പെണ്ണുങ്ങൾക്ക് നല്ലതിനെ പിടിക്കില്ല, തല തെറിച്ചവന്മാരെയെ ഇഷ്ടപ്പെടൂ, തപ്പിപിടിച്ചുപോയി തലവെക്കും; അമേയ നായർ‌!

സിനിമാ-സീരിയൽ താരം വരദയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചശേഷമാണ് സീരിയൽ നടി അമേയ നായരുമായി ജിഷിൻ മോ​ഹൻ സൗഹൃദത്തിലാകുന്നത്. ഇപ്പോൾ ഇരുവരും പ്രണയത്തിലാണ്. വരദയുമൊത്തുള്ള ഫോട്ടോകൾ ജിഷിൻ മോഹൻ പങ്കുവെക്കാതെയായതോടെയാണ് ഇരുവരുടെയും വിവാഹ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ പ്രേക്ഷകരിൽ നിന്നും ഉയരാൻ തുടങ്ങിയത്. അവസാനം ജിഷിൻ മോഹ​ൻ തന്നെ പ്രതികരിച്ച് എത്തുകയായിരുന്നു.

വരദയുമായി വേർപിരിഞ്ഞുവെന്ന് പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് അമേയയ്ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ജിഷിൻ പങ്കുവെച്ച് തുടങ്ങുന്നത്. സൗഹൃദത്തിനും അപ്പുറമുള്ളതാണ് ഇരുവരുടേയും അടുപ്പമെന്ന് മനസിലായതോടെ ആരാധകരിൽ നിന്നും ചോദ്യങ്ങൾ ഉയർന്നത്. അടുത്തിടെയാണ് തങ്ങൾ‌ പ്രണയത്തിലാണെന്നും എൻ​ഗേജ്മെന്റ് കഴിഞ്ഞുവെന്നും ഇരുവരും അറിയിച്ചത്.

Ameya Nair jishin mohan

വിവാഹമോചനത്തിനുശേഷം ഒറ്റപ്പെട്ട് പോയ കാലത്ത് തനിക്ക് തുണയും സഹായവുമായി ഒപ്പം നിന്നത് അമേയ നായരാണെന്ന് പലപ്പോഴായി ജിഷിൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇരുവരും സോഷ്യൽമീഡിയയിൽ വളരെ ആക്ടീവുമാണ്. ഇപ്പോഴിതാ ജിഷിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് അമേയ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പെണ്ണുങ്ങൾക്ക് നല്ലതിനെ പിടിക്കില്ലെന്നാണ് അമേയ കുറിച്ചത്. അല്ലെങ്കിലും പെണ്ണുങ്ങൾക്ക് നല്ലതിനെ പിടിക്കില്ല... തല തെറിച്ചവന്മാരെ ഇഷ്ടപ്പെടൊള്ളൂ. തപ്പിപിടിച്ചുപോയി തല വെക്കും.

എന്നിട്ടവന്മാരെ നന്നാക്കാൻ നോക്കും എന്നായിരുന്നു അമേയ നൽകിയ ക്യാപ്ഷൻ. ചേട്ടൻ മുണ്ടുടത്തപ്പോൾ എനിക്ക് പ്രണയവർണങ്ങളിലെ റിയ ആകാൻ ഒരാഗ്രഹം വന്നു. ഒന്ന് വൈബ് പിടിച്ചതാ എങ്ങനുങ്ങ് ഗെയ്സ്? എന്നും ക്യാപ്ഷനൊപ്പം അമേയ ചേർത്തിരുന്നു. പിങ്ക് നിറത്തിലുള്ള പ്രിന്റഡ് ഷർട്ടും കറുത്ത മുണ്ടുമായിരുന്നു അമേയയുടെ വേഷം.

കോട്ടൺ ഷർട്ടും മുണ്ടുമായിരുന്നു ജിഷിൻ ധരിച്ചത്. കപ്പിൾ ​ഗോൾ‌സ്, ടോം ആന്റ് ജെറി മീംമ്സ് തുടങ്ങിയ ഹാഷ്ടാ​ഗുകളും അമേയ ഫോട്ടോയ്ക്ക് നൽകിയിട്ടുണ്ട്. ചക്കിക്കൊത്ത ചങ്കരൻ എന്നാണ് ആരാധകർ ഏറെയും ഫോട്ടോയ്ക്ക് കമന്റായി കുറിച്ചത്. പങ്കാളിയെ കണ്ടെത്തിയതിനെ കുറിച്ച് ചിലർ അവരുടെ അനുഭവങ്ങളും കുറിച്ചിട്ടുണ്ട്. ലോകർ മുഴുവൻ ഒരിക്കലും ചേരില്ലെന്ന് പറഞ്ഞ ലൈഫാണ് ഞങ്ങളുടേത്. ഇപ്പോൾ ഞങ്ങൾ ഹാപ്പി.

