For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങൾ തമ്മിൽ പ്രശ്‌നമുണ്ട്, 'ഇതുവരെ പിരിഞ്ഞിട്ടില്ല', ഇനി പിരിയാനും ഒരുമിക്കാനും സാധ്യതയുണ്ടെന്ന് അനുശ്രീ

  |

  സീരിയൽ താരം അനുശ്രീയുടെ വിവാഹമോചന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. അനുശ്രീ അമ്മയായി ഒരു മാസത്തിന് ശേഷമാണ് ഇത്തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. താരത്തിൻ്റെ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിനെതുടർന്നാണ് ഈ വാർത്തകൾക്ക് പ്രചാരം കൂടിയത്. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസും എല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ടായിരുന്നു.

  എന്നാൽ കുഞ്ഞ് വന്നതിന് ശേഷം മുതൽ പിന്നീട് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും സമൂഹ മാധ്യമങ്ങളിൽ കണ്ടിരുന്നില്ല. ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി വന്നപ്പോൾ തൻ്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചെറുപ്പകാലം മുതൽ സീരിയൽ ലോകത്ത് എത്തിയതാണ് അനുശ്രീ. അമ്മക്കായിരുന്നു ഏറ്റവും കൂടുതൽ ആ​ഗ്രഹം. അതുകൊണ്ട് തന്നെ ലൊക്കേഷനിൽ ഒക്കെ അമ്മ തന്നെയാണ് വരുന്നതും. അമ്മയും ഞാനും സുഹൃത്തുക്കളെപ്പോലെയായിരുന്നു.

  എന്തും പറയാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു. പക്ഷെ അമ്മ ഒരു കാര്യത്തിൽ വാശി പിടിച്ചാൽ പിന്നെ അതിൽ നിന്ന് മാറില്ല. ലൊക്കേഷനില്‍ എത്തിയാൽ അധികം ആരോടും സംസാരിക്കുന്നതും, ഇടപഴകുന്നതും ഒന്നും അമ്മയ്ക്ക് ഇഷ്ടമല്ല, എല്ലാത്തിനും നിയന്ത്രണം വെച്ചിരുന്നു.

  അമ്മ അറിയാതെയാണ് ലൊക്കേഷനില്‍ വെച്ച് വിഷ്ണുവിനെ പ്രണയിച്ചത്. ആദ്യം വിഷ്ണു ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ നിരസിച്ചിരുന്നു . പിന്നീട് ആണ് പ്രണയം തോന്നിയത്. രണ്ട് മാസം ആയപ്പോഴേക്കും അമ്മയോട് കാര്യം പറഞ്ഞിരുന്നു. എന്നാൽ അമ്മക്ക് ഇൻഡസ്ട്രിയിൽ നിന്നുള്ള ആളെ വിവാഹം കഴിക്കുന്നതിനോട് യോജിപ്പ് ഇല്ലായിരുന്നു.

  അമ്മ വിഷ്ണുവുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തു. എന്റെ ഫോണ്‍ വാങ്ങി വച്ചു. അമ്മയെ കൊണ്ട് ആകും വിധം എല്ലാം വേര്‍പെടുത്താന്‍ ശ്രമിച്ചു. അമ്മ പറഞ്ഞ കാര്യം ഞാൻ അനുസരിച്ചിട്ടും വിവാഹം ചെയ്തു തരാന്‍ അമ്മ തയ്യാറായില്ല. അവസാനം അമ്മയോട് പറഞ്ഞിട്ട് തന്നെയാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി വിവാഹം കഴിച്ചത്.

