For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ താരം അനുശ്രീ അമ്മയായി; ആണ്‍കുഞ്ഞാണെന്ന സന്തോഷവാര്‍ത്ത അറിയിച്ച് നടിയും ഭര്‍ത്താവും

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി അനുശ്രീ. ബാലതാരമായി സിനിമയിലെത്തിയ അനുശ്രീ മുതിര്‍ന്നപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയായത്. കോവിഡ് കാലത്തായിരുന്നു ക്യാമറാമാന്‍ വിഷ്ണു സന്തോഷുമായുള്ള അനുശ്രീയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

  ഇപ്പോഴിതാ താരം അമ്മയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്‍മം കൊടുത്തതായി അനുശ്രീ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.

  അനുശ്രീയുടെ വിവാഹവാര്‍ത്ത പ്രേക്ഷകരേയും സീരിയല്‍ മേഖലയിലുള്ളവരേും ഒരുപോലെ ഞെട്ടിച്ചിരുന്നു. ക്യാമറാമാനായ വിഷ്ണുവിനൊപ്പം വളരെ പെട്ടെന്നായിരുന്നു അനുശ്രീയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

  എന്നാല്‍ അനുശ്രീയുടേയും വിഷ്ണുവിന്റേയും പ്രായവ്യത്യാസത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങളില്‍ നിന്നൊന്നും ഒളിച്ചോടാന്‍ അനു തയ്യാറായിരുന്നില്ല. എല്ലാവര്‍ക്കും വ്യക്തമായിത്തന്നെ താരം മറുപടി കൊടുത്തിരുന്നു.

  99 കിലോയില്‍ നിന്നും 84 ലേക്ക്; പ്രസവശേഷം പതിനാറ് കിലോ ഭാരം കുറച്ചതെങ്ങനെയാണെന്ന് സൗഭാഗ്യ വെങ്കിടേഷ്

  ഇരുവരുടേയും പ്രണയം വീട്ടില്‍ എതിര്‍ത്തതോടെ സ്വന്തമായി തീരുമാനമെടുത്ത് വിവാഹിതരാവുകയായിരുന്നു. പ്രണയത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചപ്പോള്‍ അമ്മയ്ക്ക് എതിര്‍പ്പായിരുന്നുവെന്നും വിവാഹം നടത്തില്ലെന്നും മനസ്സിലാക്കിയതോടെയാണ് താന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും അനുശ്രീ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  അമ്മ അപ്പോള്‍ത്തന്നെ ഫോണ്‍ വാങ്ങിവെച്ചു. ഷോട്ട് കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ റൂമില്‍ വരണം അങ്ങനെയൊക്കെയായിരുന്നു പിന്നെ. ഒരു വര്‍ഷം ടെക്സ്റ്റ് ചെയ്യാതെയും മിണ്ടാതെയുമൊക്കെ ഇരുന്നിരുന്നു. എന്നിട്ടും വിവാഹം നടത്തുന്നില്ലെന്ന് മനസിലായപ്പോഴാണ് ഇറങ്ങിപ്പോയത്.

  ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അമ്മയുടെ എല്ലാ പിണക്കങ്ങളും മാറി. അമ്മയ്ക്ക് ആദ്യം വലിയ ദേഷ്യമായിരുന്നു. എന്നാല്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അമ്മ ഞങ്ങളെ രണ്ട് പേരെയും വിളിച്ചു.

  ഗര്‍ഭിണിയാണെന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചതോടെ ചിലരുടെ ചോദ്യം അമ്മയെക്കുറിച്ചായിരുന്നു അപ്പോഴാണ് താനിപ്പോള്‍ സ്വന്തം വീട്ടിലാണെന്നും എല്ലാ പിണക്കങ്ങളും മാറി എന്നും അനുശ്രീ പറയുവന്നത്. പ്രസവത്തിന് വീട്ടില്‍ വിളിച്ചുകൊണ്ട് പോയതാണെന്നും താരം പറഞ്ഞിരുന്നു.

  ഐശ്വര്യ റായിയെ തൊടാന്‍ പേടിയായി; ഇന്റിമേറ്റ് സീന്‍ എടുക്കുമ്പോള്‍ കുട്ടിക്കളി വേണ്ടെന്ന് പറഞ്ഞതായി രണ്‍ബീര്‍

  ഗര്‍ഭകാലത്ത് അനുശ്രീയെ കണ്ടവരെല്ലാം പെണ്‍കുഞ്ഞ് പിറക്കാനാണ് സാധ്യത എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രവചനങ്ങളെല്ലാം തെറ്റിച്ച് ആണ്‍കുഞ്ഞാണ് തനിക്കുണ്ടായതെന്നും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും അനുശ്രീ പറയുന്നു. നിരവധി ആരാധകരാണ് അനുശ്രീക്കും വിഷ്ണുവിനും ആശംസകള്‍ അര്‍പ്പിക്കുന്നത്.

  ക്യൂട്ട് ലുക്കില്‍ കൊച്ചുന്ദരിയായി അരിന്‍; ഇത് ജൂനിയര്‍ അസിന്‍ തന്നെയാണല്ലോ എന്ന് ആരാധകര്‍

  ഡല്‍ഹിയില്‍ ജനിച്ച പ്രകൃതി സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെയാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നത്. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ബാലതാരമായാണ് തുടക്കം. തുടര്‍ന്ന് നിരവധി സീരിയലുകളിലും സിനിമകളിലും അനുശ്രീ അഭിനയിച്ചു.

  അനുശ്രീ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. അഭിനയരംഗത്ത് വന്നതോടെ പ്രകൃതി എന്ന് പേരുമാറ്റിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ്, പൂക്കാലം വരവായി, പാദസരം, അമല, ദേവീമാഹാത്മ്യം, സ്വാമി അയ്യപ്പന്‍, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണന്‍ എന്നിവയാണ് നടി അഭിനയിച്ച പ്രധാന സീരിയലുകള്‍.

  Read more about: actress malayalam serial
  English summary
  Serial Actress Anusree gives birth to a baby boy, shares the happy news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X