ആ വേദന മനസിലാക്കാതെ വിധിക്കരുത്; ഭര്‍ത്താവുമായിട്ടുള്ള വേര്‍പിരിയല്‍ വാര്‍ത്തകളെ കുറിച്ച് നടി അനുശ്രീ

കുഞ്ഞിന് ജന്മം കൊടുത്ത് മൂന്ന് മാസമാവുന്നതിന് മുന്‍പേ നടി അനുശ്രീ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളു. ഇതിനിടയിലാണ് അത്തരമൊരു വാര്‍ത്ത വരുന്നത്. ഇതോടെ ആരാധകരും നിരാശയിലായി. ഒത്തിരി വര്‍ഷം പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് ഇത്ര പെട്ടെന്ന് വേര്‍പിരിയാന്‍ സാധിക്കുമോന്നാണ് ചോദ്യങ്ങള്‍.

ഭര്‍ത്താവുമായി ചില സൗന്ദര്യപ്പിണക്കങ്ങളുണ്ടെന്ന് അനുശ്രീ പറഞ്ഞത് മുതല്‍ നടിയെ ഉപദേശിച്ച് കൊണ്ടും വിമര്‍ശിച്ചുമാണ് കമന്റുകള്‍ വരുന്നത്. ഒടുവില്‍ വാര്‍ത്തകള്‍ക്കെല്ലാമുള്ള ഉത്തരം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ കുറിപ്പിലൂടെ എല്ലാവരുമായി പങ്കുവെക്കുകയാിപ്പോള്‍.

മറ്റുള്ളവരുടെ ഇഷ്ടങ്ങളെ ആരും വിലയിരുത്താന്‍ നില്‍ക്കരുത്

'മറ്റുള്ളവരുടെ ഇഷ്ടങ്ങളെ ആരും വിലയിരുത്താന്‍ നില്‍ക്കരുത്. അതിന് പിന്നിലെ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയില്ല. അവരുടെ പ്രശ്‌നങ്ങളുടെ കാരണമെന്താണെന്ന് അറിയാതെ അതിനെ വിധിക്കരുത്. ഒരാളുടെ മനോഭവം നോക്കിയോ അവരുടെ വേദന മനസിലാക്കാതെയോ അവരെ വിധിക്കാന്‍ നില്‍ക്കരുത്' എന്നാണ് അനുശ്രീ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ഇതിനുള്ള ക്യാപ്ഷനില്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയും നടി നല്‍കിയിട്ടുണ്ട്.

ഒരാള്‍ക്ക് ഉപദേശം നല്‍കുന്നത് വളരെ എളുപ്പമാണ്

'ഒരാള്‍ക്ക് ഉപദേശം നല്‍കുന്നത് വളരെ എളുപ്പമാണ്, എന്നാല്‍ ആ അവസ്ഥയില്‍ ആയിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശക്തമായൊരു മനസ്സുള്ള ആളുകള്‍ക്ക് മാത്രമേ അത് മറികടക്കാന്‍ സാധിക്കുകയും വീണ്ടും ശക്തരായിരിക്കാന്‍ സാധിക്കുകയുമുള്ളു. അഭിനയം എന്റെ തൊഴിലാണ്. പക്ഷേ എന്തെങ്കിലും സംഭവിച്ചതിന് ശേഷവും ഞാന്‍ സന്തോഷവതിയാണെന്ന് കാണിക്കാന്‍ ചിലപ്പോള്‍ സമൂഹത്തിന് മുന്നില്‍ എനിക്ക് അഭിനയിക്കേണ്ടി വരും.

സോഷ്യല്‍ മീഡിയയിലുള്ള പോസ്റ്റുകളും വീഡിയോകളും കാണുമ്പോള്‍ എനിക്ക് സന്തോഷമോ സങ്കടമോ തോന്നുന്നില്ല. എന്നാല്‍ ഇതൊക്കെ വിശദീകരിക്കുന്നതിന് മുമ്പ് യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കണം' എന്നുമായിരുന്നു അനുശ്രീ ക്യാപ്ഷനില്‍ പറയുന്നത്.

മറ്റുള്ളവരെ ഓര്‍ത്ത് സ്വയം സഹിച്ചു ജീവിക്കുന്നതിലും ഭേദമാണിത്

അതേ സമയം അനുശ്രീയ ഉപദേശിച്ചും പിന്തുണ നല്‍കിയും നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായി എത്തിയത്. 'മറ്റുള്ളവരെ ഓര്‍ത്ത് ഓരോന്ന് തീരുമാനിച്ചു സ്വയം സഹിച്ചു ജീവിക്കുന്നതിലും എത്രയോ ഭേദമാണ് നമുക്ക് ശരിയെന്ന് തോന്നുന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന് ആത്മധൈര്യത്തോടെ മുന്നോട്ട് പോകുന്നത്. നമ്മള്‍ കടന്നു പോകുന്ന അവസ്ഥ നമ്മളോളം മാറ്റാര്‍ക്കും അറിയില്ല.

അത് എല്ലാവരും മനസ്സിലാക്കുന്ന കാലത്ത് മാത്രമേ മറ്റുള്ളവരെ പഴി പറയുന്ന സ്വഭാവം മനുഷ്യന്‍ മാറ്റൂ' എന്നാണ് ഒരു ആരാധിക അനുശ്രീയോട് പറയുന്നത്.

 മറ്റുള്ളവര്‍ അഭിപ്രായം പറയാതിരിക്കാനുള്ള അവസരവും കൂടി ഉണ്ടാക്കാതിരിക്കുക

മറ്റുള്ളവര്‍ അഭിപ്രായം പറയാതിരിക്കാനുള്ള അവസരവും കൂടി ഉണ്ടാക്കാതിരിക്കുക എന്നത് ഓര്‍ക്കുന്നത് നല്ലതാണ്. ജീവിതമെന്ന് പറയുന്നത് സോഷ്യല്‍ മീഡിയ അല്ല. ഓരോരുത്തരുടെയും വ്യക്തി ജീവിതം പ്രഹസനം കാണിക്കാനുള്ളത് ആകാതിരിക്കണമെന്നാണ് ചിലര്‍ കമന്റില്‍ പറഞ്ഞത്. മാത്രമല്ല ചെറിയ പ്രശ്‌നമേ ഉള്ളുവെങ്കില്‍ ഭര്‍ത്താവുമായി രമ്യതയില്‍ പോവുന്നതല്ലേ നല്ലതെന്നും ആരാധകര്‍ നടിയോട് ചോദിക്കുന്നു.

എന്തായാലും തന്റെ പേരിലുള്ള വാര്‍ത്തകളൊക്കെ ശ്രദ്ധിക്കുന്നത് കൊണ്ടാണ് പുതിയ പോസ്റ്റുമായി അനുശ്രീ എത്തിയത്.

More from Filmibeat

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X