For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചിലരൊക്കെ പറ്റിച്ച് കൊണ്ടുപോയ കാശുകൂടി ഉൾപ്പെടുത്തിയാണ് മൂന്ന് കോടിയുടെ വീടെന്ന് പറഞ്ഞത്'; അനു ജോസഫ്

  |

  നടി ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ എല്ലാം ശ്രദ്ധിക്കപ്പെട്ട അനു ജോസഫ് ഇപ്പോള്‍ ‌വ്ലോ​ഗർ എന്ന നിലയിലാണ് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ കുടുംബ വിശേഷങ്ങള്‍ക്ക് ഒപ്പം സഹതാരങ്ങളുടേയും സുഹൃത്തുക്കളുടേയും വിശേഷങ്ങളും യൂട്യുബ് ചാനലിലൂടെ അനു ജോസഫ് പങ്കുവെയ്ക്കാറുണ്ട്.

  അടുത്തിടെ താരത്തിന്റെ പുത്തൻ വീട്ടുവിശേഷം വൈറലായിരുന്നു. മൂന്ന് കോടി രൂപയുടെ അഡാർ വീടാണ് അനു പണിയുന്നത്. കോടികൾ ചിലവഴിച്ച് ഒരുക്കുന്ന വീടിന് നിരവധി പ്രത്യേകതകളുമുണ്ട്.

  Also Read: 'കല്യാണം വേണ്ടായിരുന്നുവെന്ന് തോന്നി, ഇന്ന് കാശുണ്ടെങ്കിൽ നാളെ ഉണ്ടാവില്ല'; വിവാഹത്തെ കുറിച്ച് നിഖിലും രമ്യയും

  അനുവിന്റെ വീട് 5500 സ്ക്വയർ ഫീറ്റാണ്. 'ഒരു ചാനൽ ഷോയിൽ പങ്കെടുക്കവെയാണ് ഞാൻ എന്റെ വീടിന്റെ വിശേഷങ്ങൾ ആദ്യം തുറന്ന് പറഞ്ഞത്. പുറത്ത് നിന്നും കാണുമ്പോൾ തന്നെ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.'

  'അയ്യായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റിൽ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്. ഓഫീസ് പർപ്പസിനും ഉപയോഗിക്കാനാകും. ഷൂട്ടിങ് പർപ്പസിനുമൊക്കെ വീട്ടില്‍ സ്ഥലമുണ്ടാകുമെന്നും' വീഡിയോയില്‍ താരം പറഞ്ഞി​രുന്നു.

  പുതിയ സ്ഥലം വാങ്ങിയാണ് താരം വീട് പണിയുന്നത്. പണി എല്ലാം തീർത്തിട്ട് പൂർണ്ണമായും കാണിക്കുമെന്നും രാവിലെ എണീക്കുമ്പോൾ തന്നെ വലിയ പോസിറ്റിവിറ്റി ലഭിക്കുന്ന രീതിയിലാണ് വീട് സെറ്റ് ചെയ്‍രിക്കുന്നതെന്നും നേരത്തെ പങ്കുവെച്ച വീഡിയോയിൽ അനു പറഞ്ഞിരുന്നു.

  അതേസമയം മൂന്ന് കോടിയുടെ വീട് പണിയാൻ തുടങ്ങിയപ്പോൾ മുതൽ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അനു ജോസഫ്.

  ബി​ഗ് ബോസ് മലയാളത്തിലൂടെ പ്രശസ്തരായ കപ്പിളായ ഫിറോസിനേയും സജിനയേയും കാണാൻ പോയപ്പോഴാണ് വീട് പണി തുടങ്ങിയപ്പോൾ മുതൽ തനിക്ക് വന്നിട്ടുള്ള നഷ്ടങ്ങളെ കുറിച്ച് അനു ജോസഫ് മനസ് തുറന്നത്.

  സ്ഥലം വാങ്ങിയതും പല പേരും പറഞ്ഞ് പണിക്കാരിൽ ചിലർ പറ്റിച്ചുകൊണ്ടുപോയ കാശടക്കം ഉൾപ്പെടുത്തിയാണ് മൂന്ന് കോടിയുടെ വീടെന്ന് പറഞ്ഞത് എന്നാണ് അനു ജോസഫ് ഫിറോസും സജ്നയുമായി സംസാരിക്കവെ പറഞ്ഞത്. 'ഞാൻ വീടുവെക്കുന്ന ഒരാളാണ്. അതുകൊണ്ട് ആ വിഷമം എനിക്ക് മനസിലാകും.'

