'അമൃതയെക്കാൾ അടിപൊളി അമ്മയാണ്, അടുത്ത സിനിമയിൽ ചാൻസ് കൊടുക്കാമെന്ന് ഞാൻ അബദ്ധത്തിൽ പറഞ്ഞുപോയി'

അഭിനയ രം​ഗത്തേക്ക് വന്നശേഷം നടി അമൃത നായർക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സൗഹൃദങ്ങളിൽ ഒന്നാണ് നടി റെബേക്ക സന്തോഷിന്റേത്. ഇരുവരും ഒരുമിച്ച് വെബ് സീരിസിലും സീരിയലുകളിലും അഭിനയിച്ച് തുടങ്ങിയതോടെയാണ് സൗഹൃദം ശ​ക്തി പ്രാപിച്ചത്. കൗമുദി ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ലേഡീസ് റൂം വെബ് സീരിസിലും സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സീരിയലായ കളിവീടിലും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

റെബേക്ക നടി എന്നതിലപരി ഇപ്പോൾ ഒരു സംരംഭക കൂടിയാണ്. മിതമായ വിലയിൽ കാഷ്വൽ, ട്രെൻഡി വസ്ത്രങ്ങൾ ലഭിക്കുന്ന ബൈ ബെക്ക കുറച്ച് മാസങ്ങൾക്ക് മുമ്പാണ് റെബേക്ക ആരംഭിച്ചത്. ചമക് ബൈ ബെക്ക എന്നൊരു സ്ഥാപനവും റെബേക്കയ്ക്കുണ്ട്. പലപ്പോഴും റെബേക്കയുടെ സ്ഥാപനത്തിന്റെ മോഡലായി അമൃതയും എത്താറുണ്ട്.

Amrutha Nair Rebecca Santhosh

2021ലായിരുന്നു റെബേക്കയുടെ വിവാഹം. സംവിധായകൻ ശ്രീജിത്താണ് റെബേക്കയുടെ ഭർത്താവ്. റെബേക്ക കുടുംബ സമേതം തൃശൂരാണ് താമസം. ഇവിടുത്തെ സ്ഥിരം സന്ദർശകയാണ് അമൃത നായർ. തൃശൂർ ടൗണിനോട് ചേർന്നുള്ള ഫ്ലാറ്റിലാണ് റെബേക്കയുടെ ഇപ്പോഴത്തെ താമസമെങ്കിലും ഉള്ളിലേക്ക് മാറി മനോഹരമായ ഒരു വീടും റെബേക്കയ്ക്ക് സ്വന്തമായിട്ടുണ്ട്. ഇത്തവണ തൃശൂർ പോയപ്പോൾ റെബേക്കയുടെ വീടും അമൃത സന്ദർശിച്ചു.

അലമാരിയിൽ ഉപയോ​ഗിക്കാതെ അടുക്കിവെച്ചിരിക്കുന്ന വസ്ത്രങ്ങൾ തരം തിരിക്കുന്ന തിരക്കിലായിരുന്നു റെബേക്കയും അമ്മയും. അവയിൽ നല്ലത് ചിലത് സീരിയലിൽ ഉപയോ​ഗിക്കാനായി അമൃത എടുത്തുവെച്ചു. സീരിയിൽ താരങ്ങൾ തന്നെയാണ് അവരുടെ കഥാപാത്രത്തിന് ആവശ്യമായ വസ്ത്രങ്ങൾ വാങ്ങേണ്ടത്. റെബേക്കയ്ക്കൊപ്പം ഭർത്താവ് ശ്രീജിത്തുമുണ്ടായിരുന്നു.

