എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മതിയെന്ന് മോള് പറഞ്ഞു, ഷാൻ സ്ട്രിക്ടാണ്, അവൾക്ക് ശ്വാസം മുട്ടി; ആൻ മരിയ
സിനിമാ- സീരിയൽ നടി ആൻ മരിയ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക പ്രീതി നേടിയെടുത്തത്. സോഷ്യൽ മീഡിയ ലോകത്ത് പാലാക്കാരി അച്ചായത്തി എന്ന പേരിൽ അറിയപ്പെടുന്ന ആൻ മരിയയുടെ രണ്ടാം വിവാഹമെല്ലാം വൈറലായിരുന്നു. പാലാ സ്വദേശിയും സോഫ്റ്റ്‍വെയർ എഞ്ചിനീയറും യുട്യൂബ് വ്ളോഗറുമായ ഷാൻ ജിയോയാണ് ആനിനെ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞു. ആൻ മരിയയുടെ ആദ്യ വിവാഹം 21 വയസിലായിരുന്നു.
ആ ബന്ധത്തിൽ നടിക്കൊരു മകളുണ്ട്. ഇപ്പോഴിതാ രണ്ട് ദാമ്പത്യവും തകരാനുള്ള കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആൻ മരിയ. ഓൺലൈൻ മലയാളി എന്റർടെയ്ൻമെന്റ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. രണ്ട് വിവാഹ മോചനങ്ങൾ എന്നത് തന്റെ വിധിയായിരിക്കുമെന്ന് ആൻ മരിയ പറയുന്നു.

ഇരുപത്തിയൊന്ന് വയസിലായിരുന്നു എന്റെ ആദ്യ വിവാഹം. അറേഞ്ച്ഡ് മാരേജായിരുന്നു. ഗൾഫിലായിരുന്നു ഭർത്താവ്. അന്ന് ഗൾഫിൽ ജോലിയുള്ള ആളുമായി പെൺകുട്ടികളുടെ വിവാഹം നടത്തുന്നത് വലിയ സംഭവമായിരുന്നു. നാട്ടിൽ ജോലിയുള്ള പലരും ഇഷ്ടപ്പെട്ട് പെണ്ണ് ചോദിച്ച് വന്നിരുന്നു. അന്ന് അതൊക്കെ വേണ്ടെന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞ് മോൾക്ക് മൂന്നര വയസായപ്പോഴാണ് ഞങ്ങൾ വേർപിരിഞ്ഞത്.
എന്റെ രണ്ട് വിവാഹമോചനങ്ങളും എന്റെ വിധിയായിരിക്കും. അതുകൊണ്ട് ഞാൻ ആരെയും കുറ്റം പറയുന്നില്ല. എന്നെ വിവാഹം ചെയ്ത രണ്ട് പേർക്കും ഇഷ്ടപ്പെടാത്ത ക്യാരക്ടറായിരിക്കാം ഞാൻ. അതുകൊണ്ടാകും വേർപിരിഞ്ഞത്. ഞാൻ ഓപ്പൺ മൈന്റഡാണ്. ഇമോഷൻസെല്ലാം പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണ് ഞാൻ. ഞാൻ പെട്ടന്ന് കരയുന്നുവെന്നത് പരാതിയായി മുൻ ഭർത്താക്കന്മാർ പറഞ്ഞിട്ടുണ്ട്. പിന്നെ ദാമ്പത്യത്തിൽ അണ്ടർസ്റ്റാന്റിങ് ഒരാൾക്ക് മാത്രം പോര രണ്ടുപേർക്കും വേണം.
മുൻ ഭർത്താക്കന്മാരുടെ ഫാമിലിയുടെ സപ്പോർട്ട് എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്. ആദ്യത്തെ വിവാഹത്തിനുശേഷം ചെറിയ അമ്മായിയമ്മ പോരൊക്കെ ഉണ്ടായിരുന്നു. പിന്നെ ഭർത്താവും ആ സമയത്ത് നാട്ടിലുണ്ടായിരുന്നില്ല. കുത്തുവാക്കുകൾ കേട്ടിട്ടുണ്ട്. മോളുടെ ആദ്യ കുർബാനയ്ക്ക് ആദ്യ ഭർത്താവിന്റെ കുടുംബം വന്നിരുന്നു. രണ്ട് കല്യാണം കഴിച്ചു. രണ്ട് ഡിവോഴ്സായി. അതിന്റെ പേരിൽ എന്നെ ആളുകൾ വേറൊരു കണ്ണിലൂടെ നോക്കിയാൽ എനിക്ക് പ്രശ്നമില്ല.
മൂന്നും നാലും വിവാഹം കഴിക്കുന്നവർ വരെ സമൂഹത്തിൽ ഇല്ലേ?. സീരിയൽ ഫീൽഡിലേക്ക് വന്നശേഷമാണ് എനിക്ക് ആൺ സൗഹൃദങ്ങൾ ഉണ്ടായി തുടങ്ങിയത്. അവരെയെല്ലാം എന്റെ രണ്ടാം ഭർത്താവായിരുന്ന ഷാനിന് അറിയാവുന്നവരായിരുന്നു. ആദ്യ ഭർത്താവും ഞാനും കുടുംബജീവിതം നയിച്ചിരുന്നപ്പോൾ പുള്ളി ഗൾഫിലും ഞാൻ നാട്ടിലുമായിരുന്നു.