  Also Read: ആ അപമാനം എന്നും മനസ്സിൽ നിലനിൽക്കും; ഫാമിലി വ്ലോ​ഗർമാർ ചെയ്യുന്ന തെറ്റ്; പരോക്ഷ പ്രതികരണവുമായി അശ്വതി

  'വീടിന്റെ ഔട്ടർ ചെയ്ത് കഴിഞ്ഞപ്പോൾ ഒരുമാതിരി പ്രശ്നമൊക്കെ തീർന്നുവെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷെ പിന്നീടങ്ങോട്ട് പ്ലബ്ലിങ്, വയറിങ് ചെയ്യുന്നവർ തമ്മിലുള്ള തർക്കമൊക്കെയാണ് നടന്നത്. അവർ തമ്മിൽ കുറ്റപ്പെടുത്തിയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്.'

  'ചില പണികളൊന്നും അതുകൊണ്ട് പൂർത്തിയാകുന്നില്ല. നമ്മൾ വർഷാ വർഷം വീടുവെക്കുന്നവരല്ലല്ലോ. എന്റെ വീടിനും കോൺട്രാക്ടറല്ല ചെയ്തത്. എന്റെ വീടിന്റെ സ്ട്രക്ചർ സുനിൽ എന്നൊരാൾ ചെയ്ത് തന്നു. ഞാനും വീട് പണിത് പറ്റിക്കപ്പെടുന്നുണ്ട്. ഗ്ലാസാണ് എന്റെ വീട്ടിൽ ഏറെയും ചെയ്തിരിക്കുന്നത്.'

  'ഞാൻ‌ നേരത്തെ അധികം ആരോടും ദേഷ്യപ്പെടാറുണ്ടായിരുന്നില്ല. എന്നാൽ വീട് പണി തുടങ്ങിയ ശേഷം എനിക്ക് പലരോടും ദേഷ്യപ്പെടേണ്ട അവസ്ഥയാണ്. ഇലക്ട്രിക്ക് വർക്ക് പകുതിയായപ്പോഴക്കും ഒരുപാട് പണം ചിലവായി. അതോടെ എനിക്ക് സംശയമായി എങ്ങ‌നെയാണ് ഇത്രയും പണം ചിലവാകുന്നതെന്ന്.'

  'ഇലക്ട്രിക്ക് വർക്കുകൾ ചെയ്യുന്നയാൾ‌ എൺപതിനായിരം രൂപയ്ക്ക് സാധനങ്ങൾ വാങ്ങി. അതേ സാധനങ്ങൾ എനിക്ക് പരിചയമുള്ള ഒരു കടയിൽ ചോദിച്ചപ്പോൾ വില 250000രൂപ മാത്രമെ വരുന്നുള്ളു. അപ്പോൾ മുതൽ പറ്റിക്കപ്പെടുകയാണ് മനസിലായി.'

  'മൂന്ന് കോടിയുടെ വീടാണെന്ന് ഞാൻ പറഞ്ഞത് ഇവരെല്ലാം പറ്റിച്ചെടുത്ത തുക കൂടി കൂട്ടിയാണ്. വീട് വെക്കാൻ ഭൂമി വാങ്ങിയപ്പോഴും നല്ല പണം ചിലവായിരുന്നു. പണിക്കാർ പറയുന്നത് നമ്മൾ അങ്ങ് വിശ്വസിക്കുകയാണ്. നമുക്ക് ഇത് ചെയ്ത് മുൻ പരിചയമില്ല.'

  'ഒരു മനുഷ്യന്റെ സ്വപ്നവും പ്രതീക്ഷയുമാണ് ഒരു വീട്. അതുകൊണ്ട് ഉടമകളെ കോൺട്രാക്ടർമാർ പറ്റിക്കരുതെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്' അനു ജോസഫ് വീ‍ഡിയോയിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു.

  Read more about: anu joseph
  English summary
  Serial Actress Anu Joseph Open Up About Her Struggles On Building New Home-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X