For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി

  |

  മിനിസ്ക്രീൻ കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് തുടക്കം. പിന്നീട് ഒന്നിന് പിറകെ ഒന്നായി സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു. നിരവധി ശ്രദ്ധേയമായ സീരിയലുകളിൽ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. ഹിറ്റ്ലറിലെ പ്രിയ എന്ന കഥാപാത്രമായാണ് ആലീസ് എത്തുന്നത്. ഹിറ്റ്ലറിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമാണ് ആലീസ് അവതരിപ്പിക്കുന്ന പ്രിയ.

  സീരിയൽ രം​ഗത്ത് മാത്രമല്ല സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. വിവാഹത്തോടനുബന്ധിച്ചാണ് ആലീസ് പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആ ചാനലിലൂടെയാണ് പങ്കുവെക്കുന്നത്. വളരെ പെട്ടെന്നാണ് ആലീസിൻ്റെ യൂട്യൂബ് ചാനൽ ക്ലിക്ക് ആയത്. യൂട്യൂബ് ചാനലിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഭർത്താവ് സജിൻ്റെ പൂർണ്ണ പിന്തുണയും ലഭിക്കാറുണ്ട്. ചില വീഡിയോകളിൽ ഇരുവരും ഒരുമിച്ചുള്ള വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

  ഒരുപക്ഷെ സീരിയലിൽ ലഭിച്ച സ്വീകാര്യതയേക്കാൾ കൂടുതൽ യൂട്യൂബിലൂടെ കിട്ടിയെന്ന് വേണം പറയാൻ. എല്ലാ തവണയും ഓരോ സന്തോഷ വിശേഷങ്ങൾ പങ്കുവെക്കാൻ എത്തുന്ന ആലീസ് ഇത്തവണ വന്നത് അത്ര സന്തോഷമുള്ള കാര്യം പങ്കുവെക്കാൻ അല്ല. ആലീസ് ക്രിസ്റ്റിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു എന്ന കാര്യമാണ് ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

  Also Read: എന്നോട് ആരും ദേഷ്യം കാണിക്കരുത്, 'ഒന്നും മനപ്പൂർവ്വമല്ല', സാഹചര്യം കൊണ്ടാണ് പുതിയ വീഡിയോയുമായി റോബിൻ

  'എപ്പോഴും വന്ന് പറയുന്നത് പോലെ സന്തോഷമുള്ള കാര്യം പറയാൻ അല്ല ഞാൻ ഇന്ന് വന്നത്. കഴിഞ്ഞ എട്ടു മാസത്തോളം കാലമായി നിങ്ങൾ പിന്തുണ നൽകി വരുന്ന ആലീസ് ക്രിസ്റ്റി എന്ന എൻ്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. യൂട്യൂബ് ചാനൽ മാത്രമല്ല എൻ്റെ ഫേസ്ബുക്കും ഹാക്ക് ചെയ്യപ്പെട്ടു. അതുകാരണം കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ഞാനും ഇച്ചായനും വളരെ അധികം വിഷമത്തിലാണ്.

  Also Read: പതിനഞ്ചാം വയസിൽ ജയറാമിന്റെ നായികയായി, അങ്ങനെയൊരു കഥാപാത്രം ഇനി വന്നാൽ ആലോചിച്ചു മാത്രമേ ചെയ്യൂ: അഭിരാമി

  'ഒരുപാട് കഷ്ടപ്പെട്ട് നേടിയത് എല്ലാം ഒറ്റയടിക്ക് പോകുക എന്ന് പറഞ്ഞാൽ ഭയങ്കര വിഷമമുള്ള കാര്യമാണ്. എന്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടത് അതുപോലെ തിരിച്ച് എടുക്കാനുള്ള ശ്രമങ്ങൾ നിയമപരമായി ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഭാ​ഗത്ത് നിന്ന് നല്ല രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്. ഒന്ന് രണ്ടാഴ്ച്ചകൾക്കുള്ളിൽ എല്ലാം ശരിയായി പഴയത് പോലെ ആവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', ആലീസ് പറഞ്ഞു.

  Also Read: 'തമ്മിൽ ഭേദം അഭയ'! നിങ്ങളിൽ പ്രതീക്ഷയുണ്ടായിരുന്നു, അമൃതയുടെയും ഗോപി സുന്ദറിന്റെയും വീഡിയോയ്‌ക്കെതിരെ ആരാധകർ

  Recommended Video

  Alice Christy Wedding Reception, Watch Video | FilmiBeat Malayalam

  'ആഴ്ചയിൽ ഒന്ന് രണ്ട് എപ്പിസോഡ് വീതം യൂട്യൂബിൽ വീഡിയോസ് ചെയ്യുന്നതാണ്. രണ്ടാഴ്ചയായി എന്തുകൊണ്ട് വീഡിയോ ചെയ്യുന്നില്ല എന്ന് കുറേപേർ മെസേജ് അയച്ച് ചോദിച്ചിരുന്നു. കുറച്ച് പേരോട് മെസേജിലൂടെ കാര്യം പറഞ്ഞിരുന്നു. ഇന്നിപ്പോൾ എല്ലാവരും അറിയാൻ വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. ഉടനെ തന്നെ പുതിയ വീഡിയോയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരും. ഇതുവരെ സപ്പോർട്ട് നൽകിയത് പോലെ ഇനിയും സപ്പോർട്ട് ചെയ്യണം', ആലീസ് ക്രിസ്റ്റി പറഞ്ഞു.

  2021 നവംബർ 18ന് ആണ് ആലീസ് വിവാ​ഹിതയായത്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ ജീവിത പങ്കാളി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിപുലമായാണ് വിവാഹത്തിന്റെ ചടങ്ങുകൾ നടന്നത്. ആലീസിന്റെ വിവാഹ​ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ ആഘോഷമാക്കിയിരുന്നു. വിവാഹ ദിനത്തിലെ ചടങ്ങുകളെല്ലാം ഉടൻ തന്നെ റെക്കോർഡ് ചെയ്ത് ആലീസും സംഘവും സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

  Read more about: alice christy
  English summary
  Serial Actress Alice Christy Open Ups About what happened to her youtube channel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X