Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
നിന്റെ പ്രണയം എനിക്ക് പ്രാണൻപോലെ പ്രിയപ്പെട്ടത്, പ്രണയത്തെക്കുറിച്ച് പറഞ്ഞ് അമൃത നായർ
കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു അമൃത നായർ. സീരിയലിൽ നിന്ന് അമൃത പിന്മാറിയെങ്കിലും ഇപ്പോഴും അമൃതയെ ശീതളായി കാണുന്നവരാണ് കൂടുതലും. സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം തൻ്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ഏവരുടെയും മനം കവരുന്നതാണ്.
സെറ്റ് സാരിയിൽ അതിസുന്ദരിയായാണ് അമൃത എത്തിയിരിക്കുന്നത്. കല്ലുകൾ പതിപ്പിച്ച ചോക്കറും നീളമുള്ള കമ്മലുമാണ് താരം ധരിച്ചിരുന്നത്. ഒരിക്കൽ നിന്റെ പ്രണയം സ്വപ്നമായിരുന്നു ഇന്ന് നിന്റെ പ്രണയം എനിക്ക് സ്വന്തമായിരിക്കുന്നു പ്രാണൻപോലെ പ്രിയപ്പെട്ടതാകുന്നു. എന്നാണ് അമൃത ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

അമൃത പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നാടൻ ലുക്കിലും മോഡേൺ ഔട്ട്ഫിറ്റിലുമുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരകളിൽ സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. ഇനി എന്നാണ് താരത്തിനെ പരമ്പരയിൽ കാണാനാവുക എന്നാണ് ആരാധകർ ചോദിക്കുന്നത്.
ക്യാൻസറിൻ്റെ മൂന്നാം സ്റ്റേജ്, സഹായിക്കാൻ ആരുമില്ല, ദൈവദൂതനെപ്പോലെ വന്നത് സുരേഷേട്ടനെന്ന് സുധീർ
'കുടുംബവിള'ക്കിന് വരുന്നതിന് മുമ്പ് തന്നെ പല പരമ്പരകകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികൾക്കിടയിൽ പരിചിതമാക്കിയത് 'ശീതൾ' എന്ന കഥാപാത്രമായിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത് . എന്നാൽ പെട്ടന്നായിരുന്നു പരമ്പരയിൽ നിന്നും അമൃത പിന്മാറിയത്.
മറ്റൊരു ഷോയിലേക്ക് പോകാൻ വേണ്ടിയാണ് 'കുടുംബവിളക്ക്' ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീൻ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി