For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭയങ്കര വാശിയാണ്, ഒരു ദിവസമൊക്കെ മിണ്ടാതിരിക്കും, തള്ളുമ്പോൾ മയത്തിലൊക്കെ തള്ളൂ'; അനുശ്രീയോട് ആരാധകർ!

  |

  ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ കൂടി ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് നടി അനുശ്രീ. സീരിയലിൽ പ്രകൃതി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. പതിനഞ്ചാം വയസിൽ അനുശ്രീ മിനി സ്‌ക്രീനിൽ നായികയായി.

  ഡൽഹിയിൽ ജനിച്ച അനുശ്രീ അഭിനയരംഗത്ത് സജീവമായതോടെയാണ് കേരളത്തിലേക്ക് താമസം മാറ്റിയത്. നാലാം വയസിലാണ് അനുശ്രീ ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ അഭിനയിച്ചത്. ജിത്തു മോൻ എന്ന ആൺകുട്ടിയായുള്ള ഈ പ്രകടനം നിരവധി അഭിനന്ദനങ്ങൾ നേടികൊടുത്തു.

  Also Read: സീരിയലിൽ നിന്നും പിന്മാറി അർച്ചന കവി; ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് നടി, സ്റ്റാറാവാന്‍ വീണ്ടും മൃദുല വിജയ്

  തുടർന്ന് വിവിധ സീരിയലുകളിൽ ബാലതാരമായ തിളങ്ങിയ അനുശ്രീ പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണ് പ്രധാന സീരിയലുകൾ. അപ്രതീക്ഷിതമായിരുന്നു അനുശ്രീയുടെ വിവാഹം.

  എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷുമായി 2021 ഏപ്രിലിൽ ആയിരുന്നു അനുശ്രീയുടെ വിവാഹം. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവർ പ്രണയത്തിലായത്.

  പിന്നീട് ​ഗർഭിണിയായതോടെ അനുശ്രീ അഭിനയത്തിൽ നിന്നും വിട്ടുനിന്നു. വിഷ്ണു സന്തോഷിനെ അനുശ്രീ വിവാഹം ചെയ്തത് വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു. ​ഗർ‌ഭിണിയായി പ്രസവം അടുത്തപ്പോഴാണ് അനുശ്രീയെ അമ്മ വന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത്.

  ശേഷം വിഷ്ണുവുമായി ഒത്തുപോകാൻ സാധിക്കാത്തതിനാൽ അനുശ്രീ ഇപ്പോൾ ഡിവോഴ്സിന്റെ വക്കിലാണ്. മകൻ ആരവ് പിറന്ന ശേഷം കുഞ്ഞിനെ കാണാൻ വളരെ വിരളമായി മാത്രമാണ് വിഷ്ണു എത്തിയത്.

  കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനും വിഷ്ണു എത്തിയിരുന്നില്ല. അതേസമയം അനുശ്രീയും താനും ലീ​ഗലി മാരീഡ് അല്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിഷ്ണു സന്തോഷ് പറഞ്ഞത്. അനുശ്രീയുടെ വീട്ടുകാരാണ് താനും അനുശ്രീയും തമ്മിൽ അകലാൻ കാരണമെന്നും വിഷ്ണു പറഞ്ഞിരുന്നു.

  അഭിനയം ഇല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് അനുശ്രീ. കൂടാതെ ഒരു യുട്യൂബ് ചാനലും അനുശ്രീ നടത്തുന്നുണ്ട്. തന്റേയും മകന്റേയും വീട്ടുകാരുടേയും വിശേഷങ്ങളാണ് അനുശ്രീ യുട്യൂബ് ചാനൽ വഴി പങ്കുവെക്കുന്നത്.

  Also Read: 'ഒന്ന് മാത്രം മാറില്ല'; കരച്ചിലടക്കാനാവാതെ സമാന്ത; കൈയിൽ ജപമാല കരുതിയതിന് കാരണം

  ഇപ്പോഴിത മകൻ ആരവിന്റെ ഒരു ഈവിനിങ് എങ്ങനെയായിരിക്കുമെന്ന് പുതിയ വീഡിയോയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. 'ആരവിനെക്കുറിച്ച് ഞാൻ ഓരോന്ന് പറയുമ്പോൾ അത് കാണിച്ച് തരാമോയെന്നൊക്കെ ചിലർ ചോദിക്കാറുണ്ട്.'

  'അവന് കൊടുക്കുന്ന ഫുഡിനെക്കുറിച്ചൊക്കെ ചോദിക്കാറുണ്ട്. കുറുക്കും ചോറുമൊക്കെ കൊടുത്ത് തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. ആരവിന്റെ വൈകുന്നേരത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ആരവിനെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്.'

  'ഇന്ന് ആരവിന്റെ ഒരു വൈകുന്നേരം കാണിക്കാമെന്ന് കരുതി. ആരൂസ് ഇങ്ങനെ ചെയ്യുന്നു... അങ്ങനെ ചെയ്യുന്നുവെന്ന് പറയുന്നതല്ലേയുള്ളൂ. അത് കാണിച്ച് തരുമോയെന്നൊരു കമന്റ് കണ്ടിരുന്നു. അതിനാലാണ് ഈ വീഡിയോ. അവൻ കാണിക്കുന്ന കുറുമ്പും കരച്ചിലുമെല്ലാം നിങ്ങൾക്ക് കാണാം. ഭയങ്കര വാശിയും ദേഷ്യവുമാണ്.'

  'ദേഷ്യം കാരണം ഒരു ദിവസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാൻ വിളിച്ചിട്ട് അവൻ നോക്കിയില്ലായിരുന്നു. അവന്റെ ഫുഡിനെക്കുറിച്ചൊക്കെ എല്ലാവരും ചോദിക്കാറുണ്ട്. ട്രാവലിങൊക്കെ ഉള്ളത് കൊണ്ട് കുറുക്കൊന്നും കൊടുക്കുന്നില്ല. നേന്ത്രപ്പഴം പുഴുങ്ങിയതൊക്കെ കൊടുക്കാറുണ്ട്.'

  'സ്പ്രൗട്ടഡ് റാഗി കൊടുക്കുന്നുണ്ട്. അത് ഉണ്ടാക്കാൻ എളുപ്പമാണ്. ഇഡ്ഡലിയും ദോശയും ചോറുമൊക്കെ കൊടുക്കാറുണ്ട്. എന്ത് കൊടുത്താലും അവൻ കഴിച്ചോളും. വേണ്ടെന്ന് പറഞ്ഞ് വാശിയൊന്നുമില്ല. കുഞ്ഞിന്റെ കാര്യം അമ്മമാരല്ലാതെ മറ്റാരാണ് നന്നായി അറിയുന്നത്' അനുശ്രീ പറഞ്ഞു.

  അതേസമയം അനുശ്രീ മകന്റെ ദേഷ്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം തള്ളാണെന്നാണ് പ്രേക്ഷകർ പറയുന്നത്. 'ദേഷ്യം പിടിച്ച് ഒരു ദിവസം മിണ്ടാതിരുന്നു പോലും കൊച്ച് കുഞ്ഞു... തള്ളുമ്പോൾ മയത്തിലൊക്കെ തള്ളണ്ടേ?' എന്നാണ് പ്രേക്ഷകർ കമന്റിലൂടെ ചോദിച്ചത്.

  Read more about: serial
  English summary
  Serial Actress Anusree Latest Video About Her Son Evening Routine, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X