  Also Read: എൻ്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ? മോശം കമൻ്റിട്ടയാൾക്ക് മറുപടി നൽകി മാളവിക ജയറാം

  വിവാഹ ശേഷം കൊവിഡും ലോക്ക്ഡൗണും വന്നു. പിന്നീട് ജോലിയും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത്. വിഷ്ണുവിനും ജോലി ഇല്ലാതെ വന്നതോടെ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി. ഞാന്‍ സമ്പാദിച്ച എന്റെ സ്വര്‍ണവും കാറും എല്ലാം എടുത്തിട്ടാണ് ഞാന്‍ പോയത്. വണ്ടിയുടെ ഇഎംഐയും വാടകയും ഒന്നും താങ്ങാന്‍ പറ്റാതെയായി. എന്റെ ഗോള്‍ഡ് എല്ലാ പണയം വച്ചു. അത് എല്ലാം ലേലത്തിലും പോയി.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  'എനിക്കും വിഷ്ണുവിനും ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പ്രസവത്തിന് വേണ്ടി അമ്മ എന്നെ കൂട്ടി കൊണ്ടു വന്നത് വരെയും ഞങ്ങള്‍ ഒരുമിച്ച് തന്നെയായിരുന്നു. എൻ്റെ പ്രസവം വരെ വിഷ്ണു എന്റെ വീട്ടില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. പിന്നെ പ്രസവിച്ച വീട്ടില്‍ ഭര്‍ത്താക്കന്മാര്‍ നില്‍ക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് വിഷ്ണു തന്നെയാണ് പോയത്'.

  'അതിന് ശേഷം ഞങ്ങളുടെ ഫോണ്‍ കമ്യൂണിക്കേഷന്‍ കുറഞ്ഞു. പിന്നീട് എനിക്ക് പോസ്റ്റ്പാര്‍ട്ടിത്തിന്റെ പ്രശ്‌നങ്ങള്‍ വന്നും. ഫോണ്‍ വിളിക്കാനും സംസാരിക്കാനും ഒന്നും പറ്റിയില്ല. വിളിച്ചാൽ തന്നെ കുഞ്ഞിനെ കാണാനാണ് എന്ന് കരുതി ഞാന്‍ കുഞ്ഞിനെ മാത്രം കാണിച്ചു കൊടുക്കും'.

  Also Read: എട്ടാം ക്ലാസ്സിൽ അവസരം ചോദിച്ച് വന്നു, അച്ഛന് കൊടുത്ത വാക്ക് കാരണമാണ് ഹണി റോസ് സിനിമയിൽ എത്തിയതെന്ന് വിനയൻ

  'നൂല് കെട്ടിന്റെ കാര്യം വിഷ്ണുവിനോട് പറഞ്ഞിരുന്നില്ല. അമ്മ തന്നെ വിളിക്കണം എന്ന് വിഷ്ണു വാശി പിടിച്ചു. അമ്മ വിളിക്കില്ല, വിഷ്ണു വരണം എന്ന് ഞാന്‍ പറഞ്ഞു. മാത്രവുമല്ല, അന്നത്തെ ദിവസം വിഷ്ണുവിന് വര്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ട് വന്നില്ല. നൂല് കെട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്യണം എന്ന് ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തത് കൊണ്ടാണ് ആ വീഡിയോ യൂട്യൂബില്‍ ഇട്ടത്. പക്ഷെ അതിന് താഴെ വളരെ മോശം കമന്റുകള്‍ വന്നു.

  'കുഞ്ഞിന് വിഷ്ണുവിന്റെ ഛായ അല്ലല്ലോ, കൊച്ചിന്റെ അച്ഛന്‍ വിഷ്ണു തന്നെയാണോ' എന്നൊക്കെയായിരുന്നു കമന്റുകള്‍. അതോടെയാണ് വിവാഹ മോചന കമൻ്റുകളും വന്നത്'.

  'നിലവിലെ അവസ്ഥ വെച്ച് ചിലപ്പോള്‍ പിരിയാനും ഒരുമിക്കാനും സാധ്യതയുണ്ട്. അതിനെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയാനാവില്ല. ഞങ്ങളുടെ ഭാവി തീരുമാനത്തെ ആശ്രയിച്ചാണ് അത്. ഫോണ്‍ വിളിയും സംസാരവും ഒക്കെയുണ്ട്. പക്ഷെ ചെറിയ ചില പ്രശ്‌നങ്ങളും ഉണ്ട്', അനുശ്രീ പറഞ്ഞു

  Read more about: anusree
  English summary
  Serial Actress Anusree Open Ups About Married Life problems At Flowers Oru Kodi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X