'എന്റെ ഏറെ നാളായിട്ടുള്ള ആ​ഗ്രഹമായിരുന്നു..., എനിക്ക് കല്യാണം കഴിക്കണം'; പുത്തൻ വിശേഷങ്ങളുമായി അൻഷിത അക്ബർഷ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരങ്ങളിൽ ഒരാളാണ് അൻഷിത അക്ബർഷാ. കൂടെവിടെ എന്ന പരമ്പരയിൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അൻ‌ഷിത കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായത്. കൂടെവിടെ കൂടാതെ ചെല്ലമ്മ എന്ന തമിഴ് സീരിയലിലും അൻഷിത അഭിനയിക്കുന്നുണ്ട്.

ടൈറ്റിൽ റോളിലും അൻഷിത തന്നെയാണ് അഭിനയിക്കുന്നത്. തമിഴ് സീരിയൽ രം​ഗത്ത് പ്രശസ്തനായ നടൻ അർണവാണ് ചെല്ലമ്മയിൽ അൻഷിതയുടെ നായകൻ. കൂടെവിടെയിൽ ബിബിനാണ് അൻഷിതയുടെ നായകൻ.

കൂടെവിടെയ്ക്ക് മുമ്പ് കബനി അടക്കമുള്ള സീരിയലുകളിലും അൻഷിത അഭിനയിച്ചിരുന്നു. അടുത്തിടെ ചില വിവാ​ദങ്ങളിലും താരം കുടുങ്ങിയിരുന്നു. ചെല്ലമ്മ സീരിയൽ നായകൻ അർണവുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു വിവാദം. ഇത്തരം പ്രശ്നങ്ങളും ഷൂട്ടിങ് തിരക്കുകളും എല്ലാം കൊണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി അൻഷിത തന്റെ യുട്യൂബ് ചാനലിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

Anshitha Akbarsha

സീരിയലിലൂടെ അല്ലാതെ അൻഷിത തന്റെ ആരാധകരുമായി സംവദിക്കാൻ ഉപയോ​ഗിച്ചിരുന്നത് യുട്യൂബ് ചാനലായിരുന്നു. ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയും തന്റെ വീട്ടുവിശേഷങ്ങളും മറ്റുമെല്ലാം യുട്യൂബ് ചാനൽ വഴി താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അൻഷിതയുടെ യുട്യൂബ് ചാനൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു.

അൻഷിത എന്തുകൊണ്ടാണ് യുട്യൂബ് ചാനൽ വഴി വീഡിയോകൾ അപ്ലോഡ് ചെയ്യാത്തതെന്ന് ആരാധകർ കമന്റിലൂടെ ചോദിക്കാറുമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായി കുറച്ച് ദിവസം മുമ്പ് അൻഷിത യുട്യൂബ് ചാനലിൽ തിരിച്ചെത്തി.

തന്റെ ഇരുപത്തിയാറാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തിരിച്ച് വരവ് താരം അറിയിച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. എന്റെ ഏറെ നാളായിട്ടുള്ള ആ​ഗ്രഹമായിരുന്നു എന്ന് തലക്കെട്ട് നൽകി ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ് അൻഷിത പങ്കുവെച്ചത്.

ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടായിരുന്നു അത്. സ്ഥിരമായി താരത്തിന് വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് കൊടുക്കാറുള്ള ഇവാൻഷി ബൊട്ടീക്കാണ് ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിനായി അൻഷിതയ്ക്ക് വസ്ത്രം ഡിസൈൻ ചെയ്ത് കൊടുത്തത്. റോസ് നിറത്തിലുള്ള ലെഹങ്കയായിരുന്നു താരം ധരിച്ചിരുന്നത്. ലെഹങ്കയണിച്ച് മേക്കപ്പ് ഇട്ട് ഒരുങ്ങിക്കൊണ്ടിരുന്നപ്പോൾ തനിക്ക് കല്യാണം കഴിക്കാൻ തോന്നുന്നുവെന്ന് അൻഷിത പറയുന്നുണ്ടായിരുന്നു.

Anshitha Akbarsha

ഒപ്പം തന്നെ സമയം ആകുമ്പോൾ കല്യാണം കഴിക്കാമെന്നും താരം കൂട്ടിച്ചേർത്തു. അൻഷിതയ്ക്കൊപ്പം ഇവാൻഷി ബൊട്ടീക്കിന്റെ ഉടമയുടെ മകളും ഫോട്ടോഷൂട്ടിനുണ്ടായിരുന്നു. സീരിയൽ താരവും അൻഷിതയുടെ സുഹൃത്തുമായ മാൻവിയും ഈ ഫോട്ടോഷൂട്ടിന്റെ ഭാ​ഗമാകേണ്ടതായിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്ക് കാരണം മാൻവിക്ക് എത്താൻ സാധിച്ചില്ല.

ഒന്നര വർഷത്തിന് ശേഷമാണ് താൻ ഇത്ര മനോഹരമായൊരു ഫോട്ടോഷൂട്ട് ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ സന്തോഷവതിയാണെന്നും അൻഷി​ത പറഞ്ഞു. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. എല്ലാവരും ഒരേ സ്വരത്തിൽ ഫോട്ടോഷൂട്ട് ​ഗംഭീരമായിരുന്നുവെന്നാണ് കുറിച്ചത്.

എല്ലാ വശത്ത് നിന്നും ആളുകൾ ആക്രമിക്കാൻ തുടങ്ങിയതോടെ ആത്മഹത്യ ചെയ്താലോ എന്ന ചിന്തയിലേക്ക് വരെ താൻ എത്തിയെന്നും അവസാനം അതിന് തുനിഞ്ഞുവെന്നും ആ സമയത്ത് വന്ന ഒരു ഫോൺ കോൾ കാരണമാണ് താൻ ഇന്നും ജീവനോടെ ഇരിക്കുന്നതെന്നും അൻഷിത അടുത്തിടെ താൻ കഴിഞ്ഞ കുറച്ച് നാളുകളിൽ അനുഭവിച്ച വേദന പങ്കുവെച്ച് പറഞ്ഞത് വൈറലായിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X