'പ്രസവമായിരുന്നെങ്കിൽ രസമുണ്ടായിരുന്നു തിരികെ വരുമ്പോൾ ഒരു കുഞ്ഞിനെ കിട്ടുമായിരുന്നു'; അമ്മയെ കുറിച്ച് അമൃത!
മിനി സ്‌ക്രീനിൽ ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്നാ കഥാപാത്രത്തിലൂടെ സീരിയൽ പ്രേമികളുടെ നിറഞ്ഞ കൈയ്യടി വാങ്ങിയെടുത്ത താരമാണ് അമൃത നായർ. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യമാണ് ശീതളെന്ന് എപ്പോഴും അമൃത നായർ പറയാറുണ്ട്. അമ്മയും സഹോദരനും മാത്രമാണ് അമൃതയ്ക്കുള്ളത്.
അച്ഛൻ അമൃതയ്ക്കൊപ്പമില്ല. സ്വപ്രയത്നം കൊണ്ടാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ അമൃത മിനിസ്ക്രീനിൽ തന്റേതായ ഇടം കണ്ടെത്തിയത്. ഇപ്പോൾ കൈ നിറയെ സീരിയലുകളും വെബ് സീരിസുമെല്ലം അമൃതയ്ക്കുണ്ട്. കൂടാതെ ഒരു യുട്യൂബ് ചാനലും അമൃതയും അമ്മയും സഹോദരനും ചേർന്ന് നടത്തുന്നുണ്ട്. അമ്മയാണ് അമൃതയുടെ ലോകം.

ഇപ്പോൾ അമ്മയ്ക്ക് ബാധിച്ചിരിക്കുന്ന ഒരു അസുഖത്തെ കുറിച്ചും അമ്മയെ സർജറിക്കായി കയറ്റിയതിനെ കുറിച്ചും സംസാരിച്ച് എത്തിയിരിക്കുകയാണ് അമൃത നായർ. അമൃതയും സഹോദരനും മുത്തശ്ശിയുമാണ് താരത്തിന്റെ അമ്മയ്ക്കൊപ്പം ആശുപത്രിയിലുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃതയുടെ അമ്മ ആശുപത്രിയിൽ അഡ്മിറ്റാണ്.
സർജറി നടത്തിയാൽ മാത്രമെ അസുഖം ബേധമാകൂ. അതുകൊണ്ട് തന്നെ പെട്ടന്ന് സർജറിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. അമ്മ പെടുന്നനെ തലകറങ്ങി വീഴുകയായിരുന്നു. പിന്നീടുള്ള നിരവധി പരിശോധനയിലൂടെയാണ് അസുഖത്തെ കുറിച്ച് കണ്ടെത്തിയത്. 'പെട്ടെന്ന് ഒരു ദിവസം ലൊക്കേഷനിൽ വെച്ച് അമ്മയ്ക്ക് നെഞ്ചുവേദന വന്നു.'
'പിന്നാലെ തല കറങ്ങി വീണു. ആശുപത്രിയിൽ കാണിച്ചെങ്കിലും മൈനർ അറ്റാക്കിന്റെ ലക്ഷണമാണെന്നാണ് ഡോക്ടർ പറഞ്ഞത്. വീട്ടിൽ തിരിച്ചെത്തി വീണ്ടും അതേ അവസ്ഥ വന്നെന്നും ആശുപത്രിയിലെത്തിയപ്പോഴാണ് യൂട്രസിൽ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നു എന്നറിഞ്ഞതെന്നും' അമൃത വിഡിയോയിൽ പറഞ്ഞു.
പല തവണ ബ്ലീഡിങ് വന്നെങ്കിലും അതൊന്നും കാര്യമാക്കാതിരുന്നതുകൊണ്ട് ഇനി സർജറി മാത്രമെ വഴിയുള്ളു എന്നും യൂട്രസ് റിമൂവ് സർജറിക്ക് പോകുമ്പോൾ അമ്മയ്ക്ക് ടെൻഷനുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇതോടൊപ്പം തന്നെ ഇത്തരം പ്രശ്നങ്ങളുണ്ടായാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും അമൃത വീഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പോഴിത അമ്മയെ സർജറിക്ക് പ്രവേശിപ്പിച്ചതിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃത.

സർജറിക്ക് കയറ്റുന്നതിന് മുന്നോടിയായി മുടി ഇരുവശങ്ങളിലും അമ്മയ്ക്ക് കെട്ടികൊടുക്കുമ്പോൾ പ്രസവിക്കാനുള്ള പോക്കായിരുന്നുവെങ്കിൽ രസമുണ്ടായിരുന്നുവെന്നാണ് അമൃത പറയുന്നത്. അങ്ങനെയായിരുന്നുവെങ്കിൽ അമ്മ തിരികെ വരുമ്പോൾ കൈയ്യിൽ ഒരു കുഞ്ഞുണ്ടാകുമല്ലോയെന്നും അമൃത അമ്മയെ കളിയാക്കി പറയുന്നുണ്ട്.
അതേസമയം രണ്ട് മക്കളെ വളർത്തിയ ബുദ്ധിമുട്ടാണ് അമ്മ പങ്കുവെച്ചത്. ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റുന്നത് വരെയുള്ള വീഡിയോകൾ അമൃത പങ്കുവെച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ അമ്മയ്ക്ക് പ്രാർഥനകൾ നേർന്ന് നിരവധി പേർ എത്തി. അമ്മയെ പകർത്തി വെച്ചത് പോലെയാണ് അമൃതയെ കാണാൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ സഹോദരിമാരെപ്പോലെയുണ്ടെന്നാണ് കമന്റ് വാരാറുള്ളത്.
അടുത്തിടെ തന്റെ യുട്യൂബ് വരുമാനത്തെ കുറിച്ച് അമൃത വെളിപ്പെടുത്തിയിരുന്നു. എനിക്ക് ഈ പറയുന്ന പോലെ ലക്ഷങ്ങളും കോടികളും കിട്ടിയിരുന്നു എങ്കിൽ ഞാൻ വീട്ടിൽ ഇരുന്നേനെ. നോർമൽ ഒരു യൂട്യൂബറിന് വളരെ തുച്ഛമായ തുക ആയിരിക്കും ലഭിക്കുക. വരുമാനമുണ്ട് പക്ഷേ ആളുകൾ പറയുന്ന പോലെ കോടികളും ലക്ഷങ്ങളും ഒന്നുമല്ല.
അതുകൊണ്ട് മാത്രമല്ല നമ്മുടെ ജീവിതം മുമ്പോട്ട് പോകുന്നത്. ഈ പറഞ്ഞപോലെ വിശേഷങ്ങൾ നമ്മൾ റിയൽ ലൈഫിൽ എങ്ങനെയാണ് എന്ന് ആളുകളെ അറിയിക്കാൻ വേണ്ടി മാത്രമാണ് വീഡിയോസ് ചാനലിലൂടെ ഷെയർ ചെയ്യുന്നത്. അല്ലാതെ വലിയ വരുമാനം ഒന്നുമില്ല എന്നാണ് അമൃത പറഞ്ഞത്. പല സീരിയലുകൾ ചെയ്തെങ്കിൽ പ്രേക്ഷകർക്ക് അമൃത ഇന്നും കുടുംബവിളക്കിലെ ശീതളാണ്.


Click it and Unblock the Notifications