'മകളും എനിക്ക് ഒരു കൂട്ടുണ്ടാവണമെന്ന് ആ​ഗ്രഹിച്ചു, എന്നെകുറിച്ച് ഓർത്ത് അമ്മയ്ക്ക് സ്ട്രോക്ക് വന്നു'; ആൻമരിയ

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടികുട്ടി, എൻറെ മാതാവ് തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു. എൻറെ മാതാവ് സീരിയലിൽ ക്ലാര എന്ന കഥാപാത്രം ആൻ മരിയയെ ഏറെ ശ്രദ്ധേയമാക്കി.

വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് എന്നീ സിനിമകളിലും രണ്ട് വെബ് സീരീസുകളിലും ചില പരസ്യചിത്രങ്ങളിലും ആൻ മരിയ അഭിനയിച്ചിട്ടുണ്ട്. എൺപതുകളിലെ ഏഭ്യന്മാർ എന്ന സിനിമയിലാണ് ആൻ മരിയ ഒടുവിൽ അഭിനയിച്ചത്. മോഡലിങ്ങിലും സജീവമാണ് ആൻ മരിയ. പാലാ സ്വദേശിയും സോഫ്റ്റ്‍വെയർ എൻജിനീയറും യുട്യൂബ് വ്ളോഗറുമായ ഷാൻ ജിയോയാണ് ആൻ മരിയയുടെ ഭർത്താവ്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.

ആദ്യ വിവാഹത്തിൽ സംഭവിച്ച തകർച്ചകൾ

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഫുഡ് ബ്ലോഗറും വീഡിയോ ക്രിയേറ്ററും കൂടിയാണ് ഷാൻ. ആദ്യ വിവാഹത്തിൽ സംഭവിച്ച തകർച്ചകളെ കുറിച്ച് ആൻ‌ മരിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'ജീവിതത്തിലെ ഒരു ഘട്ടത്തിൽ ഒറ്റയ്ക്ക് ആയവരാണ് ഞങ്ങൾ. വിവാഹം കഴിക്കണം എന്ന ആലോചന ഒന്നും ഉണ്ടായിരുന്നില്ല.''പരിചയപ്പെട്ട് കുറച്ച് നാൾ കഴിയുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. നല്ല സുഹൃത്തുക്കൾക്ക് നല്ല ഭാര്യാ ഭർത്താക്കന്മാരാകാനും കഴിയും എന്ന് കൂട്ടുകാർ പറഞ്ഞതോടെയാണ് പിന്നീടുള്ള യാത്ര ഒരുമിച്ച് ആവാം എന്ന് തീരുമാനിച്ചത്.'

രണ്ടാം വിവാഹം

'ഡി ഫാം പഠിച്ച് ഉത്തർ പ്രദേശിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു എന്റെ ആദ്യ വിവാഹം. പിന്നീട് ജോലി ഉപേക്ഷിച്ചു. മോൾക്ക് നാല് വയസ് പ്രായം ഉള്ളപ്പോഴാണ് ഞാനും ഭർത്താവും തമ്മിൽ പിരിയുന്നത്. ഒപിന്നീട് കരിയർ സെറ്റ് ചെയ്യണം എന്ന് തോന്നിയപ്പോൾ മേക്കപ്പ് പഠിക്കാൻ തീരുമാനിച്ചു. കുടുംബ സുഹൃത്ത് ആയ ഇടവേള ബാബുവും സീരിയൽ താരം നവീൻ അറയ്ക്കലും വഴിയാണ് അഭിനയിക്കാനുള്ള അവസരം വരുന്നത്. മമ്മിയ്ക്ക് എപ്പോഴും ടെൻഷൻ എന്നെ കുറിച്ച് ആലോചിച്ചിട്ട് ആയിരുന്നു. എനിക്കൊരു കൂട്ട് വേണം എന്ന് ആഗ്രഹിച്ചതും മമ്മിയാണ്. ഞാൻ ഒറ്റ മകളാണ്. ഡിവോഴ്‌സിന് ശേഷം മമ്മിയ്‌ക്കൊപ്പമാണ് താമസിച്ചത്.'

കുടുംബം

'രണ്ട് തവണ സ്‌ട്രോക്ക് വന്നപ്പോഴും ഡോക്ടർക്ക് മമ്മി നൽകിയ മറുപടി എന്റെ വിവാഹം നടക്കുന്നില്ല എന്നതാണ്. മകൾ നിയയും മമ്മിയ്ക്ക് ഒരു വിവാഹം ചെയ്തു കൂടെ എന്ന് ചോദിച്ച് തുടങ്ങി. കൂട്ടുകാർക്ക് ഒക്കെ പപ്പയുണ്ട്, എനിക്കും പപ്പയെ വേണം എന്നായിരുന്നു അവളുടെ ആഗ്രഹം. ഒരു സുഹൃത്ത് വഴിയാണ് ഷാനിനെ പരിചയപ്പെടുന്നത്. പിന്നീട് ഫേസ്ബുക്ക് ചാറ്റിൽ ഒരു ലിങ്ക് അയച്ചു തന്നു. അപ്പോഴാണ് വൻ പാചക വിദഗ്ദനാണ് എന്ന് മനസിലായത്' ആൻ മരിയ പറയുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X