'അസുഖത്തെ കുറിച്ച് അറിയില്ലായിരുന്നു, തളർന്ന് കിടക്കുമ്പോൾ ‍വലിച്ച് താഴെയിട്ടു'; സഹോദരിയെ കുറിച്ച് അനു ജോസഫ്!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനു ജോസഫ്. അനു എന്ന പേരിനേക്കാളും സത്യഭാമ എന്ന പേരിലൂടെയാണ് മലയാളികളുടെ സ്വന്തം താരമായി അനു മാറിയത്. കൈരളി ടിവിയിലെ കാര്യം നിസാരം എന്ന പരിപാടിയിൽ അനു ജോസഫ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു സത്യഭാമ എന്നത്. നടൻ അനീഷ് രവിയായിരുന്നു കാര്യം നിസാരത്തിൽ അനു ജോസഫിനൊപ്പം അഭിനയിച്ചത്. വളരെ അധികം എപ്പിസോഡുകൾ കാര്യം നിസാരത്തിന്റേതായി സംപ്രേഷണം ചെയ്തിരുന്നു. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുണ്ടെങ്കിലും അനുവിനെ മലയാളികൾ ഇന്നും സത്യഭാമയായിട്ടാണ് കാണുന്നത്.

ഓവർ ആക്ടിങ് ഒന്നും ഇല്ലാതെ അനു മലയാളികളുടെ സ്വീകരണ മുറിയിലെ താരം ആയിട്ട് പതിനഞ്ച് വർഷങ്ങളിൽ അധികമായി. രൂപത്തിലും ഭാവത്തിലും യാതൊരു മാറ്റവും വരാത്ത നടിമാരിൽ ഒരാൾ കൂടിയാണ് അനു ജോസഫ്. എന്താണ് ഈ സൗന്ദര്യത്തിന പിന്നിൽ അല്ലെങ്കിൽ എങ്ങിനെയാണ് തടി വെയ്ക്കാതെ ഈ ബോഡി മെയ്ന്റയിൻ ചെയ്തു പോകുന്നത് എന്ന് പലരും അനുവിനോട് ചോദിച്ചിട്ടുണ്ട്. നടി എന്നതിലുപരി അനു ഇപ്പോൾ ഒരു യുട്യൂബ് വ്ലോ​ഗർ കൂടിയാണ്.

കുടുംബത്തെ പരിചയപ്പെടുത്തി അനു

കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അനു തന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നുണ്ട്. ഞാൻ രണ്ട് മാസം കൂടുമ്പോഴൊക്കെയാണ് വീട്ടിലേക്ക് വരുന്നത്. കാസർ​ഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിലാണ് താമസം. വളരെ കുറച്ച് സമയം മാത്രമെ വീട്ടിൽ ചെലവഴിക്കാൻ ലഭിക്കാറുള്ളൂ. ഒരുപാട് പേർ ആവശ്യപ്പെട്ടതിനാൽ ഞാൻ എന്റെ വീടും വീട്ടുകാരെയും പരിചയപ്പെടുത്താൻ പോവുകയാണ്. ഒരു അത്യാവശ്യഘട്ടത്തിൽ വലിയ മോടിയൊന്നുമില്ലാതെ പപ്പ കൈയ്യിലുള്ള സമ്പാദ്യമെല്ലാം കൂട്ടിവെച്ച് പണിതതാണ് ഞങ്ങൾ താമസിക്കുന്ന വീട്. എനിക്ക് ഒരു സഹോദരിയുണ്ട് എന്നത് ഞാൻ മുമ്പ് പ‌റഞ്ഞിട്ടുള്ളതാണ്. അവൾ ജനിച്ചപ്പോൾ മുതൽ ശാരീരികമായി ബുദ്ധമുട്ടുകൾ അനുഭവിക്കുന്ന കുട്ടിയാണ്. പണ്ട് അവളുടെ അസുഖത്തെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. അവൾ തലയ്ക്ക് കീഴ്പ്പോട്ട് ചലനമില്ലാതെയാണ് കിടക്കുന്നത്.

സഹോദരിയെ കുറിച്ച്

ചെറുതായിരിക്കുമ്പോൾ അവൾ എപ്പോഴും കിടക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് കളിക്കാൻ വരാത്തതിന്റെ പേരിൽ അവളെ ഉപദ്രവിക്കുകയും കട്ടിലിൽ നിന്ന് വലിച്ച് താഴെയിടുകയും എല്ലാം ചെയ്യുമായിരുന്നു. അങ്ങനെ എന്റെ ഉപദ്രവം കൂടിയപ്പോൾ വർഷങ്ങളോളം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്. പിന്നീട് എനിക്ക് തിരിച്ചറിവ് വന്ന് തുടങ്ങിയപ്പോഴാണ് ഈ വീട് വെച്ച് അവളും ഞങ്ങളുമെല്ലാം ഈ വീട്ടിലേക്ക് മാറിയത്. ഇന്ന് അവൾ എന്റെ മുത്താണ്. ചെറുപ്പം മുതൽ നൃത്തം പഠിച്ചിരുന്നു. മൂന്ന് തവണ കലാതിലകമായിരുന്നു. ശേഷമാണ് കലാഭവനിൽ ചേർന്നതും അഭിനയിക്കാൻ തുടങ്ങിയതും. ഞാൻ ലൈംലൈറ്റിൽ എത്തിയശേഷമാണ് വീട്ടിൽ കുറച്ച് സൗകര്യങ്ങൾ വർധിപ്പിച്ചത്. സൗകര്യം കുറവാണെങ്കിലും ഇവിടെ കിടക്കുന്ന സന്തോഷം മറ്റൊരിടത്ത് നിന്നും ലഭിക്കാറില്ല അനു ജോസഫ് പറയുന്നു.

Recommended Video

Dhanya Mary Varghese talks about Bigg Boss Malayalam Season 4
അഭിനയം തുടങ്ങിയപ്പോൾ

പഴയകാല ചിത്രങ്ങളും നൃത്തത്തിനും മറ്റുമായി ലഭിച്ച അം​ഗീകാരങ്ങളെ കുറിച്ചും അനു പ്രേക്ഷകരോട് സംസാരിച്ചു. അനു ജോസഫിൽ ആളുകൾ ഏറെ സ്നേഹിച്ചിരുന്നത് ഇടതൂർന്ന നീണ്ട മുടിയായിരുന്നു. അടുത്തിടെ മുടി മുറിച്ച് താരം കാൻസർ രോ​ഗികൾക്ക് സംഭാവന ചെയ്തിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനു ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. ഇതെന്റെ മണ്ണ്... ഇതെന്റെ താളം എന്ന ആൽബത്തിന് വേണ്ടിയാണ് അനു ആദ്യമായി മേക്കപ്പണിഞ്ഞത്. നിരവധി അവാർഡുകൾ ആണ് ആൽബത്തിന് ലഭിച്ചത്.

Read more about: anu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X