'സ്നേഹബന്ധത്തിൽ അപകടവും ദുഷ്പേരും കഴിഞ്ഞിരിക്കുകയാണ്, അമ്മയെ സന്തോഷിപ്പിക്കാനായില്ല'; അനുശ്രീയോട് പറഞ്ഞത്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി അനുശ്രീ. ബാലതാരമായി സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടിയ താരം മുതിര്‍ന്നപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിൽ സജീവമായിരുന്നു. കോവിഡ് കാലത്തായിരുന്നു ക്യാമറാമാന്‍ വിഷ്ണു സന്തോഷുമായുള്ള അനുശ്രീയുടെ വിവാഹം.
ഇവരുടെ വിവാഹവാര്‍ത്ത പ്രേക്ഷകരേയും സീരിയല്‍ മേഖലയിലുള്ളവരേയും ഒരുപോലെയാണ് ഞെട്ടിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.
അനുശ്രീയുടെ കുടുംബത്തിന് വിഷ്ണുവുമായുള്ള ബന്ധത്തോട് താൽപര്യമില്ലായിരുന്നു. അതിനാൽ തന്നെ അനുശ്രീ വിവാഹശേഷം വിഷ്ണുവിന്റെ കുടുംബത്തോടൊപ്പമാണ് മകൻ പിറക്കുന്നത് വരെ കഴിഞ്ഞത്. പിന്നീട് മകൻ ജനിച്ച ശേഷം വിഷ്ണുവിൽ നിന്നും അനുശ്രീ അകന്നു. ഇ
പ്പോൾ ഇരുവരും തങ്ങളുടെ വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന തീരുമാനത്തിലാണ്. മകൻ ആരവിനെ അനുശ്രീയും കുടുംബവുമാണ് സംരക്ഷിക്കുന്നത്.

ഇപ്പോൾ താൻ അമ്മയ്ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നവെന്നാണ് അനുശ്രീ പറയാറുള്ളത്. വിവാഹത്തിന് ശേഷമാണ് അനുശ്രീ മറ്റുള്ള സെലിബ്രിറ്റികളെ പോലെ തന്റെ
വിശേഷങ്ങൾ പങ്കുവെക്കാനായി യുട്യൂബ് ചാനൽ തുടങ്ങിയത്.
തന്റെ എല്ലാ വിശേഷങ്ങളും അനുശ്രീ യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരോട് പറയുന്നത്. ഏറ്റവും പുതിയ വീഡിയോയിൽ ഒരു കൺവെൻഷൻ കാണാൻ പോയതിന്റെ വിശേഷങ്ങളാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.

മകന് ചെറിയ ജലദോഷമൊക്കെ ഉണ്ടായിരുന്നതിനാൽ മകനെ കൂട്ടാതെ അമ്മയ്ക്കൊപ്പമാണ് അനുശ്രീ പോയത്. കൺവെൻഷനിലെ സ്റ്റാളുകൾ സന്ദർശിച്ചതിന്റേയും അവിടെ നിന്നും ഷോപ്പ് ചെയ്ത സാധനങ്ങളുടെ വിവരങ്ങളുമെല്ലാം അനുശ്രീ വീഡിയോയിൽ പങ്കുവെച്ചിരുന്നു.
വെയിലായതിനാൽ പൂഴിയിലൂടെ നടന്ന് തളർന്നുവെന്നും അനുശ്രീ വീഡിയോയിൽ പറയുന്നുണ്ട്. സ്റ്റാളുകൾ ആസ്വദിച്ച് നടന്ന അനുശ്രീക്ക് അരികിലേക്ക് ഒരു കൈ നോട്ടക്കാരൻ വരികയും അനുശ്രീയുടെ കഴിഞ്ഞ കാലത്തെ കുറിച്ചും ഭാവിയെ കുറിച്ചും പ്രവചിക്കുകയും ചെയ്തിരുന്നു.

കൈനോട്ടക്കാരൻ അനുശ്രീയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.... 'ഒരു സ്നേഹബന്ധത്തിൽ നിങ്ങൾക്ക് അപകടവും ദുഷ്പേരും വരെ കഴിഞ്ഞിരിക്കുകയാണ്. കലാപരമായി ഉയരും. അമ്മയുടെ വാത്സല്യ പുത്രിയാണ്. പക്ഷെ അമ്മയെ സന്തോഷിപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.'
'നിങ്ങൾക്ക് ജീവിതത്തിൽ ലവ് മാരേജാണ്. പ്രതീക്ഷിക്കാതെ നടന്ന വിവാഹമായിരുന്നു. ആളിനെ നോക്കി വിവാഹം ചെയ്തതാണ്. പണത്തിന് ആഗ്രഹിച്ചിട്ടില്ല ശരിയല്ലേ....?' എന്നാണ് അനുശ്രീയോട് കൈനോട്ടക്കാരൻ ചോദിച്ചത്.

എല്ലാം കേട്ട് തലയാട്ടി ചിരിക്കുന്ന അനുശ്രീയേയും വീഡിയോയിൽ കാണാം. ഡല്‍ഹിയില്‍ ജനിച്ച അനുശ്രീ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെയാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. അനുശ്രീയും വിഷ്ണവും തമ്മിലുള്ള വിവാഹമോചനം വാർത്തകളിൽ നിറഞ്ഞപ്പോൾ വിഷ്ണു തന്റെ ഭാഗം വ്യക്തമാക്കി എത്തിയിരുന്നു.
'മിണ്ടാതിരിക്കും തോറും ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍ എന്നെ അടിച്ചമര്‍ത്തുകയാണ്. സത്യം പറഞ്ഞാല്‍ ഞാനും അനുശ്രീയും തമ്മില്‍ വഴക്കുണ്ടായിട്ടില്ല. അനുശ്രീ ഗര്‍ഭിണിയായ ശേഷം അവളെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോകണമെന്ന ആഗ്രഹം അവളുടെ അമ്മ പ്രകടിപ്പിച്ചു.'

'അനുശ്രീയോട് ചോദിച്ചപ്പോള്‍ അവള്‍ക്കും താല്‍പര്യമാണ്. അന്ന് അവളെ വിടാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഡെലിവറി കഴിഞ്ഞതിന് ശേഷം അനുവിന്റെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്ന് രണ്ടാം ദിവസം അവളുടെ അമ്മ എന്നോട് പറഞ്ഞു. ഇനി അവിടെ നില്‍ക്കാന്‍ പറ്റില്ല അടുത്തുള്ള വീട്ടുകാര്‍ പലതും പറയുമെന്ന്. ഞാന്‍ അവളുടെ ഭര്‍ത്താവല്ലേ.'
'അതെന്താണെന്ന് എനിക്ക് മനസിലായില്ല. നൂലുകെട്ട് വരെ വീട്ടില്‍ വന്ന് കുഞ്ഞിനെ കാണരുതെന്നും അനുശ്രീയും വീട്ടുകാരും പറഞ്ഞു. പിന്നെ അനുശ്രീയെ ഫോണ്‍ വിളിച്ചപ്പോഴൊന്നും അവള്‍ എടുത്തില്ല. അനുശ്രീയുടെ വീട്ടുകാര്‍ എല്ലാം പ്ലാന്‍ഡായിരുന്നു' എന്നാണ് വിഷ്ണു അടുത്തിടെ പറഞ്ഞത്.


Click it and Unblock the Notifications