For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയുടെ അസുഖത്തിന് തന്നെ കാരണം ഞാനാണ്, മൂക്കിൽ പല്ല് വന്നിട്ടാണോ വിവാഹമെന്ന് ചോദിക്കും'; അനു ജോസഫ്

  |

  സീരിയലിലൂടെയും സിനിമയിലൂടെയും പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു ജോസഫ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം സ്വന്തമായി തുടങ്ങിയ യgട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന, കാമ്പുള്ള ക്യാരക്ടർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അനു ജോസഫ് തന്റെ പേരിനൊപ്പം വ്ലോഗർ എന്ന വിശേഷണം കൂടി കൂട്ടിച്ചേർത്തത് അടുത്തിടെയാണ്. 2003 ലാണ് അഭിനയലോകത്ത് അനു അരങ്ങേറ്റം കുറിച്ചത്.

  Serial actress Anu Joseph, Serial actress Anu Joseph news, actress Anu Joseph, സീരിയൽ നടി അനു ജോസഫ്, സീരിയൽ നടി അനു ജോസഫ് വാർത്ത, നടി അനു ജോസഫ്

  അഭിനയിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതലുണ്ടായിരുന്നെങ്കിലും വളരെ ചെറുപ്പത്തിൽ ഇൻഡസ്ട്രിയിൽ വന്നതുകൊണ്ട് ഈ മേഖല തന്നെയാണോ പ്രഫഷൻ എന്ന കാര്യത്തിനെക്കുറിച്ചൊന്നും അനുവിന് ധാരണയുണ്ടായിരുന്നില്ല. വർഷങ്ങൾ മുന്നോട്ട് പോയപ്പോൾ മറ്റൊരു മേഖലയെക്കുറിച്ചും ചിന്തിക്കാതെ കരിയർ ഇത് തന്നെയാണെന്ന് അനു ഉറപ്പിച്ചു. ഇപ്പോൾ ഇൻഡസ്ട്രിയെപ്പറ്റിയും കരിയറിനെപ്പറ്റിയും അതിനോട് സ്വീകരിക്കേണ്ട സമീപനങ്ങളെപ്പറ്റിയും നന്നായി മനസിലാക്കിയ ശേഷമാണ് അനു തിളങ്ങുന്നത്.

  Serial actress Anu Joseph, Serial actress Anu Joseph news, actress Anu Joseph, സീരിയൽ നടി അനു ജോസഫ്, സീരിയൽ നടി അനു ജോസഫ് വാർത്ത, നടി അനു ജോസഫ്

  അനുവിന്റെ യുട്യൂബ് ചാനലിൽ ബ്യൂട്ടിടിപ്സ്, പാചകം എന്നിവയെക്കുറിച്ചുള്ള കണ്ടന്റുകളാണ് കൂടുതൽ ചെയ്യുന്നത്. അതുകണ്ടിട്ട് പ്രേക്ഷകർ ഫീഡ്ബാക്കുകൾ നൽകുന്നതിൽ സന്തോഷവതിയാണ് അനു. പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നതിനേക്കാളോ സീരിയലിൽ അഭിനയിക്കുന്നതിനേക്കാളോ കൂടുതൽ ആളുകളുമായി അടുക്കാനും താനെന്താണെന്ന് അവർക്കറിയാനും തനിക്കിങ്ങനെയുള്ള കുറച്ച് കാര്യങ്ങൾ അവരുമായി പങ്കുവയ്ക്കാനും ഒരു സ്പേസ് കിട്ടിയതും അവരുടെ സ്നേഹം ഒരുപാടടുത്തു നിന്നെന്ന പോലെ അനുഭവിച്ചറിയാൻ കഴിഞ്ഞതും വ്ലോഗിങ്ങിലൂടെയാണെന്നാണ് അനു പറഞ്ഞിട്ടുണ്ട്.

  '​ഗ​ണേഷ് കുമാർ അഭിനയിക്കുന്നതിനാൽ നടി പിന്മാറി, വർണ്ണപകിട്ട് ഹിറ്റായെങ്കിലും നിർമാതാവിന് കടം കേറി'; അറിയാക്കഥ

  അടുത്തിടെ ഫ്ലവേഴ്സിലെ ഒരു കോടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരം താനിപ്പോഴും വിവാഹിതയാകാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. 'പ്രണയമൊക്കെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. ചില സാഹചര്യങ്ങൾ കൊണ്ട് പിരി‍ഞ്ഞതാണ്. പിരിയാൻ വേണ്ടിയല്ലല്ലോ പ്രണയിക്കുന്നത്. ഒന്നിനെ കുറിച്ചും പ്ലാനിങ്ങില്ല. നടക്കുമ്പോൾ നടക്കട്ടെ എന്ന് ചിന്തിക്കും. ഞാൻ പ്ലാൻ ചെയ്തത് നടക്കാറില്ല. വീട്ടിൽ നിന്നും നല്ല പ്രഷറുണ്ട്. അമ്മയുടെ ഏറ്റവും വലിയ ടെൻഷനും ഞാനാണ്. ഒരിക്കൽ അമ്മയ്ക്ക് അറ്റാക്ക് വന്നിരുന്നു. അതിന് ശേഷം അമ്മ ചോദിച്ചിരുന്നു എന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിനക്ക് വിവാഹം കഴിച്ചൂടെ എന്ന്. സമയത്ത് നടക്കുമെന്ന് പറയുമ്പോൾ മൂക്കിൽ പല്ല് വന്നിട്ടാണോ എന്ന് ചോദിക്കും' അനു ജോസഫ് പറയുന്നു.

  'സത്യനും ഞാനും മാറിയിട്ടില്ല ലാലാണ് മറിയത്... അദ്ദേഹത്തിനാണ് കണക്ക് പിഴച്ചത്'; മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ!

  Read more about: anu joseph
  English summary
  Serial actress Anu Joseph open up about her marriage plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X