കുറ്റപ്പെടുത്താനും തോൽപ്പിക്കാനും ഇഷ്ടം പോലെ ആളുകൾ കാണും ആരും ഇല്ലായെന്ന് തോന്നുന്ന ഒരു ലോകത്ത് ആരെങ്കിലുമൊക്കെ കൂടെ കാണുന്നുവെങ്കിൽ ഒന്നും പേടിക്കണ്ട. എല്ലാം ഓക്കെയാകും. നന്നായി മുന്നോട്ട് പോകുക എന്നായിരുന്നു ഇരുവരുടേയും ഫോളോവേഴ്സിൽ ഒരാൾ കുറിച്ച കമന്റ്. വരദയുമായുള്ള ബന്ധം ജിഷിൻ വേർപ്പെടുത്താൻ കാരണവും അമേയയാണെന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെടുകയും സൈബർ ബുള്ളിയിങ് നടക്കുകയുമെല്ലാം ചെയ്തിരുന്നു.

Ameya Nair jishin mohan

ആ സമയത്തും അമേയയെ ചേർത്ത് പിടിച്ച് ജിഷിൻ പ്രതികരിച്ചു. അമേയയെ ഞാൻ പരിചയപ്പെട്ടിട്ട് ഒരു വർഷമെ ആയിട്ടുള്ളു. അതേസമയം എന്റെ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. എങ്ങനെയാണ് അപ്പോൾ ഇവൾ എന്റെ കുടുംബം തകർന്നതിന് കാരണമാകുക?. ഡിവോഴ്സായി രണ്ട് വർഷക്കാലം ഞാൻ ഡിപ്രഷനിലായിരുന്നു. പുറത്തിറങ്ങാതെ വീട്ടിൽ ഒറ്റക്കിരുന്ന് സമയം കളഞ്ഞിട്ടുണ്ട്. കാരണം പുറത്തിറങ്ങിയാൽ നെഗറ്റീവാണ്.

Take a Poll

അതോടെ കള്ളുകുടി കഞ്ചാവടി എല്ലാം തുടങ്ങി. സിന്തറ്റിക് ഡ്രഗ്സും ഉപയോ​ഗിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ടിലേക്ക് പോയിട്ടുമുണ്ട്. ഈ എല്ലാ സാധനങ്ങളിൽ നിന്നും എനിക്ക് മോചനം കിട്ടിയത് അമേയയെ പരിചയപ്പെട്ടതിന് ശേഷമാണ്. ഒറ്റപ്പെട്ട് പോകുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയിൽ മദ്യത്തിലൊന്നും ആശ്രയം കണ്ടെത്താത്തവരെ സമ്മതിക്കണം. എന്നെ പോലുള്ള സാധാരണക്കാർക്കൊന്നും ഇത് നടക്കില്ല. ഗുമസ്തനിലുള്ള ജെയ്സേട്ടൻ അടുത്ത സുഹൃത്താണ്. അദ്ദേഹമാണ് പറഞ്ഞത് ജീവിതത്തിൽ നമുക്കൊരു പാട്ണർ വേണമെന്ന്.

എന്റെ ജീവിതത്തിൽ ഇനി എന്തായാലും ഒരു വിവാഹം ഉണ്ടാകില്ല. വിവാഹം എന്നത് വെറുമൊരു കൂട്ടിക്കെട്ടൽ മാത്രമാണ്. അല്ലാതെ അതിലൊരു ഇമോഷണൽ ബോണ്ടില്ല. ഇത് പിന്നെ നിയമപരമായി പിരിക്കാനാണ് പാട്. നമുക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചാൽ മതി. വിവാഹം ഇനി ഉണ്ടാവില്ലെങ്കിലും ഒരു പാട്ണർ ഉണ്ടാകണം ജീവിതത്തിൽ എന്നുണ്ട് എന്നുമാണ് ജിഷിൻ അടുത്തിടെ വിമർശനങ്ങളോട് പ്രതികരിച്ച് പറഞ്ഞത്. നല്ല ക്വാളിറ്റിയുള്ള കുട്ടിയാണ് അമേയ. ക്ഷമാശീലം സമ്മതിക്കണം. എന്നെ സഹിക്കുക എന്നത് പാടാണ്.

രണ്ട് പേരും പരസ്പരം മനസിലാക്കുന്നവരാണ്. ജിഷിനുമായി നടക്കാൻ പോകുന്നത് അമേയയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹ ബന്ധത്തില്‍ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. വരദയും ജിഷിനും പ്രണയിച്ച് വിവാ​ഹിതരായവരാണ്. ഇവരുടെ മകനിപ്പോൾ വരദയുടെ സംരക്ഷണയിലാണ്. വരദ-ജിഷിൻ ജോഡി കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ വേർപിരിയൽ സീരിയൽ പ്രേമികൾക്കും വലിയൊരു ആ​ഘാതമായിരുന്നു. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലായിരുന്നു. ഡിവോഴ്സ് ആവശ്യപ്പെട്ടത് അവളാണ്. പത്ത് ദിവസത്തിനുള്ളിൽ ഞങ്ങൾ ഡിവോഴ്സായി.