അതേസമയം പുള്ളി എന്നെ ഗൾഫിലേക്ക് കൊണ്ടുപോയിരുന്നുവെങ്കിൽ ചിലപ്പോൾ ഞങ്ങൾ പിരിയുമായിരുന്നില്ല ആൻ മരിയ പറഞ്ഞു. രണ്ടാം വിവാഹം എന്നത് ആലോചനയിൽ ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ നിർബന്ധിച്ചപ്പോഴാണ് വിവാഹത്തിന് തയ്യാറായതെന്നും ആൻ മരിയ പറയുന്നു. ഏഴ്, എട്ട് വർഷത്തോളം ഞാൻ സിംഗിൾ മദറായി ജീവിച്ചശേഷമാണ് സുഹൃത്തുക്കൾ വഴി ഷാനിന്റെ പ്രപ്പോസൽ വന്നത്. കുടുംബങ്ങൾ തമ്മിലും അറിയാമായിരുന്നു. ഷാൻ സ്ട്രിക്ടാണ്. അമൽ ജ്യോതിയിൽ കുറച്ച് കാലം അധ്യാപകനായിരുന്നു.
എനിക്ക് അത്രയും സ്ട്രിക്ട്നസിൽ പോകാൻ പറ്റാത്തതുകൊണ്ടായിരിക്കാം. പുള്ളി കർക്കശക്കാരനാണ്. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ അതിൽ നിന്നെല്ലാം വ്യത്യസ്തയാണ്. പിന്നെ ഒരുപാട് വഴക്കിലേക്ക് പോയി പിരിയുന്നതിലും നല്ലത് നേരത്തെ പിരിയുന്നത് അല്ലേ?. സിംഗിൾ മദറായി ജീവിക്കണം എന്നതാകും ചിലപ്പോൾ എനിക്ക് ദൈവം വിധിച്ചിരിക്കുന്നത്. അതുകൊണ്ട് ആരെയും കുറ്റം പറയുന്നില്ല.
മോളുടെ സമ്മതം രണ്ടാം വിവാഹത്തിനുണ്ടായിരുന്നു. മാത്രമല്ല ഷാനുമായി മോള് പെട്ടന്ന് തന്നെ കമ്പനിയായി. പിന്നെ ഒരുപാട് സ്ട്രിക്ട്നെസ് മോൾക്കും ഇഷ്ടമല്ല. അവൾക്കും ശ്വാസം മുട്ടി തുടങ്ങി. എനിക്ക് എപ്പോഴും എന്റെ മകളാണ് പ്രധാനം. അത് കഴിഞ്ഞിട്ടേ എനിക്ക് എന്റെ അമ്മപോലുമുള്ളു. നമ്മൾക്ക് നമ്മൾ മാത്രം മതിയെന്ന് മോള് തന്നെ എന്നോട് പറഞ്ഞു.
എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മതിയെന്ന് പറഞ്ഞു. ശരിയാകുമെന്ന് കരുതിയാണ് രണ്ടാം വിവാഹമെന്ന മണ്ടത്തരം കാണിച്ചത്. പപ്പയുടെ സ്നേഹം എന്താണെന്ന് അറിയണമെന്ന് മോള് എന്നോട് പറഞ്ഞു. അവൾ അത് അനുഭവിച്ചിട്ടില്ലായിരുന്നു. അവൾക്ക് അവളുടെ പപ്പയെ ഇഷ്മല്ല. ഷാനിനെ തന്നെയാണ് അവൾ പപ്പയെ പോലെ സ്നേഹിച്ചത്. സ്വന്തം പപ്പയെ കാണണമെന്ന് അവൾ ഇന്നേവരെ പറഞ്ഞിട്ടില്ലെന്നും നടി പറഞ്ഞു.


Click it and Unblock the Notifications











