Don't Miss!
- Travel
മാറ്റങ്ങളുടെ റിപ്പബ്ലിക് ദിനം, ഇത്തവണത്തെ ആഘോഷങ്ങളും കാഴ്ചകളും ഇങ്ങനെ
- News
പദ്മ അവാർഡുകൾ പ്രഖ്യാപിക്കുന്നു;അപ്പുകുട്ടൻ പൊതുവാളിന് പദ്മശ്രീ,ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ
- Sports
IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ എന്ന പ്രകൃതി. ഓമനത്തിങ്കൾ പക്ഷി സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ സ്വന്തം താരമായി അനുശ്രീ വളർന്നത്. ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്.
ഇതിനിടയിലാണ് അനുശ്രീ വിവാഹിതയായത്. എന്റെ മാതാവ് സീരിയൽ ക്യാമറമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ സ്വന്തമാക്കിയത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് കടന്നതും.

വിഷ്ണുവിന്റെ കുടുംബം ബന്ധം അംഗീകരിച്ചിരുന്നുവെങ്കിലും അനുശ്രീയുടെ അമ്മയുടെ ഭാഗത്ത് നിന്നും അൽപ്പം എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ആ പിണക്കവും മാറി അനുശ്രീയെ അമ്മ സ്വീകരിച്ചു. പക്ഷെ ഭർത്താവ് വിഷ്ണുവുമായി അനുശ്രീ അകന്നു.
വിവാഹ ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴേക്കുമാണ് ഇരുവരും തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടാവുകയും പിരിയുകയും ചെയ്തത്. മകൻ പിറന്നശേഷമാണ് ഇരുവരും അകന്നത്.
ഒരിക്കലും പിരിയില്ലെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന ജോഡിയായിരുന്നു അനുശ്രീയും വിഷ്ണുവും. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പോലും പങ്കെടുക്കാൻ വിഷ്ണു എത്തിയിരുന്നില്ല. ആരവ് എന്നാണ് മകന് അനുശ്രീ പേരിട്ടിരിക്കുന്നത്. മകനാണ് ഇപ്പോൾ അനുശ്രീയുടെ ലോകം.
കുഞ്ഞ് പിറന്നശേഷം അഭിനയത്തിലേക്ക് തിരികെ പോയിട്ടില്ല അനുശ്രീ. നല്ല അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുവെന്നാണ് അനുശ്രീ ഒരിക്കൽ പറഞ്ഞത്. അടുത്തിടെ ആരവിന്റെ ചോറൂണും അനുശ്രീ ആഘോഷമായി നടത്തിയിരുന്നു.
ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്യാതെ നടന്നത് കൊണ്ടുതന്നെ ലീഗലായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മകന്റെ ജനനത്തോടെയാണ് യൂട്യൂബിലൂടെയും അനുശ്രീ എത്തുന്നത്. മകൻ ജനിച്ച ശേഷം ആദ്യമായി എത്തിയ പൊങ്കലാണ് കുടുംബം കഴിഞ്ഞദിവസം ആഘോഷം ആക്കിയത്.
മകന്റെ എല്ലാ കാര്യങ്ങളും മുമ്പിൽ തന്നെ നിന്ന് നടത്തുന്നുണ്ട് അനുശ്രീ. കുഞ്ഞിനെ കുളിപ്പിക്കുന്നതും മാമൂട്ടുന്നതും എല്ലാം അനു തന്നെയാണ്. ഇടയ്ക്ക് അമ്മ സഹായിക്കുന്നതും പുത്തൻ വീഡിയോയിൽ കാണാം.

കുളിപ്പിച്ചതിനുശേഷം കറുത്തപൊട്ട് കുഞ്ഞിനെ തൊടുവിക്കുന്നതിന്റെ പ്രാധാന്യവും അനു പറയുന്നുണ്ട്. കുട്ടിക്ക് ദൃഷ്ടി പറ്റാതെയിരിക്കാൻ ഇത് നല്ലതാണെന്നും അനുശ്രീ പറയുന്നുണ്ട്. ഇപ്പോഴും ഇത്തരം ആചാരങ്ങളിൽ വിശ്വസിക്കുന്നുണ്ടല്ലോ എന്നാണ് ആരാധകർ കമന്റുകൾ പങ്കിടുന്നത്. തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകളാണ് പൊങ്കലിന് നടന്നത്.
ആദ്യം ഭഗവാന് നേദ്യം വെച്ചതിനുശേഷം മകന് നൽകുന്നതും പുത്തൻ വീഡിയോയിൽ അനുശ്രീ കാണിച്ചു. ചിലർ കുഞ്ഞിനിപ്പോൾ അനുശ്രീയുടെ ഛായയാണെന്നും കമന്റുകളിൽ കുറിച്ചു.
പാവം കുട്ടിയായതുകൊണ്ടാണ് അബദ്ധങ്ങളിൽ ചെന്ന് ചാടിയതെന്നും ഇനി അങ്ങനൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും ചിലർ കമന്റുകളിൽ കുറിച്ചു. അനുശ്രീയുടെ അമ്മയും ഡിവോഴ്സിയാണ്. അനുശ്രീയെ പറഞ്ഞ് മയക്കി തന്റെ പക്കൽ നിന്നും പിരിച്ചുകൊണ്ടുപോയതാണെന്നാണ് അടുത്തിടെ വിഷ്ണു പറഞ്ഞത്.
'ചിന്തിക്കണം ചിന്തിച്ചിട്ട് വേണം കല്യാണം കഴിക്കാൻ. കാരണം നമ്മുടെ കുടുംബജീവിതം അത് ഒരിക്കലും കോമ്പ്രമൈസ് ചെയ്ത് കൊടുക്കാൻ നമ്മൾ ശ്രമിക്കത്തില്ല. പക്ഷെ കോമ്പ്രമൈസ് ചെയ്യാൻ പറ്റുന്നത് ആണെങ്കിൽ മാക്‌സിമം കോമ്പ്രമൈസ് ചെയ്യാം. എന്നാൽ നമ്മുടെ ഫാമിലി ലൈഫിന് താഴെയോ അല്ലെങ്കിൽ മോളിലോ ഒരിക്കലും പോകാതെ ഇരിക്കുക.'
'നമ്മുടെ ഫാമിലി ലൈഫ് എങ്ങനെയാണോ അതിൽ മൂവ്ഓൺ ചെയ്ത് പോവുക. അങ്ങനെയൊരു ബന്ധം കണ്ടുപിടിക്കുക. കാരണം താഴോട്ട് ആണെങ്കിൽ നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല. മോളിലോട്ട് ആണെങ്കിൽ നമുക്ക് സഹിക്കാൻ പറ്റില്ല. നമ്മുടെ ലൈഫിന്റെ ഒരു വേവ് ലെങ്ത് നോക്കിയിട്ട് അതിന് പറ്റുന്ന ഒരാളെ കണ്ടു പിടിച്ച് കല്യാണം കഴിക്കുക. അത്രയേ ഉള്ളൂ' എന്നാണ് അടുത്തിടെ അനുശ്രീ പറഞ്ഞത്.