For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ അമ്മ ആരാന്ന് ആർക്കും അറിയില്ല, യുട്യൂബിൽ‌ ന്യൂസ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് ഇതാണ് എന്റെ അമ്മ'; അനുശ്രീ

  |

  കുഞ്ഞ് ജനിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരമാണ് അനുശ്രീ. തന്റെ സ്വകാര്യ ജീവിതത്തിലെ വിഷയങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഇടാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ചില ഫോട്ടോകളും വീഡിയോകളും എല്ലാം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.

  നടിയുടെ വിവാഹ മോചന ഗോസിപ്പുകളുടെ തുടക്കം തന്നെ താരത്തിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ്. വിവാഹമോചനകത്തെ കുറിച്ചായിരുന്നു കുറച്ച് നാൾ മുമ്പ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചിരുന്നത്.

  Also Read: 'ഷൂ തുടച്ച് കാലിൽ ഇട്ട് കൊടുത്തതിന് കിട്ടിയ നാണയം ഇപ്പോഴും അപ്പ പേഴ്സിൽ സൂക്ഷിച്ചിട്ടുണ്ട്'; മാളവിക ജയറാം

  പോസ്റ്റിട്ട് വൈകാതെ അത് പിൻവലിക്കുകയും ചെയ്തു. അതിനുശേഷമാണ് അനുശ്രീയുടെ വിവാഹമോചനം മാധ്യമങ്ങളിൽ ചർച്ചയായത്. ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് നടി അനുശ്രീ.

  ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്.

  Also Read: 'നിങ്ങളാണല്ലോ ഇപ്പോഴത്തെ വലിയ താരം...'; റോബിനും ജീവയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ, വൈറലായി വീഡിയോ!

  അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. 2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു.

  ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിലേക്ക് അനുശ്രീ എത്തിയത്. ഇപ്പോഴും ഓമനത്തിങ്കൾ പക്ഷിയിലെ ബാലതാരത്തിനോടുള്ള സ്നേഹമാണ് പ്രേക്ഷകരെല്ലാം അനുശ്രീക്ക് നൽകുന്നത്.

  അനുശ്രീയുടെ അമ്മയ്ക്ക് താരത്തിന്റെ പ്രണയത്തിനോട് താൽപര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ വിവാഹശേഷം അനുശ്രീയും അമ്മയും തമ്മിൽ പിണക്കത്തിലായിരുന്നു.

  വിവാഹശേഷം അനുശ്രീ നൽകിയ അഭിമുഖങ്ങളിലെല്ലാം അമ്മയെ മിസ് ചെയ്യുന്നുണ്ടോയെന്ന് അവതാരകർ ചോദിച്ചപ്പോൾ അമ്മയെ മിസ് ചെയ്യുന്നില്ലെന്ന് അനുശ്രീ മറുപടി നൽകിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

  പലരും അനുശ്രീയെ വല്ലാതെ വിമർശിക്കുകയും ചെയ്തിരുന്നു. ​എന്നാൽ ​ഗർഭിണിയായി കുറച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും അനുശ്രീ അമ്മയുമായി പിണക്കം മാറ്റി പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയി.

  ശേഷം അനുശ്രീ ഭർത്താവ് വിഷ്ണുവിന്റെ വീട്ടിലേക്ക് തിരികെ പോയതുമില്ല. ഇപ്പോൾ അമ്മയ്ക്കൊപ്പമാണ് താൻ താമസിക്കുന്നതെന്ന് അനുശ്രീ പറയുകയും ചെയ്തിരുന്നു.

  അടുത്തിടെ ഒരു കോടിയിൽ പങ്കെടുക്കാനെത്തിയ അനുശ്രീ ഭർത്താവ് വിഷ്ണുവുമായി ചെറിയ പ്രശ്നങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മകൻ ആരവിന്റെ നൂലുകെട്ട് ചടങ്ങിനും വിഷ്ണു വന്നിരുന്നില്ല. മാത്രമല്ല അടുത്തിടെ താരം സ്വന്തം ഫോട്ടോ പങ്കുവെച്ച് സിം​ഗിൾ മോം എന്ന് ടാ​ഗ് കൊടുത്തതും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

  വിഷ്ണുവിനെ കുഞ്ഞിൽ‌ നിന്നും അകറ്റി നിർത്തുന്നതിനും ചിലർ അനുശ്രീയെ വിമർശിച്ചിരുന്നു. അനുശ്രീയുടെ മാതാപിതാക്കളും വർഷങ്ങളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്.

  ഇരുവരേയും ഒരുമിപ്പിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് അനുശ്രീ തന്നെ പറഞ്ഞിട്ടുണ്ട്. ഇ‌പ്പോഴിത ആ​ദ്യമായി അമ്മയ്ക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരത്തിന്റെ അമ്മ രാജശ്രീ.

  ഫോട്ടോയിലും വീഡിയോയിലും പ്രത്യക്ഷപ്പെടുന്നതിനോട് താൽപര്യമില്ലാത്ത വ്യക്തിയാണ് അമ്മയെന്നും വളരെ വിരളമായി മാത്രം നിർബന്ധിച്ചാലെ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യാറുള്ളുവെന്നും അനുശ്രീ പറഞ്ഞു. താനും അമ്മയും ഒരുമിച്ചുള്ള ഏതാനും ഫോട്ടോകൾ മാത്രമെയുള്ളൂവെന്നും അനുശ്രീ തന്റെ പുതിയ വീഡിയോയിൽ പറഞ്ഞു.

  കഴിഞ്ഞ ദിവസം ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും അതിന് ശേഷമാണ് അമ്മയെ എല്ലാവർക്കും മുമ്പിൽ കൊണ്ട് വരണമെന്ന് തീരുമാനിച്ചതെന്നും അനുശ്രീ പറഞ്ഞു. 'എന്റെ അമ്മ ആരാന്ന് ആർക്കും അറിയില്ല... അതുകൊണ്ട് യുട്യൂബിൽ‌ ന്യൂസ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് ഇതാണ് എന്റെ അമ്മ'യെന്നും അനുശ്രീ അമ്മയ്ക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു.

  Read more about: serial
  English summary
  serial actress anusree introduced her mother for the first time to her fans, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X