ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോസ് ഡിലീറ്റ് ചെയ്തതിന് പിന്നാലെ പേരും മാറ്റി അമ്പിളി ദേവി; എന്ത് പറ്റിയെന്ന് ആരാധകർ

അമ്പിളി ദേവിയും ആദിത്യന്‍ ജയനും വേര്‍പിരിഞ്ഞോ എന്ന സംശയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും നേടി കൊടുത്ത വിവാഹമായിരുന്നു ഇരുവരുടെയും. ശേഷം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നതിനിടയില്‍ പെട്ടെന്നാണ് വേര്‍പിരിഞ്ഞോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നത്.

ഹോട്ട് ആവാനുള്ള ശ്രമമാണോ, നൈന ഗാംഗുലിയുടെ ശ്രദ്ധേയമായ ഗ്ലാമറസ് ചിത്രങ്ങൾ

അമ്പിളി ദേവിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന മാറ്റമാണ് ഈ സംശയങ്ങള്‍ക്കെല്ലാം കാരണം. എന്നാല്‍ അമ്പിളി ഇപ്പോഴും തന്റെ ഭാര്യയാണെന്ന് ആദിത്യന്‍ പ്രതികരിച്ചെങ്കിലും വീണ്ടും പുതിയ മാറ്റങ്ങളുമായി നടി എത്തിയിരിക്കുകയാണ്. തന്റെ പേരടക്കം മാറ്റി പഴയത് പോലെയാവാനുള്ള അമ്പിളിയുടെ ശ്രമമാണോ എന്നാണ് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്.

 പേര് മാറ്റി അമ്പിളി ദേവി

ദിവസങ്ങള്‍ക്ക് മുന്‍പാണ് ജീവിതം എന്ന തലവാചകത്തോടെ അമ്പിളി ദേവി ഒരു വീഡിയോ പങ്കുവെച്ചത്. 'കഥയറിയാതെ സൂര്യന്‍ തങ്കതാമരയെ കൈവെടിഞ്ഞോ' എന്ന് തുടങ്ങുന്ന പാട്ടിന്റെ ഓഡിയ ആയിരുന്നിത്. എന്ത് കൊണ്ടാണ് ഇങ്ങനൊരു പാട്ട് ഇട്ടതെന്ന ചോദ്യങ്ങള്‍ക്ക് പിന്നാലെയാണ് ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനുമായി എന്തേലും പ്രശ്‌നമുണ്ടോന്ന് പലരും ചോദിക്കാന്‍ തുടങ്ങിയത്. നിരവധി കമന്റുകള്‍ വന്നെങ്കിലും ഇതിനൊന്നും അമ്പിളി മറുപടി കൊടുത്തിരുന്നില്ല.

 പേര് മാറ്റി അമ്പിളി ദേവി

വൈകാതെ ഫേസ്ബുക്കിന്റെ പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും ഭര്‍ത്താവിനെ മാറ്റി മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കൊടുത്തു. ആദിത്യനൊപ്പമുള്ള നൂറ് കണക്കിന് ഫോട്ടോകള്‍ അമ്പിളിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഇപ്പോള്‍ കാണാനില്ല. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഒന്നോ രണ്ടോ ഫോട്ടോകള്‍ ഒഴികെ ബാക്കി എല്ലാം നടി ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ആദിത്യന്റെ ഫോട്ടോ കൂടി കാണാതെ വന്നതോടെ ആരാധകരും സജീവമായി കമന്റുകളുമായി എത്തി.

 പേര് മാറ്റി അമ്പിളി ദേവി

ഏറ്റവുമൊടുവില്‍ പേരിലും മാറ്റം വരുത്തിയിരിക്കുകയാണ് നടി. വിവാഹത്തിന് ശേഷം അമ്പിളി ആദിത്യന്‍ എന്ന പേരാണ് കൊടുത്തിരുന്നത്. കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും അമ്പിളി ദേവി എന്ന പേരിലേക്ക് അത് മാറ്റിയിരിക്കുകയാണ്. ഇത്രത്തോളം മാറ്റം വരുത്താന്‍ തക്ക പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. അമ്പിളി കുട്ടീ... തീരെ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത എന്തൊക്കെയോ കേള്‍ക്കുന്നു. ശരി ആവരുതേ എന്ന് ചിന്തിച്ചിട്ടാണ് ഇത് ഓപ്പണ്‍ ചെയ്തു നോക്കിയത്.

 പേര് മാറ്റി അമ്പിളി ദേവി

ഇതില്‍ ആദിത്യന്റെ ഫോട്ടോസ് കാണുന്നില്ല. എല്ലാവരും കൂടി എന്ത് ഭംഗി ആയിരുന്നു. ആ ഭംഗി ജീവിതത്തില്‍ ഉണ്ടായില്ലേ? നിങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നങ്ങളും ഇല്ലാതിരിക്കട്ടെ. ഒരു മറുപടി എന്തായാലും തരണം. എന്റെ അനിയത്തി കുട്ടിയുടെ പോലെ കരുതി ചോദിക്കാണ്. നിങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് മാത്രം കേള്‍ക്കാന്‍ കൊതിക്കുന്നു. വെറുതെ ഇത്തരം വീഡിയോ ഒക്കെ ഇട്ടു വിഷമിപ്പിക്കരുത് കേട്ടോ എന്നാണ് ഒരു ആരാധിക അമ്പിളിയോട് പറയുന്നത്. ഇതുപോലെ നിരവധി ആളുകളാണ് ഇരുവര്‍ക്കും കമന്റുകളുമായി എത്തിയത്.

Recommended Video

കുട്ടി ആരാധികയോട് കുശലാന്വേഷണം നടത്തി | Mammootty | Filmibeat Malayalam
 പേര് മാറ്റി അമ്പിളി ദേവി

ഇത്തരം വാര്‍ത്തകള്‍ക്കൊന്നും മറുപടിയില്ലെന്ന് പറഞ്ഞ് ആദിത്യന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതല്‍ എന്ത് പറയണം. ഞാന്‍ ഇത്തരത്തില്‍ പണ്ട് മുതലേ പഴി കേള്‍ക്കുന്ന ആളായതിനാല്‍ വലിയ ഫീല്‍ ഒന്നും തോന്നില്ല. ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നാണ് ഒരു മാഗസിന് നല്‍കിയ പ്രതികരണത്തില്‍ ആദിത്യന്‍ സൂചിപ്പിച്ചത്. നൂറുകൂട്ടം പ്രശ്‌നങ്ങളിലും കടങ്ങളിലുമാണ് താനെന്നും അത് പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണെന്നും ബാക്കി ഒന്നും തന്നെ ബാധിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X