ഇത്രയ്ക്ക് എളുപ്പമായിരുന്നോ ഡിവോഴ്സെ തോന്നി. ചിരിച്ച് കൊണ്ട് പറയുന്നെങ്കിലും ആ ഘട്ടം കടന്ന് കിട്ടുക വലിയ പാടാണ്. പെൺകുട്ടികളെ സംബന്ധിച്ച് ഒരാളെ മറക്കാൻ സെക്കന്റുകൾ മതി. ആണുങ്ങൾക്ക് അങ്ങനെയല്ല. ആണുങ്ങൾ കരയരുത് എന്ന് ചിന്തിച്ച ആളാണ് ഞാൻ. എന്നാൽ കരയുന്നത് ഹീലിങ് ആണെന്ന് അമേയ പഠിപ്പിച്ചു. ഡിവോഴ്സിന് ശേഷം മകനെ ഞാൻ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. പിന്നെ കണ്ടിട്ടില്ല. എന്റെ തെറ്റായിരിക്കാം.

മറക്കാൻ പ്രയാസമാണ്. ഞാനും മകനും വലിയ അടുപ്പമായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്നാൽ പിന്നെ ഫോണൊന്നും എടുക്കില്ല. അവന്റെ കൂടെത്തെന്നെയായിരിക്കും. ഞാനവന്റെ കൂടെ ഓടിച്ചാടി കളിക്കും. മകനെ ഞാൻ കാണാതിരുന്നതിന് കാരണമുണ്ട്. ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓർമ്മിപ്പിക്കേണ്ടെന്ന് കരുതി. കുട്ടികൾക്ക് പെട്ടെന്ന് മറക്കാൻ പറ്റുമായിരിക്കും. എവിടെയെങ്കിലും പോകുമ്പോൾ ഞാൻ അവന് ഡ്രസുകൾ വാങ്ങിക്കും. അത് കൊടുക്കാൻ പോലും പറ്റിയില്ല. അവൻ മറക്കാൻ സാധ്യതയില്ല. അവനെ എന്റെ കൂടെ തനിയെ വിടാനുള്ള പ്രായമായിട്ടില്ല.

ആ സമയമാകുമ്പോൾ ഒന്നിച്ച് കറങ്ങാനാകുമെന്ന് കരുതുന്നു. മകനെ കാണുന്നതിൽ‌ മുൻ ഭാര്യയ്ക്ക് എതിർപ്പില്ല. അച്ഛനും അമ്മയും കുട്ടിയുമാണ് കു‌ടുംബം. എല്ലാവർക്കും അത് നേടാൻ പറ്റിയെന്ന് വരില്ല. അപ്പോൾ മറ്റ് സന്തോഷങ്ങളിലേക്ക് കടക്കണം. ഡിപ്രഷനായിട്ട് കാര്യമില്ല. ജീവിതം തീർന്നുവെന്ന് കരുതുന്നതിന് പകരം മുന്നോട്ട് പോകേണ്ടതുണ്ട് എന്നാണ് ജിഷിൻ വരദയേയും മകനേയും കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ജിഷിനുമായി വേർപിരിഞ്ഞതിനെ കുറിച്ച് ഇതുവരേയും എവിടെയും വരദ സംസാരിച്ചിട്ടില്ല.

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു വരദ ഒരിക്കൽ പറഞ്ഞത്. എന്നാൽ ജിഷിൻ-അമേയ പ്രണയം ചർച്ചയായപ്പോൾ അതിനെ പരിഹസിക്കുന്നതിന് സമാനമായ സോഷ്യൽമീഡിയ പോസ്റ്റുകൾ വരദയുടെ ഭാ​ഗത്ത് നിന്നും വന്നിരുന്നു. എന്തൊക്കെ കാണണം? എന്തൊക്കെ കേള്‍ക്കണം? എന്തായാലും കൊള്ളാം! എന്നായിരുന്നു വരദയുടെ പ്രതികരണം. അമലയെന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി ജിഷിന്‍ മോഹൻ-വരദ ജോഡി മാറിയത്.

നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരുടെ വിവാഹശേഷം ആരാധകരുടെ കമന്റുകൾ. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ വരദ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. മകനും യാത്രകളും സീരിയൽ അഭിനയവും എല്ലാമാണ് വരദയുടെ പ്രധാന വിനോ​ദങ്ങൾ ജിഷിന്റെ യാത്രകളില്ലെല്ലാം ഇപ്പോൾ കൂട്ട് അമേയയയാണ്.

FAQs
നടി വരദ അഭിനയിച്ച മലയാളം സിനിമകൾ?

വാസ്തവം, മകന്റെ അച്ഛൻ, ഉത്തരസ്വയം വരം, യെസ് യുവർ ഓണർ എന്നിവയാണ് വരദ അഭിനയിച്ച മലയാള സിനിമകൾ.

Filmibeat Entertainment

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X