'ഞാനും പ്രണയത്തിലാണ്', പ്രണയദിനം ഒരുമിച്ച് ആഘോഷിച്ച് അൻഷിതയും ബിബിനും, വൈറലായി വീഡിയോ!

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും റിഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യുട്യൂബിൽ പങ്കുവയ്ക്കാറുണ്ട്.

മനോഹരമായ ക്യാപംസ് പ്രണയവും അതിൻറെ വളർച്ചയും പറയുന്ന പരമ്പര വളരെ പെട്ടന്നായിരുന്നു മലയാളികൾ സ്വീകരിച്ചത്. റിഷി, സൂര്യ എന്നിവരെ ഒന്നിച്ച് 'ഋഷിയ' എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. കബനി എന്ന പരമ്പരയിലൂടെയാണ് അൻഷിത ശ്രദ്ധിക്കപ്പെടുന്നത്. സീത എന്ന പരമ്പരയിലൂടെ ശ്രദ്ധക്കപ്പെട്ട നടനാണ് ബിബിൻ ജോസ്. സ്വാസിക നായികയായ പരമ്പരയിൽ രാമൻ എന്ന കഥാപാത്രത്തെയാണ് ബിബിൻ അവതരിപ്പിച്ചത്.

അൻഷിതയ്ക്കൊപ്പം ബിബിന്റെ പ്രണയദിനം

യുട്യൂബ് ചാനലുമായി സജീവമായ അൻഷിത പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. റീൽ നായകൻ ബിബിൻ ജോസിനൊപ്പമായിരുന്നു അൻഷിതയുടെ ഇത്തവണത്തെ പ്രണയ​ദിനം ആഘോഷം. താൻ യുട്യൂബ് ചാനൽ ആരംഭിച്ച അന്ന് മുതൽ ഏറ്റവും കൂടുതൽ ആരാധകർ ആവശ്യപ്പെട്ടത് നടൻ ബിബിൻ ജോസിനെ അതിഥിയായി കൊണ്ടുവരണമെന്നായിരുന്നുവെന്നും ഇതുവരെ അതിനുള്ള സന്ദർഭം ഒത്തുവന്നിരുന്നില്ലെന്നും ഇപ്പോഴാണ് അത്തരത്തിൽ ഒരു സാ​ഹചര്യമുണ്ടായതെന്നും അൻഷിത നവീഡിയോ തുടങ്ങുമ്പോൾ തന്നെ പറയുന്നുണ്ട്. ഇത്തവണത്തെ പ്രണയദിനം റിഷി സാറിനൊപ്പം സൂര്യ കൈമൾ ആഘോഷിക്കുമെന്നത് താൻ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നുവെന്നും അൻഷിത വീഡിയോയിൽ പറയുന്നുണ്ട്.

ആരാധകരുടെ ആ​ഗ്രഹമായിരുന്നു

മനോഹരമായ കാന്റിൽ ലൈറ്റ് ഡിന്നറും കേക്കും എല്ലാം ബിബിന് വേണ്ടി ഒരുക്കിയ പാർട്ടിയിൽ അൻഷിത ഒരുക്കിയിരുന്നു. തുടക്കം മുതൽ അൻഷിത ചാനലിലേക്ക് ക്ഷണിക്കുന്നുണ്ടായിരുന്നുവെന്നും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാൻ മടിയുള്ള വ്യക്തിയായതിനാലാണ് ഇരുവരെ വരാതിരുന്നതെന്നും ബിബിൻ ജോസ് വ്യക്തമാക്കി. അൻഷിതയെ സൂര്യ കൈമൾ എന്ന കഥാപാത്രമാകാൻ കൂടെവിടെ ടീം കണ്ടെത്തിയ കഥയും ബിബിൻ വെളിപ്പെടുത്തി. 'തൊടുപുഴ ഭാ​ഗത്ത് നിന്നുള്ള ഒരു കുട്ടി അവസാന ഘട്ടത്തിലേക്ക് വരെ എത്തിയിരുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങുന്നതിന് തലേദിവസം വിളിച്ച് ആ കുട്ടി വരാൻ സാധിക്കില്ലെന്ന് അറിയിച്ചു. അപ്പോഴാണ് സുഹൃത്ത് വഴി അൻഷിതയുടെ ഫോട്ടോ കൂടെവിടെ ടീമിന്റെ കൈയ്യിൽ എത്തുന്നത്. അൻഷിതയുടെ പോർട്ട്ഫോളിയോ ചിത്രങ്ങൾക്കിടയിൽ സെറ്റ് സാരി ചുറ്റി മലയാള തനിമയിൽ നിൽക്കുന്ന ഫോട്ടോയുണ്ടായിരുന്നു. ആ ഒറ്റ ചിത്രമാണ് അൻഷിത സൂര്യയായാൽ മതിയെന്ന് കൂടെവിടെ ടീം തീരുമാനിക്കാനുള്ള കാരണം' ബിബിൻ പറഞ്ഞു.

Recommended Video

മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്
ഞാനും പ്രണയത്തിലാണ്

ശേഷം അൻഷിതയോട് പ്രണയമുണ്ടോ എന്ന് ബിബിൻ ചോദിച്ചപ്പോൾ താൻ ഒരാളെ അ​ഗാധമായി പ്രണയിക്കുന്നുണ്ട് എന്നാണ് അൻഷിത പറഞ്ഞത്. 'കുട്ടിക്കാലത്ത് നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ അപ്പോഴുള്ള ചില തോന്നലുകൾ മാത്രമായിരുന്നു. ഇപ്പോൾ ഞാൻ ഒരാളെ പ്രണയിക്കുന്നുണ്ട്. എന്നെക്കാൾ ഞാൻ സ്നേഹിക്കുന്നത് അയാളെയാണ്. പക്ഷെ അദ്ദേഹത്തോട് ഞാൻ‌ ഒരിക്കലും അത് പറയില്ല. പറഞ്ഞാൽ എന്നോട് തിരിച്ച് ഇഷ്ടമാണ് എന്ന് പറഞ്ഞേക്കും പിന്നെ ഞാൻ അയാളെ വിവാഹം ചെയ്യേണ്ടി വരും അത് വേണ്ട' അൻഷിത കൂട്ടിച്ചേർത്തു. താൻ പഠിക്കാൻ‌ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടിയാണെന്നും. പഠിച്ച് പത്രോസാകില്ലെന്ന് നേരത്തെ താൻ മനസിലാക്കിയിരുന്നുവെന്നും അഭിനയത്തിലേക്ക് എത്തിയിരുന്നില്ലെങ്കിൽ താൻ ബ്യൂട്ടിപാർലർ പോലുള്ള മേഖലകളിലേക്ക് പോകുമായിരുന്നുവെന്നും അൻഷിത കൂട്ടിച്ചേർത്തു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X