നടി സോനു സതീഷിന് പെൺകുഞ്ഞ്, അമ്മയായ സന്തോഷം പങ്കുവെച്ച് താരം
മിനി സ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സോനു സതീഷ്. അഭിനയത്തിന് പുറമേ സോനു ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമേ തമിഴ് സീരിയലുകളിലും താരം സജീവമായിരുന്നു. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും ഇടക്കൊക്കെ സീരിയലുകളിൽ എത്തിയിരുന്നു.
ഗർഭിണിയായതോടെയാണ് പൂർണ്ണമായും അഭിനയത്തിൽ നിന്ന് മാറി നിന്നത്. എന്നാൽ താരത്തിൻ്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ ആരാധർക്കായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അതുപോലൊരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.
താൻ അമ്മയായി എന്ന സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ തൻ്റെ ആരാധകരെ അറിയിക്കുകയായിരുന്നു. ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തൻ്റെ പ്രിയതമനുമൊപ്പമുള്ള മെറ്റേണിറ്റി ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറയിച്ചത്.

സോനു തന്റെ കുടുംബവിശേഷങ്ങൽ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. അമ്മയായി എന്ന് സന്തോഷവാർത്തക്കൊപ്പം മെറ്റേണിറ്റി ഫോട്ടോസും താരം പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ മഞ്ഞ മെറ്റേണിറ്റി വെയറിൽ, നിറ വയറുമായുള്ള ചിത്രങ്ങളാണ് സോനു പങ്കുവെച്ചിരിക്കുന്നത്. സോനുവിന്റെ സന്തോഷ വാർത്ത ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കുഞ്ഞിനെ കാണാൻ കട്ട വെയിറ്റിംഗ് ആണെന്നാണ് ആരാധകർ കമൻ്റിലൂടെ പറയുന്നത്. കൂടാതെ നടി അമ്മയായതിൽ സന്തോഷവും, ആശംസകളും പറഞ്ഞ് എത്തിയവരും അമ്മയും കുഞ്ഞും നന്നായി ഇരിക്കട്ടേ എന്നും സോനുവിന്റെ മെറ്റേണിറ്റി ഷൂട്ടും അതിമനോഹരമായിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

ഏഷ്യാനെറ്റിലെ 'വാൽക്കണ്ണാടി പരിപാടിയിൽ അവതാരികയായി കരിയർ ആരംഭിച്ച സോനുവിൻ്റെ തുടക്കം. നർത്തകി -നടി എന്നീ നിലകളിൽ ശ്രദ്ധിക്കപ്പെട്ട താരം മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്ത് മലയാള സീരിയലിലെ വില്ലത്തി ആയി മാറി. സ്ത്രീധനം എന്ന പരമ്പരയിലെ വേണി എന്ന കഥാപാത്രത്തിലൂടെയാണ് മിനിസക്രീനിൽ സോനു തന്റേതായ ഇടം നേടിയെടുത്തത്.

വില്ലത്തി കഥാപാത്രമാങ്ങളാണ് താരത്തിന് ലഭിക്കുന്നതെങ്കിലും താൻ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്യുന്നതെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന 'സുമംഗലീ ഭവഃ' പരമ്പരയിലെ ദേവു ആയിരുന്നു സോനു അവസാനം അഭിനയിച്ച കഥാപാത്രം. ഗർഭിണിയായതോടെയാണ് സോനു പരമ്പരയിൽ നിന്നും പിന്മാറിയത്.


Click it and Unblock the Notifications