ശ്രീജിത്തുമായും നല്ലൊരു സൗഹൃദം അമൃതയ്ക്കുണ്ട്. തന്നെ കുറച്ച് നല്ല രണ്ട് വാക്ക് സംസാരിക്കാൻ അമൃത ആവശ്യപ്പെട്ടപ്പോൾ ശ്രീജിത്ത് വാതോരാതെ സംസാരിച്ചു. തന്റെ കുഞ്ഞനിയത്തിയാണ് അമൃതയെന്നാണ് ശ്രീജിത്ത് പറഞ്ഞത്. നല്ല കുട്ടിയാണ് അമൃത. നല്ല കലാകാരിയാണ്. സമൂഹത്തിന് ഒരുപാട് നന്മകൾ ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന വേറിട്ട ഒരു മുഖമാണ്. എന്റെ കുഞ്ഞനിയത്തിയാണ്. അമൃതയെക്കാൾ അമൃതയുടെ അമ്മയാണ് അടിപൊളി.

കാരണം അമ്മ എല്ലാ ദിവസവും എനിക്ക് മെസേജ് അയക്കും. അടുത്ത സിനിമയിൽ ചാൻസ് കൊടുക്കാമെന്ന് ഞാൻ അബദ്ധത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ട് ഇപ്പോൾ ദിവസവും ​ഗുഡ് മോണിങ് അടക്കമുള്ള മെസേജുകൾ വരും. ഞാൻ ഇത് പറഞ്ഞതിന്റെ പേരിൽ അമ്മ നാളെ മുതൽ മെസേജ് അയക്കാതെ ഇരിക്കരുത്.

Amrutha Nair Rebecca Santhosh

അമ്മ പൊളിയാണ് വേറെ വൈബാണ് എന്നാണ് അമൃതയേയും അമൃതയുടെ അമ്മയേയും കുറിച്ച് ശ്രീജിത്ത് പറഞ്ഞത്. മാത്രമല്ല തൃശൂരിൽ നിൽക്കാനെന്ന് പറഞ്ഞ് വന്നിട്ട് ഫുൾ കറക്കമാണ് അമൃതയെന്നും സകല തുണിക്കടയും ഹോട്ടലുകളും കയറി ഇറങ്ങുന്നുണ്ടെന്നും അമൃതയുടെ അമ്മയറിയാനായി ശ്രീജിത്ത് വീഡിയോയിൽ പറയുന്നുണ്ട്.

റെബേക്കയെ കാണാൻ മാത്രമല്ല ടീത്ത് അലൈനേഴ്സിന്റെ ട്രീറ്റ്മെന്റിന് വേണ്ടി കൂടിയാണ് അമൃത തൃശൂരിലെത്തിയത്. തൃശൂരിലെ ഒരു ആശുപത്രിയിലാണ് അമൃത ട്രീറ്റ്മെന്റ് ചെയ്യുന്നത്. റെബേക്കയുടെ കുടുംബവുമായുള്ള അമൃതയുടെ സൗഹൃദം ഇരുവരുടെയും ആരാധകർക്കും ഇഷ്ടപ്പെട്ടു.

ലേഡീസ് റൂം വെബ് സീരിസ് മുതൽ ഇരുവരുടെയും കോമ്പോ ഇഷ്ടപ്പെടുന്ന നിരവധി പ്രേക്ഷകരുണ്ട്. ബാലതാരമായാണ് റെബേക്ക അഭിനയരംഗത്തേക്ക് എത്തുന്നത്. കുഞ്ഞിക്കൂനൻ എന്ന പരമ്പരയിലൂടെയാണ് റെബേക്ക മിനിസ്ക്രീനിലെത്തിയത്.

പിന്നീട് നീർമാതളം എന്ന പരമ്പരയിലൂടെ റെബേക്ക മിനിസ്ക്രീൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ചില സിനിമകളിലും റെബേക്ക അഭിനയിച്ചിട്ടുണ്ട്. കുടുംബവിളക്ക് സീരിയലാണ് അമൃത നായർക്ക് കുടുംബപ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടി കൊടുത്തത്. ഇപ്പോൾ വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അമൃത അഭിനയിക്കുന്നുണ്ട്. കൂടാതെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും അമൃതയ്ക്കുണ്ട്.

More from Filmibeat

Read more about: amrutha nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X