'ആദ്യം ലഭിച്ചത് രണ്ടുലക്ഷം, വയറിൽ കൈവെച്ചുള്ള ഫോട്ടോ ഷെയർ ചെയ്താൽ ഗർഭിണിയാണെന്ന് വാർത്ത വരും'; ആലീസ്
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലീസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.
അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്. ഇപ്പോൾ ആലീസിന്റെ യുട്യൂബ് ചാനലിന് ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുണ്ട്.

വിവാഹം കഴിഞ്ഞപ്പോഴേക്കും സബ്സ്ക്രൈബേഴ്സ് ഒരു ലക്ഷമായി. കൂടാതെ വീഡിയോകൾക്ക് മില്യൺ കണക്കിന് കാഴ്ചക്കാരേയും ലഭിക്കാൻ തുടങ്ങി. മുമ്പ് പാട്നർഷിപ്പിലായിരുന്നു തന്റെ യുട്യൂബ് ചാനൽ റൺ ചെയ്യിപ്പിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ താനും ഭർത്താവുമാണ് നോക്കി നടത്തുന്നതെന്നും ആലീസ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിത മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ യുട്യൂബ് വരുമാനവും സോഷ്യൽമീഡിയയിൽ വരുന്ന ഫേക്ക് ന്യൂസുകളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റി.
'ആദ്യമായി യൂട്യൂബില്‍ പങ്കുവെച്ചത് സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു. ഒരു അമ്പതിനായിരം വ്യൂസ് ഒക്കെയാണ് അതില്‍ നിന്നും പ്രതീക്ഷിച്ചത്. പക്ഷെ അഞ്ച് ലക്ഷം വ്യൂസ് കിട്ടി. പിന്നെ പതിയെ ചാനല്‍ അപ്പായി വന്നു. രണ്ട് ലക്ഷം രൂപയായിരുന്നു ആദ്യത്തെ വരുമാനം.'
'അന്ന് എനിക്ക് പാര്‍ട്ണര്‍ഷിപ് ആയിരുന്നു. പകുതി അവര്‍ക്കും പകുതി എനിക്കും ആയിട്ടാണ് എടുത്ത്. ഇപ്പോൾ ആറ് ലക്ഷം ആളുകള്‍ നമ്മളെ ഫോളോ ചെയ്യുന്നു എന്നൊക്കെ പറഞ്ഞാല്‍ അതില്‍ പരം സന്തോഷം ഇല്ലല്ലോ. അന്ന് അത് അറിഞ്ഞപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ണര്‍ഷിപ് ഒന്നുമില്ല. ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് ചാനല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ചാനലിന് വേണ്ട കണ്ടന്റ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുമ്പോഴേക്കും നേരം വെളുക്കും.'
'ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഏറെയും. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ചാനല്‍ വിജയത്തിലേക്ക് എത്തിച്ചത്.' ആലീസ് പറയുന്നു. ഭർത്താവ് നൽകുന്ന സപ്പോർട്ടിനെ കുറിച്ചും ആലീസ് വെളിപ്പെടുത്തി. 'എന്തിനും സപ്പോര്‍ട്ടാണ് എന്നെ വീഡിയോ ചെയ്യാന്‍ വേണ്ടി പ്രോത്സാഹിപ്പിയ്ക്കുന്നതും ഇച്ചായനാണ്.'

'കല്യാണ ശേഷമാണ് ഞാന്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിയ്ക്കുന്നത് പോലും. അപ്പയും അമ്മയും ഒരുപാട് സ്ട്രിക്ട് ആയിരുന്നു. വിവാഹശേഷം എന്നോട് പുറത്തേക്ക് പോകാനും ഫ്രഡ്‌സുമായി അടിച്ച് പൊളിക്കാനും ഒക്കെയാണ് ഭര്‍ത്താവ് പ്രോത്സാഹിപ്പിയ്ക്കുന്നത്' ആലീസ് വാചാലയായി. തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും വീഡിയോകളെക്കുറിച്ചും ആലീസ് സംസാരിച്ചു. 'നെഗറ്റീവ് കമന്റ്സ് കാണുമ്പോൾ എനിക്ക് വിഷമം തോന്നാറില്ലെങ്കിലും അമ്മയെ അതെല്ലാം വേദനിപ്പിക്കാറുണ്ട്.'
യൂട്യൂബിൽ എന്റെ ഡിവോഴ്സ് കഴിഞ്ഞു, പ്രസവം കഴിഞ്ഞു തുടങ്ങി നിരവധി വീഡിയോകൾ വരുമ്പോൾ അമ്മ കണ്ടിട്ട് വിളിച്ച് എന്നെയാണ് ചീത്ത പറയാറുള്ളത്. നമ്മൾ പോട്ടെയെന്ന് വിചാരിച്ചാലും അമ്മമാർക്ക് സഹിക്കില്ലല്ലോ. അവർക്ക് നമ്മൾ പറയുന്നത് ഒന്നും മനസിലാവില്ല.'
'യൂട്യൂബിൽ നിന്നെക്കുറിച്ച് അത് പറയുന്നു ഇത് പറയുന്നു.... നീ ഡിവോഴ്സ് ആയെന്ന് കേൾക്കുന്നു. എന്നൊക്കെയാണ് അമ്മ പറയുക. യൂട്യൂബിൽ അത്തരം ന്യൂസുകൾ വന്നിരുന്നു. എന്റെ ഡിവോഴ്സ് കഴിഞ്ഞുവെന്നും ഞാൻ അഞ്ച്, ആറ് പ്രസവം കഴിഞ്ഞ് ഇരിക്കുകയാണെന്ന് വരെ വാർത്ത വന്നു. എല്ലാവരും എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് അമ്മ എപ്പോഴും ചോദിക്കുക. പ്രസവത്തെക്കുറിച്ച് വന്ന വീഡിയോയാണ് ഏറ്റവും കോമഡിയായി തോന്നിയത്.'
'ഞാൻ ഏതോ ഒരു ഫോട്ടോ ഇട്ടപ്പോൾ അതിൽ കയ്യ് അറിയാതെ വയറ്റിൽ വെച്ച് പോയി. പിറ്റേദിവസം രാവിലെ വന്നത് ആലീസ് പ്രഗ്നന്റാണെന്ന വാർത്തയാണ് വന്നത്. നിറവയറുമായുള്ള ഫോട്ടോ ഷെയർ ചെയ്തു എന്നൊക്കെയാണ് യൂട്യൂബിൽ കണ്ടത്. അതൊക്കെ കേട്ട് ഞാൻ കുറേ ചിരിച്ചിട്ടുണ്ട്' ആലീസ് വിശദമാക്കി.


Click it and Unblock the Notifications