For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സംഭവം എന്നോട് പറയാൻ പോലും ഡാഡി വിഷമിച്ചു'; വ്യാജ വീഡിയോ പ്രചരിച്ചതിനെ കുറിച്ച് അനു ജോസഫ്!

  |

  അഭിനേത്രിയാണെങ്കിലും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പ്രകാശം പരത്തുന്ന നടിയാണd കാസർകോട്ടുകാരി അനു ജോസഫ്. സീരിയലിലും സിനിമയിലും അസാധാരണ നടന വൈഭവം കാഴ്ചവെച്ച് പ്രേക്ഷക ലക്ഷങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങി കഴിഞ്ഞു അനു ജോസഫ്. കലാഭവന്റെ അകത്തളങ്ങളിൽ നൃത്തച്ചുവടുകൾവെച്ച് വളർന്ന പെൺകുട്ടി കൂടിയാണ് അനു ജോസഫ്. കഴിഞ്ഞ കുറേ വർഷങ്ങളായി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി നിറഞ്ഞാടുകയാണ് ഈ കലാകാരി.

  'പ്രവോക്കിങ്ങിലൂടെ കണ്ടൻ്റ് ക്രിയേറ്റ് ചെയ്ത് എതിരാളികളെ തൂക്കാൻ മിടുക്കി'; ഡെയ്സി ഫൈനലിലുണ്ടാകുമെന്ന് പ്രവചനം

  ആയിരം എപ്പിസാഡുകൾക്ക് മുകളിൽ സംപ്രേകഷണം ചെയ്ത കാര്യം നിസ്സാരത്തിലെ സത്യഭാമയായിട്ടാണ് പ്രേക്ഷകർ ഇപ്പോഴും അനുവിനെ കാണുന്നത്. ഇരുപതിൽ അധികം സീരിയലുകളിലും പന്ത്രണ്ടിൽ കൂടുതൽ സിനിമകളിലും അനു ജോസഫ് ഇതിനകം അഭിനയിച്ച് കഴിഞ്ഞു. കൂടാതെ നിരവധി ടെലിവിഷൻ ഷോകളിലും അനു പങ്കെടുത്തിട്ടുണ്ട്. തന്റെ ആരാധകരുമായി നേരിട്ട് സംസാരിക്കാൻ ഒരു യുട്യൂബ് ചാനലും അനു ആരംഭിച്ച് കഴിഞ്ഞു. പത്തേമാരി അടക്കമുള്ള സിനിമകളിലും അനു അഭിനയിച്ചിരുന്നു.

  കുഞ്ഞ് ജനിക്കാൻ ആഴ്ചകൾ മാത്രം, ​ഗർഭാവസ്ഥയിൽ തല മൊട്ടയടിച്ച് സഞ്ജന ​​ഗൽറാണി, ഫോട്ടോഷോപ്പാണെന്ന് ആരാധകർ!

  മമ്മൂക്കയുടെ സഹോദരി നിർമലയുടെ വേഷമായിരുന്നു പത്തേമാരിയിൽ അനുവിന്. കാര്യം നിസ്സാരം, മൂന്നു പെണ്ണുങ്ങൾ എന്നീ സീരിയലുകളാണ് അനുവിന് മിനി സ്ക്രീൻ പ്രേ‌ക്ഷകരെ സമ്പാദിച്ച് കൊടുത്തത്. സെലിബ്രിറ്റികൾക്ക് എല്ലാം സംഭവിക്കുന്നത് പോലെ തന്നെ വർഷങ്ങൾക്ക് മുമ്പ് അനുവിന്റെ പേരിലും വ്യാജമായി നിർമിച്ച ഒരു അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. ഒരു സ്ത്രീ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച വീഡിയയിൽ അനു ജോസഫാണുള്ളത് എന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്. പിന്നീട് കേസും മറ്റും നടത്തിയാണ് അനുവിന് നീതി ലഭിച്ചത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അനുഭവം നടി തുറന്ന് പറഞ്ഞത്.

