'സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവുമുണ്ട്, ഞങ്ങൾ രണ്ടുപേരും വേദനിക്കപ്പെട്ടിട്ടുള്ള മനുഷ്യരാണ്'; അമേയ!

കുറച്ച് ദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായത് സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും അമേയ നായരുടെയും കപ്പിൾ റീൽ വീഡിയോയും ഫോട്ടോസുമായിരുന്നു. ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു എന്നാണ് അമേയയ്ക്കൊപ്പമുള്ള റീൽ‌ വീഡിയോ പങ്കിട്ട് ജിഷിൻ കുറിച്ചത്. വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ഒപ്പം കൂളിംഗ് ഗ്ലാസ് കൂടി ധരിച്ച് ഇരുവരും ഒരുമിച്ചുള്ള പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് നടന്‍ പോസ്റ്റ് ചെയ്തത്.

റീൽ വീഡിയോ വൈറലായതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കാൻ തുടങ്ങി. ഇപ്പോഴിതാ അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി അമേയ നായർ. ഓൺലൈൻ‌ മലയാളി എന്റർടെയ്ൻ‌മെന്റ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിഷിനുമായി ചേർത്ത് വന്ന വിവാദങ്ങളോട് അമേയ പ്രതികരിച്ചത്.

Jishin Mohan Ameya Nair

സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകുമെന്നുമാണ് അമേയ പറഞ്ഞത്. വിവാദങ്ങളെ പൂർണ്ണമായും തള്ളി കളയുന്നില്ല. എന്നാൽ കേട്ട വിവാദങ്ങൾ എല്ലാം ശരിയുമല്ല. ജിഷിനെ എനിക്ക് അറിയില്ല, എന്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞാൽ അത് കള്ളമാകും. കള്ളം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.

ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡാണ്. കന്യാദാനം സീരിയലിലാണ് ഞാൻ ജിഷിൻ ചേട്ടനൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്. ഒരു വർഷമായി ഞങ്ങൾ പരിചയപ്പെട്ടിട്ട്. ഇതിന് മുമ്പ് പൂക്കാലം വരവായി സീരിയലിന്റെ സെറ്റിൽ വെച്ച് കണ്ടിട്ടുണ്ട്. പക്ഷെ സംസാരിച്ചിരുന്നില്ല. അന്നൊക്കെ പുള്ളിയെ കുറിച്ച് മോശം കാര്യങ്ങളാണ് ഞാൻ കൂടുതൽ കേട്ടത്. പുള്ളി എല്ലാവരോടും പെട്ടന്ന് ഫ്രണ്ട്ലിയാകും. അഭിനയിക്കാൻ അവസരം കുറയുമ്പോൾ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിക്കാറുണ്ട്.

പിന്നീട് ജിഷിൻ ചേട്ടന്റെ ബ്രദർ മരിച്ചു. അന്ന് ഞാൻ അദ്ദേഹ​ത്തിന് നല്ല മെന്റൽ സപ്പോർട്ട് കൊടുത്ത് നിന്നു. ഞങ്ങളുടേത് പ്രണയമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല. ഇതൊക്കെ സോഷ്യൽമീഡിയ ഉണ്ടാക്കിയതാണ്. സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങൾക്കിടയിലുണ്ട്. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. ഞങ്ങൾ ടീനേജിലല്ല. എനിക്കും അദ്ദേഹത്തിനും ജീവിതത്തിൽ ഡ്രോ ബാക്സ് ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് ചാടിക്കേറി വിവാഹം കഴിക്കാവുന്ന അവസ്ഥയി‌ലല്ല. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കുന്നുണ്ടെന്ന് മനസിലായപ്പോൾ കൂടുതൽ ഫ്രണ്ട്ഷിപ്പായി. ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോകാറുണ്ട്. ഒന്നും ആരുടെ മുന്നിലും ഞങ്ങൾ ഒളിപ്പിക്കുന്നില്ല. പിന്നെ ഫ്യൂച്ചർ ആർക്കും പ്രഡിക്ട് ചെയ്യാൻ പറ്റില്ലല്ലോ. ഇത് എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല.

Jishin Mohan Ameya Nair

ഇതിനെ കുറിച്ച് ഒരു കള്ളം പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. നിലവിൽ‌ ഞങ്ങൾ റിലേഷൻഷിപ്പിലല്ല. പ്രണയമുണ്ടെന്നും പറയാൻ പറ്റില്ല. പക്ഷെ സൗഹൃദത്തിനും മുകളിൽ ഒരു അണ്ടർസ്റ്റാന്റിങുണ്ട്. ഞങ്ങൾ വേദനിക്കപ്പെട്ടിട്ടുള്ള മനുഷ്യരാണ്. എനിക്ക് ജിഷിനെ മനസിലാക്കാൻ പറ്റുന്നുണ്ട്. ജിഷിനെ ചില സമയത്ത് ടോക്സിക്ക് ക്യാരക്ടറായി തോന്നും. പെട്ടന്ന് ദേഷ്യപ്പെടും. നെ​ഗറ്റീവ്സ് എല്ലാവർക്കും ഉള്ളതുപോലെ ജിഷിൻ ചേട്ടനുമുണ്ട്. നല്ല ടാലന്റഡാണ് പുള്ളി. നല്ല വിവരമുണ്ട്.

പക്ഷെ പുള്ളിയെ പലരും മണ്ടനെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. എന്റെ സഹോദരി ജിഷിൻ ചേട്ടനെ പരിചയപ്പെട്ടപ്പോഴും നല്ല പോസിറ്റീവ് പേഴ്സണാലിറ്റിയാണല്ലോ എന്നാണ് പറഞ്ഞത്. പിന്നെ ഒരിക്കലും നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളും ജിഷിൻ ചേട്ടനിലുമുണ്ട് എന്നാണ് അമേയ പറഞ്ഞത്. മുമ്പും അമേയയുടെ കൂടെയുള്ള ഫോട്ടോസും വീഡിയോസുമൊക്കെ ജിഷിൻ പങ്കുവെച്ചിട്ടുണ്ട്.

നടി വരദയാണ് ജിഷിന്റെ ഭാര്യ. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും അകന്ന് കഴിയുകയാണ്. ഇരുവരുടെയും മകൻ വരദയുടെ സംരക്ഷണയിലാണ്. ജിഷിനും വരദയും പ്രണയിച്ച് വിവാ​​ഹിതരായവരാണ്.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X