കി പണിയൽ നടത്തുന്നത്. അതുകൊണ്ട് കൂടിയാണ് വർ‌ക്ക് തീരാത്തതും. റൂമിന്റെ സ്ട്രക്ചർ, പെയിന്റ്, ടോയ്ലെറ്റിന്റെ സ്ഥാനം എന്നിവയെല്ലാം മാറ്റി. നോർമൽ കിച്ചൺ ഓപ്പൺ കിച്ചണാക്കി മാറ്റി. ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് വ്ലോ​ഗ് എടുക്കാതിരുന്നതും.

Serial Actress Alice Christy

ഇനിയങ്ങോട്ട് ഒരുപാട് വ്ലോ​ഗുകൾ ഇടുന്നതായിരിക്കും. ഫ്ലാറ്റ് വാങ്ങിയപ്പോൾ പെയിന്റെല്ലാം വളരെ കളർഫുള്ളായിരുന്നു. ആദ്യം ഈ ഫ്‌ളാറ്റ് വന്ന് നോക്കിയപ്പോള്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഡാര്‍ക്ക് പെയിന്റുകള്‍ അടിച്ച് അടച്ചു പൂട്ടിയിട്ട ഫീലായിരുന്നു. എന്ത് തന്നെയായാലും ഈ ഫ്‌ളാറ്റ് വേണ്ടെന്ന് അന്ന് തീരുമാനിച്ചു. കാറ്റും വെളിച്ചവുമെല്ലാം യഥേഷ്ടം കടന്ന് വരുന്ന ഫ്ലാറ്റായിരുന്നു ഇഷ്ടം. അതുകൊണ്ട് കൂടിയാണ് വേണ്ടെന്ന് വെച്ചത്.

അതിനുശേഷം ഒരുപാട് ഫ്‌ളാറ്റുകള്‍ കണ്ടു. ഒന്നും ഇഷ്ടത്തിനൊത്ത് വന്നില്ല. പിന്നെ വീണ്ടും ഇതേ ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കറെ ബന്ധപ്പെട്ടപ്പോള്‍ പെയിന്റിങ് മാറ്റിയിട്ടുണ്ട് വന്ന് നോക്കൂ ഇഷ്ടപ്പെടുമെന്ന് പറഞ്ഞു. അങ്ങനെ വന്ന് നോക്കിയപ്പോള്‍ വെള്ള പെയിന്റ് അടിച്ചിരുന്നു. ചെറിയ ചില റീ കണ്‍സ്ട്രക്ഷന്‍ നടത്തി നമുക്ക് ഇത് തന്നെ വാങ്ങാം എന്ന് അങ്ങനെ തീരുമാനിച്ചു. ബെഡ് റൂമില്‍ കാര്യമായ മാറ്റം ഇപ്പോള്‍ നടത്തിയിട്ടില്ല. അത് നടത്തിയിട്ട് കാണിക്കാം.

ബെഡ് റൂം കൂടാതെ രണ്ട് റൂമുകള്‍ കൂടെയുണ്ട്. അതില്‍ ഒന്ന് ഗസ്റ്റ് റൂമും മറ്റൊന്ന് ഇപ്പോള്‍ സ്റ്റുഡിയോയുമാണ്. ഭാവിയില്‍ സ്റ്റുഡിയോ റൂം കിഡ്‌സ് റൂം ആവും എന്നുമാണ് ഇരുവരും വീഡിയോയിൽ വിശേഷങ്ങൾ പങ്കുവെച്ച് പറഞ്ഞത്.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X