  'വർഷങ്ങൾക്ക് മുമ്പാണ് എന്റെ ഫോട്ടോ വെച്ച് ഇങ്ങനൊരു അശ്ലീല വീഡിയോ വാട്സ്ആപ്പ് വഴി പ്രചരിച്ചത്. വീഡിയോ പുറത്തുവരുമ്പോൾ ഞാൻ യുഎസ്സിൽ ആയിരുന്നു. എന്നെ അടുത്തറിയാവുന്നവർ‌ക്ക് അത് ഞാനല്ലെന്ന് വീഡിയോ കണ്ടപ്പോഴെ മനസിലായി. ഉടൻ തന്നെ കേസ് കൊടുത്തു. വാട്സ് ആപ്പ് വഴി ഫോർവേഡ് ചെയ്യുന്നവർക്കെതിരെ പോലും നടപടിയുണ്ടാകുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിട്ടും കലാരം​ഗത്ത് ഉള്ളവർ തന്നെ വീ‍ഡിയോ ഫോർവേഡ് ചെയ്യുന്ന സ്ഥിതിയുണ്ടായി. അശ്ലീല വീഡിയോ എന്റെ പേരിൽ‌ പ്രചരിച്ചപ്പോൾ എന്നെക്കാൾ കൂടുതൽ ഡാഡിയും അമ്മയും വിഷമിച്ചു. അവരാണല്ലോ ആളുകളുടെ ചോദ്യം നേരിടുന്നത്. സത്യം അതല്ലെന്ന് പറഞ്ഞാലും അവർ കുത്തിനോവിച്ച് കൊണ്ടിരിക്കും. എന്റെ മാതാപിതാക്കൾ വിഷമിക്കാൻ തുടങ്ങിയപ്പോൾ ഞാനും തളർന്നു.'

  'ആ വീഡിയോയെ കുറിച്ച് പലരും തന്നോട് ചോ​ദിക്കുന്നുണ്ടെന്ന് എന്നോട് പറയാൻ പോലും ഡാഡി വിഷമിക്കുന്നത് ഞാൻ കണ്ടിരുന്നു. പിന്നീട് കേസായി ആളുകളെ കണ്ടെത്തി. ശേഷം ആ വീഡിയോ ഇട്ട വ്യക്തിയുടെ വീട്ടുകാർ സംസാരിക്കാൻ വന്നു. ഭാര്യയാണ് വന്നത്. കേസായതിനാൽ വളരെ അധികം ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞു. ജോലിയടക്കമെല്ലാം പ്രതിസന്ധിയിലാണെന്നും ഒത്ത് തീർപ്പിന് തയ്യാറാകണമെന്നും പറഞ്ഞു. ആ പെൺകുട്ടിയും ഒരു സ്ത്രീയാണ് അതുകൊണ്ടാണ് ഞാനും പിന്നെ അവസാന നിമിഷം ക്ഷമിച്ച് കൊടുത്തത്. ഇനിയും ആരെങ്കിലും ആ വീഡിയോ കുത്തിപൊക്കിയാൽ ഞാൻ‌ നോക്കി നിൽക്കില്ല' അനു ജോസഫ് പറയുന്നു.

  Recommended Video

  ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്

  അനു ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. കൃഷ്ണവേണി ടീച്ചറുടെ ഇതെന്റെ മണ്ണ് ഇതെന്റെ താളം എന്ന ആൽബത്തിനുവേണ്ടി ആദ്യമായി മേക്കപ്പണിഞ്ഞു. ഈ ആൽബത്തിന് ധാരാളം അവാർഡുകളും ലഭിച്ചു. ആദ്യ സീരിയൽ സ്‌നേഹചന്ദ്രികയാണെങ്കിലും ആദ്യം പുറത്തുവന്നത് ചിത്രലേഖയാണ്. പിന്നീടു മകൾ മരുമകൾ, പഴശ്ശിരാജാ, നൊമ്പരപ്പൂവ്, മനപ്പൊരുത്തം, മിന്നുകെട്ട്, താലോലം, മനസ്സറിയാതെ തുടങ്ങിയ സീരിയലുകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. പഴശ്ശി രാജായിലെ ആദിവാസി പെൺകുട്ടി നീലിയേയും അനു ജോസഫ് അനശ്വരമാക്കി.

  Read more about: anu joseph
  English summary
  serial actress Anu Joseph open up about the Hoax news that will never be forgotten from life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X