For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സാമ്പത്തികമില്ലായ്മ ഞങ്ങൾക്കിടയിൽ പ്രശ്നമായി, കുഞ്ഞ് കഷ്ടപ്പെടാതിരിക്കാൻ ഞാൻ ആ തീരുമാനമെടുത്തു'; അനുശ്രീ

  |

  അടുത്തിടെയായി എപ്പോഴും വാർത്തകളിൽ നിറയാറുള്ള സീരിയൽ താരമാണ് അനുശ്രീ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന അനുശ്രീ യുട്യൂബ് ചാനൽ സോഷ്യൽമീഡിയ എന്നിവ വഴി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വർഷമാണ് അനുശ്രീ വിവാഹിതയായത്.

  അനുശ്രീയുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ നടന്നതായിരുന്നില്ല. പ്രണയ വിവാഹമായിരുന്നു. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്.

  Also Read: ശ്രീദേവി ഗര്‍ഭിണിയായി, പിന്നെ ഞാനവിടെ എന്തിന് നില്‍ക്കണം; ബോണിയുടെ ആദ്യഭാര്യ പറഞ്ഞത്!

  തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു.

  2005 മുതൽ അഭിനയ രംഗത്ത് സജീവമായുള്ള അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചു.

  ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് അനുശ്രീ എല്ലാവർക്കും പ്രിയങ്കരിയായത്. ആരവ് എന്നൊരു ആൺകുഞ്ഞും അനുശ്രീക്കുണ്ട്. പക്ഷെ കുറച്ച് നാളുകളായി ഭർത്താവിൽ നിന്നും പിരിഞ്ഞ് കഴിയുകയാണ് അനുശ്രീ.

  ഒരു സോഷ്യൽമീഡിയ പോസ്റ്റ് വഴിയാണ് ഭർത്താവുമായി പ്രശ്നങ്ങളുള്ള കാര്യം അനുശ്രീ ആരാധകരെ അറിയിച്ചത്. മകൻ ഇപ്പോൾ അനുശ്രീക്കൊപ്പമാണ് വളരുന്നത്. അനുശ്രീ വിവാഹ മോചിതയായിട്ടില്ല. അമ്മയ്ക്കൊപ്പമാണ് അനുശ്രീ ഇപ്പോൾ താമസം.

  മകന്റെ നൂല് കെട്ടിന് പോലും അനുശ്രീയുടെ ഭർത്താവ് വന്നിരുന്നില്ല. അനുശ്രീയുടെ വളകാപ്പ് ചടങ്ങുകളെല്ലാം ഭർത്താവ് വിഷ്ണുവിനൊപ്പമായിരുന്നു നടന്നത്. അനുശ്രീയുടെ വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ വന്നപ്പോൾ പലരും നടിയെ വിമർശിച്ച് എത്തിയിരുന്നു.

  Also Read: സ്ത്രീകളുമായി അകലം ഉണ്ടായിരുന്നു, നടിമാർ കെട്ടിപ്പിടിക്കാൻ വന്നാലും ഒഴിഞ്ഞു മാറും; രഞ്ജു രഞ്ജിമാർ

  അനുശ്രീയുടെ എടുത്ത് ചാട്ടമായിട്ടാണ് അന്ന് പല ആരാധകരും വിവാ​ഹ തീരുമാനത്തെ വിലയിരുത്തിയിരുന്നു. ഇപ്പോൾ അനുശ്രീ അമ്മയുടെ സഹോദരിക്കൊപ്പം വിദേശത്ത് അവധി ആഘോഷിക്കുകയാണ്.

  സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ അഭിനയിക്കവെയാണ് അനുശ്രീ വിവാഹിതയായത്. ഇപ്പോഴിത ഭർത്താവുമായുള്ള യഥാർഥ പ്രശ്നം എന്താണെന്ന് സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ്.

  'വിവാഹം ചെയ്തത് എടുത്ത് ചാട്ടമായി തോന്നി. പക്ഷെ ആ സമയത്ത് തോന്നിയിരുന്നില്ല. അതിപ്പോൾ പുതിയതായി വിവാഹം ചെയ്ത ഏത് കപ്പിൾസിനോട് ചോദിച്ചാലും അവർ ഇത് തന്നെ പറയൂ.'

  'അയ്യോ... ഇത് എടുത്ത് ചാട്ടമല്ല. ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ് എന്നൊക്കെ മാത്രമെ പറയൂ. പക്ഷെ ലൈഫ് മുന്നോട്ട് പോയി തുടങ്ങുമ്പോഴെ അതിന്റെ ബുദ്ധിമുട്ടും പ്രശ്നങ്ങളും പ്രയോരിറ്റീസും മനസിലാകൂ.'

  'ജീവിതത്തിൽ ഏറ്റവും വേണ്ടൊരു കാര്യമാണ് സാമ്പത്തികം. സാമ്പത്തികമായി സ്റ്റഡിയായില്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. കാരണം ‍വിവാഹം കഴിഞ്ഞപ്പോഴേക്കും ഞാൻ വർക്ക് ചെയ്യുന്നത് നിർത്തിയിരുന്നു. കുറച്ച് ഇന്റർവ്യൂകളും മറ്റും ചെയ്തിരുന്നു അത്രമാത്രം.'

  'സാമ്പത്തികം പ്രശ്നമായതോടെ തന്നെ ഞങ്ങളുടെ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു. എന്റെ എക്സ്പെൻസ് എനിക്കുള്ള ഒരു കാർ‌ മാത്രമായിരുന്നു. പക്ഷെ ഭർത്താവിന്റെ കുടുംബത്തിൽ നിറയെ ചിലവുകൾ ഉണ്ടായിരുന്നു.'

  'അതെല്ലാം ഒരുമിച്ച് മാനേജ് ചെയ്യാൻ അദ്ദേഹത്തിന് പറ്റുന്നുണ്ടായിരുന്നില്ല. അതിനാൽ ഞങ്ങൾ തമ്മിൽ‌ ചെറിയ പ്രശ്നങ്ങളുണ്ടായി. ആ പ്രശ്നം പറഞ്ഞ് പറഞ്ഞ് വലുതായി ഈ അവസ്ഥ വരെ എത്തി. കുഞ്ഞാകുമ്പോഴേക്കും നമ്മൾ സാമ്പത്തികമായി കുറച്ച് സ്റ്റേബിളാകണം.'

  'സാമ്പത്തികം വലിയൊരു ഘടകമാണ്. നമ്മൾ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് പോലെ കുഞ്ഞ് അഡ്ജസ്റ്റ് ചെയ്യില്ല. കുഞ്ഞ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത് കാണാൻ ഒരു അച്ഛനും അമ്മയും ഇഷ്ടപ്പെടില്ല. അമ്മമാർ പ്രത്യേകിച്ച്.'

  'ആ ഒരു അവസ്ഥ കുഞ്ഞിന് വരാതിരിക്കാൻ അവൻ അത് അനുഭവിക്കാതിരിക്കാനാണ് ഞാൻ എന്റേതായ തീരുമാനം എടുത്ത് ബാക്ക് എടുത്തത് അത്രമാത്രം' അനുശ്രീ പറഞ്ഞു.

  Read more about: serial
  English summary
  Serial Actress Anusree Open Up About Her Problems With Husband Vishnu-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X