'ഇത് എന്റെ ഭർത്താവ് അജു തോമസ്....'; സാന്ത്വനത്തിലെ വരുണിനെ അമൃത വിവാഹം ചെയ്തോ?, സത്യം വെളിപ്പെടുത്തി നടി!
സിനിമാ-സീരിയൽ മേഖലയെ സംബന്ധിച്ച് ഗോസിപ്പുകൾ നിരന്തരമായി ഉള്ള ഒന്നാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ ഒരിക്കലെങ്കിലും ഗോസിപ്പുകൾക്ക് ഇരകളാകും. അതിനാൽ തന്നെ പലരും പ്രചരിക്കുന്ന ഗോസിപ്പുകൾ മൈൻഡ് ചെയ്യുകയോ മറുപടി പറയുകയോ ചെയ്യാറില്ല.
കൂടുതലും നടിമാരെയും നടന്മാരെയും സംബന്ധിച്ച് പ്രണയം, വിവാഹം എന്നിവയിലാണ് ഗോസിപ്പുകൾ വരാറുള്ളത്. അത്തരത്തിൽ അടുത്തിടെ സീരിയൽ താരം അമൃത നായരെ കുറിച്ച് വന്നൊരു വാർത്ത വലിയ രീതിയിൽ ചർച്ചയാക്കപ്പെട്ടിരുന്നു.
താരത്തിന്റെ ഒരു സോഷ്യൽമീഡിയ പോസ്റ്റ് തന്നെയായിരുന്നു കാരണം. സീരിയൽ താരം നടന്‍ അജു തോമസിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സാന്ത്വനം സീരിയലില്‍ ഭദ്രന്റെ മകനായ വരുണ്‍ ഭദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അജു തോമസ്.
ഇരുവരും ചിത്രത്തിൽ നവദമ്പതികളെപ്പോലെയാണ് പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ വന്നതോടെ സീരിയൽ മേഖലയിൽ നിന്നും നിരവധി പേർ കമന്റുകളും ആശംസകളും അറിയിച്ചെത്തി.

ഷിയാസ് കരീം അടക്കമുള്ളവര്‍ ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ആരാധകരും ഇരുവരും വിവാഹിതരായി എന്ന നിഗമനത്തിലേക്ക് പ്രേക്ഷകരും എത്തിയത്. ഇപ്പോഴിത അന്ന് പങ്കുവെച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അമൃത നായർ.
തന്റെ സ്വന്തം യുട്യൂബ് ചാനലായ മോംമ്സ് ആന്റ് മീയിലൂടെയാണ് അമൃത ഗോസിപ്പിലെ സത്യം വെളിപ്പെടുത്തിയത്. ഇത്തരം ഗോസിപ്പുകള്‍ തനിക്ക് ശീലമാണെങ്കിലും അജുവിന് പുതിയ അനുഭവമാണെന്നും പറഞ്ഞാണ് അമൃത വീഡിയോ ആരംഭിക്കുന്നത്.

എന്റെ ഭര്‍ത്താവും വീട്ടുകാരും എന്നാണ് വീഡിയോയ്ക്ക് അമൃത നൽകിയിരിക്കുന്ന തലക്കെട്ട്. 'സത്യത്തില്‍ ഗീതാഗോവിന്ദം എന്ന പുതിയ സീരിയലില്‍ എന്റെ പെയറായി അഭിനയിക്കുന്നതാണ് അജു തോമസ്. രേഖ എന്ന കഥാപാത്രമായി അമൃതയും വരുണ്‍ എന്ന കഥാപാത്രമായി അജുവും എത്തുന്നു.'
'അതിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോയ്ക്ക് കളിയായിട്ടാണ് ഷിയാസ് ഇക്ക വിവാഹ മംഗള ആശംസ അറിയിച്ചത്. അത് തീര്‍ത്തും ഒരു തമാശ മാത്രമാണ്' എന്ന് അമൃത വിശദീകരിച്ചു.

കുടുംബവിളക്ക് പരമ്പരയിലെ ശീതളിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത നായർ. സ്റ്റാർമാജിക്കിലൂടെയാണ് അമൃതയുടെ തുടക്കം. നിരവധി ഫോട്ടോഷൂട്ടിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അമൃത ഇപ്പോൾ നിരവധി പരമ്പരകളിലാണ് അഭിനയിച്ച് വരുന്നത്.
സെയിൽസ് ഗേൾ ആയിരുന്നു അമൃത. ആ അമൃതയിൽ നിന്നും ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തി നിൽക്കാൻ വഴിത്തിരിവായത് ഒരു ഓഡിഷനായിരുന്നു എന്നൊരിക്കൽ നടി പറഞ്ഞിട്ടുണ്ട്.

അടുത്തിടെ തന്റെ കാമുകനെ അമൃത ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. 'രാഹുൽ എന്നാണ് ശരിക്കുള്ള പേര്. എന്നെ അറിയുന്നവർക്ക് രാഹുലിനെയും അറിയാം. ഞങ്ങൾ തമ്മിൽ അറിയാൻ തുടങ്ങിയിട്ട് ആറ് വർഷമായി. കരിയർ ബിഗിനിങ്ങിലാണ് കിച്ചുവിനെ കണ്ടുമുട്ടുന്നത്. ഞാൻ ഒരു സെയിൽസ് എക്സിക്യൂട്ടീവായി വർക്ക് ചെയ്തുകൊണ്ടിരുന്ന സമയത്ത് മുതലുള്ള ബന്ധമാണ്.'
'ഇന്നും ഞങ്ങൾ അത് മനോഹരമായി കൊണ്ട് പോകുന്നു. രാഹുൽ എഞ്ചിനീയറാണ്. അബ്രോഡ് ആയിരുന്നു. ഇപ്പോൾ നാട്ടിൽ ബിസിനസൊക്കെയായി മുമ്പോട്ട് പോകുന്നു. അമ്മയും ചേച്ചിയും അടങ്ങുന്നതാണ് കുടുംബം.'

'അച്ഛൻ മരിച്ചിട്ട് ഒരു മാസം ആയി. അതാണ് ആളാകെ ഇത്തിരി ക്ഷീണിച്ച് ഇരിക്കുന്നത് എന്നാണ് സുഹൃത്തിനെ പരിചയപെടുത്തികൊണ്ട് അമൃത പറഞ്ഞത്. വലിയ മാറ്റങ്ങൾ ഒന്നും ഇല്ല.'
'ഒരു ജാഡയൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ അമൃതയും ഇന്നത്തെ അമൃതയും തമ്മിൽ വലിയ മാറ്റങ്ങൾ ഒന്നും എനിക് തോന്നിയിട്ടില്ല' എന്നാണ് അമൃതയെ കുറിച്ച് രാഹുൽ പറഞ്ഞത്.


Click it and Unblock the Notifications











